english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ ബന്ധം നഷ്ടമാക്കരുത്
അനുദിന മന്ന

നിങ്ങളുടെ ബന്ധം നഷ്ടമാക്കരുത്

Friday, 24th of July 2026
0 0 3
Categories : ബന്ധിപ്പിച്ചിരിക്കുന്നു (Connected)
ഇന്നത്തെ കാലത്ത് നമുക്ക് ഏറ്റവും നല്ല സെല്‍ ഫോണുകള്‍ ഉണ്ട്. ചില സെല്‍ ഫോണുകള്‍ വളരെ വിലപ്പിടിപ്പുള്ളതാണ്, ചിലത് വാങ്ങിക്കുവാന്‍ തക്കവണ്ണം വളരെ വിലകുറഞ്ഞതുമാണ്. നിങ്ങള്‍ക്ക്‌ ഇപ്പോള്‍ ഈ ഭൂമിയിലെ ഏറ്റവും വിലകൂടിയ ഫോണ്‍ ഉണ്ടെങ്കിലും അത് ടവറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അതില്‍ ചില ഗെയിമുകള്‍ കളിക്കുകയല്ലാതെ പ്രയോജനമുള്ളതൊന്നും നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുകയില്ല. ബന്ധപ്പെട്ടിരിക്കുക എന്നത് പ്രധാനപെട്ട കാര്യമാണ്.
എന്നില്‍ വസിപ്പിന്‍; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായിപ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല. (യോഹന്നാന്‍ 15:4).

മുന്തിരിവള്ളിയുമായുള്ള ബന്ധം മാത്രമാണ് ജീവന്‍ നല്‍കുന്നത്.

മുന്തിരിവള്ളിയുമായി നിങ്ങള്‍ ബന്ധപ്പെട്ടിരുന്നാല്‍ മാത്രമേ ഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കയുള്ളൂ.

വ്യാജം കാണിക്കുവാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ട്. അതിലൊന്ന് നാം യേശുവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ചിലര്‍ പരിശ്രമിക്കും, എന്നാല്‍ കുറച്ചുകഴിഞ്ഞു മാത്രമേ അത് തെളിവായി വരികയുള്ളു.

ഞാന്‍ ഒരു കൊമ്പിനെ ഒരു മരത്തോടു ഒട്ടിച്ചുവെച്ചാല്‍, ആ കൊമ്പു വളരുകയും അതില്‍ ഇലയും ഫലങ്ങളും ഉണ്ടാകുകയും ചെയ്യുമോ? ഇല്ല. അത് ചത്തതാണ്. അത് കേവലം മരത്തില്‍ ഒട്ടിച്ചിരിക്കുന്നതുകൊണ്ട് അത് യഥാര്‍ത്ഥമായി മരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അര്‍ത്ഥമില്ല. അത് മരത്തിന്‍റെ ജീവനുമായി- ആ കൊമ്പിനു ജീവന്‍ ഉണ്ടാകുവാന്‍ കഴിയുന്ന ജീവസത്ത നല്‍കുന്ന ജീവശക്തിയുമായി ബന്ധപ്പെട്ടിരിക്കേണ്ടത് ആവശ്യമാണ്‌.
കര്‍ത്താവായ യേശു പറഞ്ഞു, "എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു". (യോഹന്നാന്‍ 15:6).

യേശുവുമായി നാം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തോന്നിപ്പിക്കുവാന്‍ നമുക്ക് എളുപ്പമാണ്. എന്നാല്‍ നാം യഥാര്‍ത്ഥമായി ക്രിസ്തുവില്‍ അല്ലെങ്കില്‍, അവന്‍റെ വചനത്തില്‍ കൂടെ, പ്രാര്‍ത്ഥനയില്‍ കൂടെ, കൂട്ടായ്മയില്‍ കൂടെ അവനുമായി ബന്ധപ്പെട്ടിരിക്കുന്നില്ലെങ്കില്‍- നാമും മുന്തിരിവള്ളിയുമായി ബന്ധമില്ലാത്ത കൊമ്പുകളെ പോലെയാണ് അങ്ങനെ നമ്മുടെ വിശ്വാസം ഉണങ്ങിപ്പോകുവാന്‍ ഇടയാകും.

അനേകം ആളുകള്‍ ഞങ്ങളുടെ ആരാധനയില്‍ സംബന്ധിക്കുന്നുണ്ട്, അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നിരുന്നാലും, പലപ്പോഴും ആരാധന നടന്നുകൊണ്ടിരിക്കുമ്പോള്‍ പലരും അവിടേയും ഇവിടേയും നോക്കിനില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ എളുപ്പത്തില്‍ ശ്രദ്ധ വ്യതിചലിച്ചു പോകുകയും, മറ്റുള്ളവരുമായി സംസാരിക്കുകയും ചെയ്യും.

പങ്കെടുക്കുക എന്നത് കേവലം മതപരമായ ബാധ്യത പൂര്‍ത്തിയാക്കുന്നത് മാത്രമാണ്. ഇത് മാറ്റം കൊണ്ടുവരുന്ന ഒരു ബന്ധമാണ്. എങ്ങനെയാണ് നാം ഒരു ബന്ധം പണിതെടുക്കുന്നത്? ഒരു സമ്പര്‍ക്കമാണ്‌ ബന്ധങ്ങളെ പണിയുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. 

അതുകൊണ്ട് നിങ്ങള്‍ ഒരു ആരാധനയില്‍ സംബന്ധിക്കുമ്പോള്‍, ദൈവത്തിന്‍റെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കയോ നിങ്ങളുടെ വേദപുസ്തകം വായിക്കയോ ചെയ്യുമ്പോള്‍, ആ ബന്ധത്തില്‍ ആയിരിക്കുക. എല്ലാ വ്യതിചലനങ്ങളേയും പുറത്താക്കുവാന്‍ പരിശ്രമിക്കുക. വേഗത്തില്‍ നിങ്ങള്‍ ഫലങ്ങള്‍ കാണുവാന്‍ ഇടയാകും.

Bible Reading: Song of Solomon 5-8; Isaiah 1
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങ് സാക്ഷാല്‍ സത്യമായ മുന്തിരിവള്ളി ആകുന്നു. അങ്ങയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങേക്ക് മഹത്വവും ബഹുമാനവും നല്‍കുന്നതായ ഫലങ്ങള്‍ എന്‍റെ ജീവിതം പുറപ്പെടുവിക്കട്ടെ. ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
● നല്ലത് ആണ് ഏറ്റവും നല്ലതിന്‍റെ ശത്രു
● ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്‍റെ അര്‍ത്ഥമെന്ത്?
● ആരാധനയുടെ രണ്ട് അടിസ്ഥാന കാര്യങ്ങൾ
● നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക
● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ