english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വില കൊടുക്കുക
അനുദിന മന്ന

വില കൊടുക്കുക

Friday, 4th of September 2026
1 0 7
Categories : വില (Price)
ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).

ഈ ലോകത്തിലുള്ള എല്ലാ സാധനങ്ങളും അതിനു ഏതെങ്കിലും തരത്തിലുള്ള ഒരു വില ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അതിനു വലിയ വില കൊടുക്കേണ്ടിവരും. ആരോ ഒരാള്‍ പറഞ്ഞു, "സ്വപ്നങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കേണ്ടത് ആവശ്യമാണ്‌. സ്വപ്‌നങ്ങള്‍ സൌജന്യമാണ്, എന്നാല്‍ അത് പൂര്‍ത്തിയാക്കുവാനുള്ള യാത്ര എളുപ്പമല്ല. അതിനു കൊടുക്കേണ്ടതായ ഒരു വിലയുണ്ട്".

അതുപോലെ, ക്രിസ്തുവിന്‍റെ ശിഷ്യര്‍ എന്ന നിലയില്‍, നാം ദൈവവുമായി അടുത്ത കൂട്ടായ്മയില്‍ നടക്കണം. രണ്ടു തരത്തിലുള്ള ജീവിതം നയിക്കുന്നത് ചോദ്യത്തിന് പുറത്താണ്. ദൈവത്തിന്‍റെ സാന്നിധ്യം വഹിക്കുന്നതിനു നാം ഒരു വില നല്‍കേണ്ടതായിട്ടുണ്ട്.
യിരെമ്യാവ് ഒരു ബാലനായിരിക്കുമ്പോള്‍ ദൈവം അവനെ വിളിക്കുകയുണ്ടായി. അദ്ദേഹം എഴുതുന്നു, "കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, അങ്ങയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി". (യിരെമ്യവ് 15:17).

ലോകവുമായുള്ള സൗഹൃദം നമ്മെ ദൈവത്തിനു ശത്രുക്കളാക്കി മാറ്റുമെന്ന് ദൈവവചനം നമ്മോടു വ്യക്തമായി പറയുന്നു (യാക്കോബ് 4:4). യിരെമ്യാവ് ഈ സത്യം വ്യക്തമായി അറിഞ്ഞതുകൊണ്ട്‌ അവന്‍ ഏകനായി മുമ്പോട്ടു പോയി. ഒരു യ്യൌവനക്കാരന്‍ എന്ന നിലയില്‍, അത് ശ്രമകരമായ ഒന്നായിരുന്നു, എന്നാല്‍ ഒരേസമയം ഈ ലോകത്തോട്‌ അലിഞ്ഞുചേരുകയും ദൈവത്തിന്‍റെ ഒരു സുഹൃത്ത് ആയിരിക്കുകയും ചെയ്യുവാന്‍ കഴിയുകയില്ലയെന്നു അവന്‍ അറിഞ്ഞിരുന്നു.

രണ്ടാമതായി, നമ്മുടെ ചിന്തകളേയും ജീവിത രീതികളേയും നിറം പൂശുവാന്‍ നാം ലൌകീകമായ, ഭൌതീകമായ തത്വശാസ്ത്രങ്ങളെ അനുവദിക്കരുത്. പകരമായി, ദൈവവചനം മാത്രം നമ്മുടെ ചിന്തകളേയും ജീവിതത്തേയും സ്വാധീനിക്കുവാന്‍ നാം അനുവദിക്കണം. നാം ഇത് ചെയ്യുമ്പോള്‍, ചിലരെ നാം വേദനിപ്പിക്കേണ്ടതായി വരും. ഓരോ ദിവസവും നാം എടുക്കേണ്ടതായ പ്രയാസമുള്ള തിരഞ്ഞെടുപ്പ് ഏതെന്നാല്‍ നാം ദൈവ പ്രസാദികള്‍ ആകണോ അതോ മനുഷ്യ പ്രസാദികള്‍ ആകണോ എന്നുള്ളതാണ്. കര്‍ത്താവിനോടും അവന്‍റെ വചനത്തോടുമുള്ള അനുസരണം വരുന്നത് വില കൊടുക്കുമ്പോഴാണ്.

മൂന്നാമതായി, നമുക്കെല്ലാവര്‍ക്കും ജീവിതത്തിനുവേണ്ടി നമ്മുടെതായ പദ്ധതികള്‍ ഉണ്ട്. നമ്മുടെതായ പദ്ധതികള്‍ ജീവിതത്തിനു വേണ്ടി ഉണ്ടായിരിക്കുന്നതില്‍ ഇപ്പോള്‍ തെറ്റൊന്നുമില്ല. എന്നാല്‍ അപ്പോള്‍ത്തന്നെ, ദൈവം നമ്മോടു ആവശ്യപ്പെടുകയാണെങ്കില്‍ നമ്മുടെ പദ്ധതികള്‍ ഉപേക്ഷിക്കുവാനും നാം മനസ്സുള്ളവര്‍ ആയിരിക്കണം. കര്‍ത്താവായ യേശു പറഞ്ഞു, "ആരെങ്കിലും ഇഹലോകത്തില്‍ തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും". (യോഹന്നാന്‍ 12:25).

അനേകരും അതിരാവിലെ എഴുന്നേറ്റു ദൈവമുഖം അന്വേഷിക്കുവാന്‍ വേണ്ടി വില കൊടുക്കുവാന്‍ തയ്യാറാകുന്നില്ല, പ്രാര്‍ത്ഥനയും ഉപവാസവും ആകുന്ന വില, ആളുകളോട് ക്ഷമിക്കുക എന്ന വില, എന്നിട്ട് അവര്‍ ഇങ്ങനെ അത്ഭുതപ്പെടും എന്തുകൊണ്ടാണ് ജീവിതത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ ഇത്രയും സമയം എടുക്കുന്നതെന്ന്. ഇത് ആ വിതയുടേയും കൊയ്ത്തിന്‍റെയും നിയമത്തിലേക്ക് പോകുന്നു. നിങ്ങള്‍ വിത്ത്‌ വിതയ്ക്കുകയോ അതിനു വില കൊടുക്കുകയോ ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ ജീവിതം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാകും, മറ്റുള്ളവരുടെ ജീവിതത്തിന്‍റെ വേഗത കാണുമ്പോള്‍ നിങ്ങള്‍ നിരാശിതര്‍ ആകുകയും ചെയ്യും. 

ദൈവവചനം പറയുന്നു, ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ആളുകളെ വിലക്കികൊണ്ടുള്ള നിയമം പാസ്സാക്കിയെന്നു ദാനിയേല്‍ അറിഞ്ഞു എങ്കിലും, അവൻ വീട്ടിൽ ചെന്നു, താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു. (ദാനിയേല്‍ 6:10).

ഇത് താന്‍ ചെയ്യുമ്പോള്‍ പിടിക്കപ്പെട്ടാല്‍, തീര്‍ച്ചയായും തന്നെ സിംഹങ്ങളുടെ ഗുഹയില്‍ എറിഞ്ഞു കൊന്നുകളയുമെന്ന് ദാനിയേല്‍ വ്യക്തമായി അറിഞ്ഞിരുന്നു. എന്നിട്ടും ദൈവവുമായുള്ള ആ അടുത്ത ബന്ധത്തിനു അത്രയും വലിയ ഒരു വില കൊടുക്കുവാന്‍ അവന്‍ തയ്യാറായിരുന്നു. ദാനിയേലിന് വേണ്ടി അത്ഭുതകരമായ രീതിയില്‍ ദൈവം ഇറങ്ങിവന്ന് പ്രവര്‍ത്തിച്ചതില്‍ എന്തെങ്കിലും അതിശയമുണ്ടോ?

രഹസ്യമായി ഒരു വലിയ വില കൊടുക്കുന്നവര്‍ ദൈവത്താല്‍ പരസ്യമായി പ്രതിഫലം പ്രാപിക്കപ്പെടും എന്നുള്ളതാണ് സത്യം. അവരുടെ മുന്‍പില്‍ ലോകം തലകുനിക്കും. താങ്കള്‍ ഒരു വില കൊടുക്കുവാനും നിത്യമായ ഒരു മാറ്റം ഉണ്ടാക്കുവാനും തയ്യാറാണോ?

Bible Reading: Ezekiel 11-13
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍ വില കൊടുക്കുവാനുള്ള കൃപ എനിക്ക് തരേണമേ അങ്ങനെ ഈ അന്ത്യകാലത്ത് ഞാന്‍ കേവലം ഒരു കാഴ്ചക്കാരന്‍ മാത്രമല്ല മറിച്ച് ഒരു പ്രധാന വ്യക്തിയായും മാറും.


Join our WhatsApp Channel


Most Read
● സ്ഥിരതയുടെ ശക്തി
● കൃപയില്‍ വളരുക
● ഒരു പൊതുവായ താക്കോല്‍
● ആദരവും മൂല്യവും
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● വിശ്വസ്തനായ സാക്ഷി
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ