english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദിവസം 06 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അനുദിന മന്ന

ദിവസം 06 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Saturday, 17th of December 2022
3 0 1374
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

"എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;

അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ". (സദൃശ്യവാക്യങ്ങള്‍ 14:23).

ഫലഭുയിഷ്ഠത ഒരു കല്പനയാണ്. മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം ദൈവം അവനു നല്‍കിയ വലിയ കല്പനകളുടെ ഒരു ഭാഗമായിരുന്നത്. ലാഭമില്ലാത്ത അദ്ധ്വാനം ശത്രു നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ ഒരു തെളിവാണ്.

ആളുകള്‍ ഈ ശക്തിയാല്‍ ആക്രമിക്കപ്പെടുമ്പോള്‍, അവര്‍ക്ക് തങ്ങളുടെ അദ്ധ്വാനമായി കാണിക്കുവാന്‍ ഒന്നുംതന്നെ ഉണ്ടാവുകയില്ല. ചില സമയങ്ങളില്‍, അവര്‍ ജോലി ചെയ്ത് ചില ഫലങ്ങള്‍ കിട്ടുവാന്‍ ഈ ശക്തികള്‍ അവരെ അനുവദിക്കുമായിരുന്നു, എന്നാല്‍ ഒറ്റരാത്രികൊണ്ട്, അവരുടെ വര്‍ഷങ്ങളുടെ അദ്ധ്വാനം മുഴുവന്‍ തുടച്ചുക്കളയുന്ന പ്രശ്നങ്ങളും നഷ്ടങ്ങളും ഉണ്ടാകും. 

അനേക വിശ്വാസികളും വൃഥാ അദ്ധ്വാനിക്കുന്നു; പിശാചിന്‍റെ പ്രവര്‍ത്തിയെക്കുറിച്ചു അവര്‍ അജ്ഞരാണ്. ഈ വിശ്വാസികള്‍ വരമുള്ളവരാണ് എന്നാല്‍ ഉയര്‍ത്തപ്പെടുന്നില്ല; അവര്‍ക്ക് ജോലിയില്ലാതെ യോഗ്യതകള്‍ ഉണ്ട് അതുപോലെ പണമില്ലാതെ ബുദ്ധിയുമുണ്ട്. അവരില്‍ ചിലര്‍ക്ക് ഒന്നിലധികം ജോലിയുണ്ട്, രാവിലെ മുതല്‍ രാത്രിവരെ ജോലി ചെയ്യുന്നു, എന്നിട്ടും ഇപ്പോഴും കടത്തില്‍ അവര്‍ ജീവിക്കുന്നു. ചില വിശ്വാസികള്‍ തങ്ങളുടെ ബിസിനസ്സില്‍ ഇപ്പോള്‍ത്തന്നെ വിജയം നേടിക്കഴിഞ്ഞു, അങ്ങനെയുള്ളവര്‍ ചിന്തിക്കുന്നു തങ്ങള്‍ക്കു ഇങ്ങനെയുള്ള പ്രാര്‍ത്ഥന ചെയ്യേണ്ട ആവശ്യമില്ലയെന്ന്. പിശാച് വിജയകരമായി തന്‍റെ ആക്രമണം ഉറപ്പിച്ചതിനു ശേഷം പ്രാര്‍ത്ഥിക്കുന്നതിലും നല്ലത് പിശാചിന്‍റെ ആക്രമണത്തിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നതാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. നാം അശ്രദ്ധരാവുകയാണെങ്കില്‍ പിശാചിനു ഏതു സമയത്തും നമ്മെ ആക്രമിക്കുവാന്‍ കഴിയുമെന്നതിനാല്‍, ഇന്നത്തെ വിജയം നാളെ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഇയ്യോബിനെ എടുക്കുക. അവന്‍ വിജയിച്ചവനും ഏറ്റവും നന്നായി ജീവിക്കുന്നവനും ആയിരുന്നു, എന്നാല്‍ പിശാച് അവനെ ആക്രമിച്ചപ്പോള്‍, ഒരു ദിവസംകൊണ്ട് അവനു എല്ലാം നഷ്ടമായി. ദൈവം ഇയ്യോബിന്‍റെ കൂടെയില്ലായിരുന്നുവെങ്കില്‍ അവനു തിരിച്ചുവരുവാന്‍ കഴിയുമായിരുന്നില്ല.

ആളുകള്‍ വൃഥാ അദ്ധ്വാനിക്കുന്നതിന്‍റെ ചില പ്രധാനപ്പെട്ട കാരണങ്ങള്‍.
1. അടിമത്തം
യിസ്രായേല്‍ അടിമത്വത്തില്‍ ആയിരുന്നു അവരുടെ അദ്ധ്വാനം മുഴുവനും അവരുടെ ഊഴിയവിചാരകന്മാര്‍ക്ക് ആയിരുന്നു.

9അവൻ തന്‍റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. 10അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക. 11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു.

13മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 14കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി. (പുറപ്പാട് 1:9-11, 13-14).

2. ദുഷ്ടന്‍റെ ദുഷ്ടതനിമിത്തം
യിസ്രായേല്‍ വിതയ്ക്കുവാനും വിത്ത്‌ വളരുവാനുമായി മിദ്യാന്യര്‍ കാത്തിരുന്നു, കൊയ്ത്തിന്‍റെ സമയത്ത്, യിസ്രായേലിനു ലാഭം ഉണ്ടാകുമായിരുന്ന സകലതും നശിപ്പിക്കുവാനായി മിദ്യാന്യര്‍ പുറപ്പെട്ടുവന്നു; അങ്ങനെയാണ് ശത്രു പ്രവര്‍ത്തിക്കുന്നത്.

യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കൈയിൽ ഏല്പിച്ചു. 2മിദ്യാൻ യിസ്രായേലിന്മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗങ്ങളും ശരണമാക്കി. 3യിസ്രായേൽ വിതച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരേ വരും. 4അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. 5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും. 6ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. (ന്യായാധിപന്മാര്‍ 6:1-6).

ചില സമയങ്ങളില്‍, യുവാവായ ഒരു വ്യക്തി വിജയിയാകുവാന്‍ അവരുടെ യ്യൌവനക്കാലത്ത് അവര്‍ അനുവദിക്കും, എന്നാല്‍ വാര്‍ദ്ധക്യ കാലത്ത്, അവരുടെ സമ്പത്ത് മുഴുവന്‍ ഊറ്റിക്കളയുവാന്‍ കാരണമാകുന്ന രോഗങ്ങളാല്‍ അവര്‍ അവരെ ബാധിക്കുന്നു.

ചില സമയങ്ങളില്‍, കുഞ്ഞുങ്ങള്‍ മരിക്കുവാന്‍ അവര്‍ ഇടയാക്കുന്നു, അപ്പോള്‍ ആ കുഞ്ഞിനുവേണ്ടി മാതാപിതാക്കള്‍ നടത്തിയ എല്ലാ നിക്ഷേപങ്ങളും വൃഥാവായി മാറുന്നു. അവര്‍ നിങ്ങളെ തടയുന്നതിനു മുന്‍പ് നിങ്ങള്‍ അവനെ തടയുക; അവര്‍ നിങ്ങളെ ആക്രമിക്കുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ച് ആക്രമിക്കുക. നിങ്ങളുടെ ശത്രു ഒരു മനുഷ്യനല്ല, നിങ്ങളുടെ ശത്രു പിശാചാണ്, എന്നാല്‍ നിങ്ങള്‍ക്ക് എതിരായി ആളുകളെ സ്വാധീനിക്കുവാനും ഉപയോഗിക്കുവാനും അവനു കഴിയും. അങ്ങനെയുള്ള ആളുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കളല്ല, എന്നാല്‍ അവര്‍ സാത്താന്‍റെ സ്വാധീനത്തിന്‍ കീഴുള്ളവരാണ്. അങ്ങനെയുള്ള ശത്രുവിനെ തടുക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ആ നിമിഷത്തില്‍, മനുഷ്യരാകുന്ന അവന്‍റെ ഉപകരണങ്ങളില്‍ കൂടിയുള്ള സ്വാധീനവും നില്‍ക്കുവാന്‍ ഇടയാകും. 

3. പാപംനിറഞ്ഞ ജീവിതശൈലി
ശത്രുവിനു നിയമപരമായ പ്രവേശനാനുമതി നല്‍കുവാന്‍ പാപത്തിനു കഴിയും.
ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. (യിരെമ്യാവ് 5:25).

ലാഭകരമല്ലാത്ത അദ്ധ്വാനം അനുഭവിച്ചവര്‍ക്കുള്ള വേദപുസ്തക ഉദാഹരണങ്ങള്‍.
  • ആരും ഓര്‍ക്കാതെപോയ ജ്ഞാനിയായ മനുഷ്യന
സഭാപ്രസംഗി 9:15ല്‍, ഒരു ജ്ഞാനിയായ മനുഷ്യന്‍ നാശത്തില്‍ നിന്നും ഒരു മനുഷ്യനെ മുഴുവന്‍ രക്ഷിക്കുവാന്‍ ഇടയായിത്തീര്‍ന്നു, എന്നാല്‍ അവനെ ആരും ഓര്‍ത്തില്ല. അവന്‍റെ അദ്ധ്വാനത്തിനു പ്രതിഫലമുണ്ടായില്ല. ഈ മനുഷ്യന്‍ ജ്ഞാനിയായിരുന്നു, എന്നാല്‍ അവന്‍ ദാരിദ്രനുമായിരുന്നു കാരണം അവന്‍ ആളുകളെ സഹായിച്ചുക്കഴിഞ്ഞാല്‍, അവര്‍ അവനെ മറന്നുക്കളയും. ജ്ഞാനത്തിനു നിങ്ങളെ സമ്പന്നന്നാക്കുവാന്‍ സാധിക്കും, എന്നാല്‍ ആളുകളെ വൃഥാ പ്രയത്നിപ്പിക്കുന്ന ഈ ആത്മാവിനെ നിങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലയെങ്കില്‍, പിന്നെ നിങ്ങള്‍ ഒരു "ദരിദ്രനായ ജ്ഞാനിയായ മനുഷ്യന്‍" ആയിരിക്കും.

  • യാക്കോബ്
യാക്കോബ് പലപ്രാവശ്യം കബളിപ്പിക്കപ്പെട്ടു, തന്‍റെ അദ്ധ്വാനത്തിനു പൂര്‍ണ്ണമായ പ്രതിഫലം തനിക്കു ലഭിക്കുന്നില്ലായിരുന്നു. തന്‍റെ ജീവിതത്തിനുമേല്‍ ഉണ്ടായിരുന്ന ദൈവത്തിന്‍റെ ഉടമ്പടിയാണ് അവനെ രക്ഷിച്ചത്‌.

38ഈ ഇരുപതു സംവത്സരം ഞാൻ നിന്‍റെ അടുക്കൽ പാർത്തു; നിന്‍റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല; നിന്‍റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. 39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ കളവുപോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. 40ഇങ്ങനെയായിരുന്നു എന്‍റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്‍റെ കണ്ണിന് ഉറക്കമില്ലാതെയായി. 41ഈ ഇരുപതു സംവത്സരം ഞാൻ നിന്‍റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്‍റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്‍റെ പ്രതിഫലം മാറ്റി. 42 എന്‍റെ പിതാവിന്‍റെ ദൈവമായി അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവൻ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീയിപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു. ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു. (ഉല്‍പത്തി 31:38-42).

നമ്മുടെ സമൂഹത്തിലെ അനേകം ആളുകളും ലാബാനെപോലെയാണ്; അവര്‍ ആളുകളെ കബളിപ്പിക്കയും അവരുടെ നന്മകള്‍ തടഞ്ഞുവെക്കുകയും ചെയ്യും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമെങ്കില്‍, നിങ്ങളുടെ അവകാശം മുഴുവനും തരുവാന്‍ ദൈവം ഇറങ്ങിവരുവാന്‍ ഇടയാകും.

തുടര്‍ന്നുള്ള പഠനത്തിന്: ലൂക്കോസ് 5:5-7, യെശയ്യാവ് 65:21-23, 1 കൊരിന്ത്യര്‍ 15:10.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും എടുത്ത് അപ്രകാരം ചെയ്യുക).

1. എന്‍റെ കൊയ്ത്തിനെ നശിപ്പിക്കുവാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ ശക്തിയേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തുടച്ചുനീക്കുന്നു.

2. എന്‍റെ കൈകളുടെ അദ്ധ്വാനത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ ദുഷ്ട ശക്തിയേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.

3. എന്‍റെ ജീവിതത്തിലെ നന്മകളെ ആക്രമിക്കുന്ന സകല ശക്തികളേയും, യേശുവിന്‍റെ രക്തത്താല്‍, ദൈവത്തിന്‍റെ അഭിഷേകത്താല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.

4. എന്‍റെ ആരോഗ്യത്തെ, ബിസിനസ്സിനെ, കുടുംബത്തെ അപഹരിക്കുന്ന, വിഴുങ്ങിക്കളയുന്ന, നശിപ്പിക്കുന്ന സകലരേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ ശാസിക്കുന്നു. 

5. എന്‍റെ അദ്ധ്വാനം വൃഥാവായി പോകുവാന്‍ വേണ്ടി നിയുക്തരാക്കപ്പെട്ട എല്ലാ ശക്തികളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തടയുന്നു.

6. പിതാവേ, എന്‍റെ കൈകളുടെ അദ്ധ്വാനത്തെ അനുഗ്രഹിച്ചു നൂറുമടങ്ങ്‌ കൊയ്ത്തു പുറപ്പെടുവിക്കുവാന്‍ ഇടയാക്കേണമേ, യേശുവിന്‍റെ നാമത്തില്‍.

7. അപഹരിക്കപ്പെട്ട എന്‍റെ ഓരോ അനുഗ്രഹങ്ങളും, നന്മകളും, അവസരങ്ങളും, സമ്പത്തും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തിരികെ പ്രാപിക്കുന്നു.

8. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ അടിസ്ഥാനത്തിലുള്ള എല്ലാ ദുഷ്ടതയേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ തടയുന്നു.

9. എന്‍റെ ജീവിതത്തില്‍ സ്വര്‍ഗ്ഗത്തിലെ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത എല്ലാ തൈകളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പറിഞ്ഞുപോകട്ടെ.

10. എന്‍റെ അടിസ്ഥാനം മുതല്‍ എന്‍റെ ജീവിതത്തിനു വേണ്ടി പദ്ധതിയിട്ടിരിക്കുന്ന എല്ലാ ശാപങ്ങളെയും പരാജയങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.

Join our WhatsApp Channel


Most Read
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● ദയ സുപ്രധാനമായതാണ്
● ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഞങ്ങള്‍ക്ക് അല്ല
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 1   
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
● സ്ഥിരതയുടെ ശക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ