english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - 1
അനുദിന മന്ന

നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - 1

Monday, 6th of June 2022
1 0 700
Categories : విడుదల (Deliverance)
ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില്‍ ഒരോരുത്തന്‍റെ ഹൃദയം താന്താന്‍റെ പുത്രന്മാരേയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്‍റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു. (1 ശമുവേല്‍ 30:1).

ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള നിരാശ അനുഭവിക്കാത്ത ഒരു മനുഷ്യനും ഈ ഭൂമിയില്‍ ഇല്ല. നമ്മുടെ പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍, നാം നിരാശപ്പെടുവാനും നിരുത്സാഹപ്പെടുവാനും സാദ്ധ്യതയുണ്ട്. നിരുത്സാഹത്തെ മുളയിലെ നുള്ളിയില്ലെങ്കില്‍ അത് നിരാശയിലേക്ക് വളരുവാന്‍ ഇടയാകും. നിരുത്സാഹത്തിന്‍റെ പാത നിരാശയാണ്. ഈ അന്ത്യകാലങ്ങളില്‍, പിശാചു തന്‍റെ പ്രധാന വൈരികളായ ദൈവമക്കളെ വീഴ്ത്തിക്കളയുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രാധാന ആയുധമാണ് നിരുത്സാഹം.

ദൈവം യേശുവിനെ അഭിഷേകം ചെയ്തതിന്‍റെ ഒരു കാരണം ഇതാണ്, "നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങള്‍ അറിയുന്നുവല്ലോ" (അപ്പൊ.പ്രവൃ 10:38).

യേശുവിന്‍റെ ഈ ഭൂമിയിലെ ശുശ്രൂഷാ നാളുകളില്‍, യേശു ചുറ്റി സഞ്ചരിച്ച് പിശാചിന്‍റെ അധികാരത്തില്‍ നിന്നും ജനങ്ങളെ വിടുവിക്കാന്‍ ഇടയായിത്തീര്‍ന്നു. അതേ ശക്തി നിരുത്സാഹത്തിനു എതിരായി നിവര്‍ന്നു നില്‍ക്കുവാന്‍ നമുക്ക് ഇന്ന് ലഭ്യമാണ് എന്നതാണ് സദ്വര്‍ത്തമാനം. നിരുത്സാഹത്തില്‍ കിടന്നുരുളുക എന്നത് നിങ്ങളെക്കുറിച്ചുള്ള ദൈവഹിതമല്ല എന്ന് അറിയുക. നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുവാനും നിരാശപ്പെടുവാനും ദൈവം ഇഷ്ടപ്പെടുന്നില്ല. 

നിരുത്സാഹത്തിന്‍റെ ഒരു വലിയ അപകടം എന്തെന്നാല്‍, ഒരു വ്യക്തി നിരുത്സാഹപ്പെടുമ്പോള്‍ അവനോ/അവളോ അതേ സ്ഥലത്ത് തന്നെ; അതേ നിലയില്‍ തന്നെ തുടരുവാനുള്ള സാദ്ധ്യത കൂടുതലാണ്. നിശ്ചലാവസ്ഥയും പരിമിതികളും വേഗത്തില്‍ രൂപപ്പെടും. അങ്ങനെയുള്ള ആളുകള്‍ക്ക് ദൈവം അവരില്‍ നിക്ഷേപിച്ചിരിക്കുന്ന സ്വപ്നങ്ങളും ദര്‍ശനങ്ങളും പിന്തുടരുവാന്‍ കഴിയുകയില്ല. എന്‍റെ ശുശ്രൂഷാ കാലയളവില്‍, നിരുത്സാഹത്തിന്‍റെ അമ്പുകളാല്‍ ആക്രമിക്കപ്പെട്ട അനേകം ആളുകളെ എനിക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ ധ്യാനം നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതിജീവിക്കുവാനുള്ള അഭിഷേകം ഇപ്പോള്‍ യേശുവിന്‍റെ നാമത്തില്‍ നിങ്ങളുടെമേല്‍ വരുന്നു.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എനിക്കെതിരായുള്ള ഓരോ നിരുത്സാഹത്തിന്‍റെ അമ്പുകളും അഗ്നിയാല്‍ യേശുവിന്‍റെ നാമത്താല്‍ മുറിഞ്ഞുപോകട്ടെ. 

എനിക്ക് എതിരായുള്ള ഓരോ നിരുത്സാഹത്തെയും പരാജയങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിരസിക്കുന്നു.

പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങ് എന്നെ വിളിച്ചിരിക്കുന്നതായ കാര്യങ്ങള്‍ തുടര്‍മാനമായി ചെയ്യുവാന്‍ വേണ്ടി ധൈര്യത്തിന്‍റെയും നിര്‍ഭയത്തിന്‍റെയും ആത്മാവിനെ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു.

Join our WhatsApp Channel


Most Read
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● സ്ഥിരതയുടെ ശക്തി
● അടുത്ത പടിയിലേക്ക് പോകുക
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
● ഉള്ളിലെ നിക്ഷേപം
● ഈ ഒരു കാര്യം ചെയ്യുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ