english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #5     
അനുദിന മന്ന

21 ദിവസങ്ങള്‍  ഉപവാസം: ദിവസം #5     

Thursday, 16th of December 2021
3 0 1438
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
രോഗിയായ ഒരു വ്യക്തിയുടെ ദാരുണമായ അവസ്ഥയെ താഴെ പറയുന്ന വാക്യങ്ങള്‍ വിവരിക്കുന്നു.

"അവര്‍ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്‍റെ പരിചയക്കാര്‍ എനിക്ക് അന്യരായിത്തീര്‍ന്നു. എന്‍റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്‍റെ ഉറ്റസ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.എന്‍റെ വീട്ടില്‍ പാര്‍ക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാന്‍ അവര്‍ക്ക് പരദേശിയായിത്തോന്നുന്നു.

ഞാന്‍ എന്‍റെ ദാസനെ വിളിച്ചു; അവന്‍ വിളി കേള്‍ക്കുന്നില്ല. എന്‍റെ വായ്കൊണ്ട് ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു. എന്‍റെ ശ്വാസം എന്‍റെ ഭാര്യക്ക് അസഹ്യവും എന്‍റെ യാചന എന്‍റെ ഉടപ്പിറന്നവര്‍ക്ക് അറപ്പും ആയിരിക്കുന്നു. പിള്ളാരും എന്നെ നിരസിക്കുന്നു; ഞാന്‍ എഴുന്നേറ്റാല്‍ അവര്‍ എന്നെ കളിയാക്കുന്നു.

എന്‍റെ പ്രാണസ്നേഹിതന്മാര്‍ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്ക് പ്രിയരായവര്‍ വിരോധികളായിത്തീര്‍ന്നു. എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്‍റെ മോണയോടെ ഞാന്‍ ശേഷിച്ചിരിക്കുന്നു." (ഇയ്യോബ് 19:13-20)

കര്‍ത്താവായ യേശുവിന്‍റെ അടുക്കല്‍ വന്നവരെ എല്ലാം അവന്‍ സൌഖ്യമാക്കി. ആരേയും നിരാശരാക്കി മടക്കി അയച്ചില്ല. നിങ്ങള്‍ കഷ്ടത അനുഭവിക്കണം എന്നത് ദൈവഹിതമാണെന്ന് രോഗിയായ ഒരു വ്യക്തിയോട് യേശു ഒരുപ്രാവശ്യം പോലും പറഞ്ഞിട്ടില്ല. പിതാവിന്‍റെ ഹിതം നിവര്‍ത്തിക്കുവാന്‍ വേണ്ടിയാണ് കര്‍ത്താവായ യേശു വന്നത്. സൌഖ്യം എല്ലാവര്‍ക്കും വേണ്ടിയുള്ള ദൈവേഷ്ടം ആണെന്ന് ഇതില്‍നിന്നും നമുക്ക് അറിയുവാന്‍ കഴിയും. ദൈവമക്കളെ രോഗത്തിന്‍റെയും അനാരോഗ്യത്തിന്‍റെയും ബന്ധനത്തില്‍ കിടത്തുവാന്‍ പലപ്പോഴും ശത്രു (പിശാച്) കള്ളങ്ങള്‍ ഉപയോഗിക്കാറുണ്ട്.

അപ്പൊ.പ്രവൃത്തി 10:38 പറയുന്നു, "നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൌഖ്യമാക്കുകയും ചെയ്തു".

ഓര്‍ക്കുക, അപ്പൊ.പ്രവൃത്തി 10:38 പറയുന്നത്  "അവന്‍ പോയി പിശാചു ബാധിച്ചവരെയൊക്കെയും സൌഖ്യമാക്കികൊണ്ട് സഞ്ചരിച്ചു". യഥാര്‍ത്ഥമായി രോഗം എന്താണെന്ന് ഇത് വെളിപ്പെടുത്തുന്നു. നമ്മെ എന്തെങ്കിലും പഠിപ്പിക്കുവാന്‍ വേണ്ടി ദൈവത്തില്‍ നിന്നുള്ള ഒരു അനുഗ്രഹമല്ല ഇത്. ദൈവത്തില്‍ നിന്നുള്ള ഒരു ശിക്ഷയും അല്ല ഇത്. എല്ലാ രോഗത്തിന്‍റെയും ഉറവിടം ദൈവമാണെങ്കില്‍, തന്‍റെ പുത്രനായ യേശുവിനെ നമ്മുടെ സൌഖ്യത്തിനായി ദൈവം അയക്കുകയില്ലായിരുന്നു.

സൌഖ്യം മുന്‍പുതന്നെ പൂര്‍ത്തിയായ ഒരു പ്രവര്‍ത്തിയാണ്. 1പത്രോസ് 2:24 പറയുന്നു, "നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവന്‍ തന്‍റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്‍റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു."

ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
പുറപ്പാട് 15:26
യെശയ്യാവ് 53
സങ്കീര്‍ത്തനം 103:1-5
ഏറ്റുപറച്ചില്‍

(നിങ്ങളുടെ ഹൃദയത്തില്‍നിന്ന്‌ വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈയിലിലേക്ക് പോകുക. അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).

കര്‍ത്താവായ യേശുവേ, അങ്ങ് വന്നത് എനിക്ക് ജീവന്‍ ഉണ്ടാകുവാനും, സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ. (യോഹ 10:10).

എന്‍റെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ്. ദൈവത്തിന്‍റെ ആത്മാവ് എന്നില്‍ വസിക്കുകയും ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ജീവന്‍ നല്‍കുകയും ചെയ്യുന്നു. ആയതിനാല്‍ രോഗത്തിനും, വ്യാധിക്കും, ബലഹീനതക്കും, വേദനക്കും, പകര്‍ച്ചവ്യാധിക്കും എന്‍റെ ശരീരത്തില്‍ ഒരു സ്ഥാനവുമില്ല. യേശുവിന്‍ നാമത്തില്‍.

ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും ക്രിസ്തു എന്നെ വിലയ്ക്ക് വാങ്ങി. ആകയാല്‍ ഏതെങ്കിലും രോഗങ്ങളും വ്യാധികളും ഈ ശരീരത്തില്‍ വരുന്നത് ഞാന്‍ വിലക്കുന്നു. ഈ ശരീരത്തെ തൊടുന്ന എല്ലാ രോഗാണുക്കളും എല്ലാ വൈറസുകളും പെട്ടെന്ന് യേശുവിന്‍ നാമത്തില്‍ നശിച്ചുപോകട്ടെ.

ഈ ശരീരത്തിലെ ഓരോ അവയവങ്ങളും കോശങ്ങളും ദൈവം അത് എങ്ങനെ പ്രവര്‍ത്തിക്കാനായി സൃഷ്ടിച്ചുവോ അപ്രകാരം പ്രവര്‍ത്തിക്കട്ടെ, ഈ ശരീരത്തിന്‍റെ എല്ലാ തെറ്റായ പ്രവര്‍ത്തനങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വിലക്കുന്നു. (ഗലാത്യര്‍ 3:13, റോമര്‍ 8:11, ഉല്പത്തി 1:31, മത്തായി 16:19)

യേശു എന്‍റെ അതിക്രമങ്ങള്‍ നിമിത്തമാണ് മുറിവേറ്റത്. എന്‍റെ അകൃത്യങ്ങള്‍ നിമിത്തം അവന്‍ തകര്‍ക്കപ്പെട്ടു, എന്‍റെ സമാധാനത്തിനുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അവന്‍റെ അടിപിണരാല്‍ എനിക്ക് സൌഖ്യം വന്നിരിക്കുന്നു, യേശുവിന്‍റെ ശക്തിയേറിയ നാമത്തില്‍.

(നിങ്ങള്‍ ഓരോ അവയവങ്ങളെ കുറിച്ച് പറയുമ്പോഴും അവിടെ കൈ വെക്കുക)

യേശുവിന്‍റെ നാമത്തില്‍ എന്‍റെ തലയിലെ മുടികളിലേക്ക് ഞാന്‍ ദൈവത്തിന്‍റെ ജീവന്‍ സംസാരിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ കണ്ണുകളില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ചെവികളില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ ഉരുവിടുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ മൂക്കില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ അധരത്തില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ പല്ലുകളിലും മോണകളിലും ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ പറയുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തിലെ രക്തത്തില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തിലെ അസ്ഥികളില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തിലെ ത്വക്കില്‍ ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തിലെ എല്ലാ അവയവങ്ങളിലും ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ശരീരത്തിലെ ഓരോ സിരകളിലും, നാഡികളിലും, ധമനികളിലും ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

(നിങ്ങള്‍ക്ക്‌ എന്തെങ്കിലും രോഗം ഉണ്ടെങ്കില്‍ ശരീരത്തിന്‍റെ ആ ഭാഗത്ത് നിങ്ങളുടെ കരം വെച്ചു താഴെ കൊടുത്തിരിക്കുന്നത് പറയുക)

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ------------------ (ശരീര അവയവത്തിന്‍റെ പേര് പറയുക) ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എന്‍റെ ------------------ (നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേര് പറയുക) ദൈവത്തിന്‍റെ ജീവന്‍ വ്യാപരിക്കട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.


(താഴെ കാണുന്ന പ്രാര്‍ത്ഥനാ മിസൈലുകള്‍ നിങ്ങള്‍ ഉരുവിടുമ്പോള്‍ ഒരു കൈ നിങ്ങളുടെ നെഞ്ചില്‍ വെക്കുക)

1. എന്‍റെ ശരീരത്തിലെ എല്ലാ വിഷാംശങ്ങളും അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പുറംതള്ളുന്നു.

2. സാത്താന്‍ എന്നില്‍ നട്ടിരിക്കുന്നത് എല്ലാം യേശുവിന്‍റെ നാമത്തില്‍ എന്‍റെ ജീവിതത്തില്‍ നിന്നും പറിഞ്ഞുപോകട്ടെ.

3. എന്‍റെ ജീവിതത്തില്‍ വിതക്കപ്പെട്ടിരിക്കുന്ന എല്ലാ ദുഷ്ട വിത്തുകളും യേശുവിന്‍റെ നാമത്തില്‍ പിഴുതുപോകട്ടെ.

4. എല്ലാ സാത്താന്യ നിക്ഷേപങ്ങളും യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും എന്‍റെ ശരീരത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും പുറത്തുപോകട്ടെ.

5. പിതാവേ, ഈ 21 ദിന പ്രാര്‍ത്ഥനയുടെ ഭാഗമായിരിക്കുന്ന ഓരോ വ്യക്തികളിലും ദൈവത്തിന്‍റെ ജീവന്‍ യേശുവിന്‍ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു. കര്‍ത്താവേ അവരെ സൌഖ്യമാക്കേണമേ. (ഇവിടെ ചിലനിമിഷങ്ങള്‍ ചിലവഴിക്കുക)

നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും രോഗികള്‍ ഉണ്ടെങ്കില്‍ അവനെ അല്ലെങ്കില്‍ അവളെ എണ്ണ പൂശി മുകളില്‍ പറഞ്ഞിരിക്കുന്ന പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിട്ടു അവര്‍ക്കായി പ്രാര്‍ത്ഥിക്കുക.

ദൈവത്തെ സ്തുതിക്കുന്നതിനും ആരാധിക്കുന്നതിനും വിശേഷമായ സമയം ചിലവഴിക്കുക.



Join our WhatsApp Channel


Most Read
● പരിശുദ്ധാത്മാവിന്‍റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● വചനത്തിന്‍റെ സത്യസന്ധത
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മഹാ പ്രതിഫലദാതാവ്
● പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന്‍ കഴിയുമോ?
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● ആരാധനയ്ക്കുള്ള ഇന്ധനം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ