നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. (സദൃശ്യവാക്യങ്ങള്‍ 11:30).
ഒരു യുവാവ് ആത്മഹത്യ ചെയ്യുവാന്‍ പദ്ധതിയിട്ടുകൊണ്ട് വഴിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്, എവിടെനിന്നോ മറ്റൊരു ചെറുപ്പക്കാരന്‍ അവന്‍റെ അരികിലൂടെ നടന്നുവന്നു. കര്‍ത്താവായ യേശുക്രിസ്തുവിനെ പിന്‍പറ്റുവാന്‍ തുടങ്ങിയതിനു ശേഷം തന്‍റെ ജീവിതം എങ്ങനെ മാറിയെന്ന അവന്‍റെ സാക്ഷ്യം താന്‍ പങ്കുവെക്കുവാന്‍ ആരംഭിച്ചു. ഇതില്‍ താല്പര്യം തോന്നിയ ആ യുവാവ് അദ്ദേഹം ക്ഷണിച്ചതായ യോഗത്തിനു പോയി.
ആ യോഗം നടന്നത് വളരെ ചെറിയ ഒരു മുറിയില്‍ ആയിരുന്നു, വളരെ ചുരുക്കം ആളുകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ അതൊന്നും ഈ യുവാവിനെ സ്പര്‍ശിക്കുന്നതില്‍ നിന്നും പരിശുദ്ധാത്മാവിനെ തടഞ്ഞില്ല. അങ്ങനെ ആ രാത്രിയില്‍ കര്‍ത്താവ് ഈ യുവാവിനെ തൊടുകയും, അവന്‍റെ സകല ആത്മഹത്യ ചിന്തകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. ആ യുവാവ് ആരാണെന്ന് നിങ്ങള്‍ക്ക് അറിയണമെന്നുണ്ടോ - അത് ഞാന്‍ തന്നെയാണ്.
ഞാന്‍ എപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ട്, "ആ ചെറുപ്പക്കാരന്‍ യേശുവിനെക്കുറിച്ച് എന്നോട് പറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഞാന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?
നിത്യതയെക്കുറിച്ചും നമുക്ക് ചുറ്റും നശിക്കുന്ന ആത്മാക്കളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് നഷ്ടപ്പെടത്തക്കവണ്ണം നമ്മുടെ സ്വന്തം താല്‍പര്യങ്ങളില്‍ മുഴുകുന്നത് വളരെ എളുപ്പമായ കാര്യമാകുന്നു.
ആത്മാക്കളെ നേടുവാനുള്ള ഒരു മാര്‍ഗ്ഗം നിങ്ങളുടെ സാക്ഷ്യം നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി പങ്കിടുക എന്നതാകുന്നു. നിങ്ങളുടെ ജീവിതത്തില്‍ ദൈവം ചെയ്‌തതായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുവാനുള്ള അവസരങ്ങള്‍ക്കായി അനുദിനവും ദൈവത്തോട് അപേക്ഷിക്കുക.നിങ്ങളുടെ സാക്ഷ്യം എത്ര ചെറുതാണെങ്കിലും സാരമില്ല, ആളുകളെ ദൈവത്തിന്‍റെ രാജ്യത്തിലേക്ക് കൊണ്ടുവരുവാനുള്ള ദൈവശക്തി അത് വഹിക്കുന്നുണ്ട്.
ആത്മാക്കളെ നേടുവാനുള്ള മറ്റൊരു മാര്‍ഗ്ഗം നിങ്ങളുടെ സമയവും, താലന്തുകളും, ധനവും സുവിശേഷം പ്രചരിപ്പിക്കുന്നതിനു നല്‍കുവാന്‍ തയ്യാറാകുക എന്നതാണ്.
ആരെയെങ്കിലും നിങ്ങള്‍ കര്‍ത്താവിങ്കലേക്ക് നയിച്ചിട്ടുണ്ടെങ്കില്‍, വളരുന്നതിനുള്ള ശരിയായ വഴി അവര്‍തന്നെ കണ്ടെത്താന്‍ വേണ്ടി അവരെ വിടരുത്. അവരുടെ വേദപുസ്തകം വായിക്കുവാന്‍ വേണ്ടി അവരെ ഉത്സാഹിപ്പിക്കുക.വേദപുസ്തകം പഠിപ്പിക്കുന്നത് കൂടുതലായി കേള്‍ക്കുവാന്‍ വേണ്ടി അവരുടെ അടുത്തുള്ള നല്ലൊരു സഭയിലേക്ക് അവരെ ക്ഷണിക്കുകയോ അല്ലെങ്കില്‍ അങ്ങോട്ട് നയിക്കുകയോ ചെയ്യുക. (മത്തായി 28:19-20 വായിക്കുക). ഇന്നത്തെ കാലത്ത്, ഓണ്‍ലൈന്‍ ആരാധനകളില്‍ പങ്കെടുക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് അവരെ ക്ഷണിക്കുവാന്‍ കഴിയും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി 2 നിമിഷമോ അതിലധികമോ കുറഞ്ഞത് നാം പ്രാര്‍ത്ഥിക്കണം.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്നെ ആത്മാക്കളെ നേടുന്ന ഒരുവന്‍ ആക്കുന്നതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ രാജ്യത്തിലേക്ക് ആത്മാക്കളെ നേടുവാന്‍ വേണ്ടി അവിടുത്തെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ. രക്ഷയുടെ സുവിശേഷം എന്നെ ഭരമേല്‍പ്പിച്ചതില്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും യേശുവിന്‍റെ അടുക്കൽ വരുവാൻ കഴികയില്ല" (യോഹന്നാന്‍ 6:44). എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങയുടെ പുത്രനായ യേശുവിങ്കലേക്ക് ആകര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ അവര്‍ അങ്ങയെ വ്യക്തിപരമായി അറിയുകയും അങ്ങയോടുകൂടി നിത്യത ചിലവഴിക്കയും ചെയ്യും.
സാമ്പത്തീകമായ മുന്നേറ്റം
ഫലമില്ലാത്തതും ലാഭമില്ലാത്തതുമായ അദ്ധ്വാനത്തില്‍ നിന്നും കര്‍ത്താവേ എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍. എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ ദയവായി അനുഗ്രഹിക്കേണമേ.
ഇന്നുമുതല്‍ എന്‍റെ ജോലിയുടെയും ശുശ്രൂഷയുടെയും ആരംഭം മുതലുള്ള എല്ലാ നിക്ഷേപങ്ങളും അദ്ധ്വാനങ്ങളും അതിന്‍റെ പൂര്‍ണ്ണമായ നേട്ടം നല്‍കുവാന്‍ ആരംഭിക്കും യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, തന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ എല്ലാ ടീമംഗങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരേയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തെ ഭരിക്കുവാന്‍ ജ്ഞാനവും വിവേകവുമുള്ള നേതൃത്വത്തെ, സ്ത്രീ പുരുഷന്മാരെ എഴുന്നെല്‍പ്പിക്കേണമേ.
Join our WhatsApp Channel
Most Read
● ആളുകള്‍ ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 1● യേശുവിന്‍റെ രക്തം പ്രയോഗിക്കുക
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● വേദന - കാര്യങ്ങളെ മാറ്റുന്നവന്
● വിജയത്തിന്റെ പരിശോധന
● അവിശ്വാസം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
അഭിപ്രായങ്ങള്‍