ഒരു ആകാശ പ്രതിഭാസത്തെ പിന്തുടര്‍ന്നുകൊണ്ട് വഞ്ചനാപരമായ ഒരു യാത്ര നടത്തി യെരുശലെമില്‍ ചെന്ന് അവസാനിക്കുന്ന, വിദ്വാന്മാരില്‍ ഒരാളായി ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. തുടര്‍ന്ന്, രാജാവായ ഹെരോദാവ് നിങ്ങളെ രഹസ്യമായി അകത്തേക്ക് വിളിക്കുന്നു. നിങ്ങളെ നയിച്ച ഈ അസാധാരണ നക്ഷത്രത്തിന്‍റെ വിശദാംശങ്ങള്‍ അറിയുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. അതിലും ഉപരിയായി, അവനും ആ കുഞ്ഞിനെ "ആരാധിക്കുവാന്‍" കഴിയേണ്ടതിനു കുഞ്ഞിനെ കണ്ടെത്തുവാനും അതിനെക്കുറിച്ച് തിരികെ വന്ന് തന്നെ അറിയിക്കുവാനും അവന്‍ നിങ്ങളോടു ആവശ്യപ്പെടുന്നു. (മത്തായി 2:8).
ഈ നിമിഷത്തില്‍, നിങ്ങള്‍ ഹെരോദാവില്‍ ഒരു സഖ്യകക്ഷിയെ കണ്ടെത്തിയെന്ന് നിങ്ങള്‍ വിചാരിച്ചേക്കാം, പുതിയതായി ജനിച്ച രാജാവിനെ ബഹുമാനിക്കാന്‍ ആഗ്രഹിക്കുന്ന അധികാരത്തിലുള്ള ഒരു വ്യക്തി. എന്നാല്‍ പെട്ടെന്ന് ഒരു ദൈവീക സ്വപ്നം വരുന്നു - ഹെരോദാവിന്‍റെ അടുക്കലേക്ക് മടങ്ങിപോകരുതെന്ന ഒരു നിര്‍ദ്ദേശവുമായി ഒരു ദൈവീക മുന്നറിയിപ്പ് (മത്തായി 2:12). നിങ്ങള്‍ ഒരു വഴിത്തിരിവിലാണ്. നിങ്ങള്‍ രാജാവിന്‍റെ അഭ്യര്‍ത്ഥനയെ ബഹുമാനിക്കുമോ, അതോ നിങ്ങള്‍ സ്വപ്നത്തിനു ശ്രദ്ധ കൊടുക്കുമോ? വിദ്വാന്മാര്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തുകൊണ്ട്, "മറ്റൊരു വഴിയായി" സ്വന്ത ദേശത്തേക്ക് മടങ്ങിപോയി.
എന്തുകൊണ്ട്? വേദപുസ്തകത്തില്‍ ആവര്‍ത്തിച്ചു എടുത്തുപറഞ്ഞിരിക്കുന്ന ഒരു വിഷയമായ ദൈവത്തെ അനുസരിക്കുക എന്നതിനെക്കുറിച്ചാണ് ഇത് കാണിക്കുന്നത്. യെശയ്യാവ് 1:19ല്‍ നാം വായിക്കുന്നു, "നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും". അതുപോലെ അപ്പോസ്തലപ്രവൃത്തികള്‍ 5:29ല്‍, അപ്പോസ്തലന്മാര്‍ പ്രഖ്യാപിക്കുന്നു, "മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു".
വിദ്വാന്മാരുടെ അനുസരണം ഹെരോദാവ് അവര്‍ക്കുവേണ്ടി ഒരുക്കിയ കെണിയില്‍ നിന്നും അവരെ അകറ്റുകയും, ദൈവീക ഹിതവുമായി അവരെ യോജിപ്പിക്കുകയും ചെയ്തു. ഒരു രാജാവിനെ ധിക്കരിക്കുവാന്‍ വേണ്ടതായ ധൈര്യത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക. ഈ പ്രവൃത്തി നിര്‍ണ്ണായകമായ ഒരു വേദപുസ്തക തത്വത്തിനു അടിവരയിടുന്നു.: ശരിയായ ജ്ഞാനം വരുന്നത് ദൈവത്തോടുള്ള അനുസരണത്തില്‍ നിന്നുമാണ്, അത് അസൌകര്യമോ അപകടകരമോ ആണെങ്കില്‍ പോലും. സദൃശ്യവാക്യങ്ങള്‍ 3:5-6 പറയുന്നു, "പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും".
അതുകൊണ്ട്, ഇവിടെ നമുക്കായുള്ള പാഠം എന്താണ്? ദൈവത്തോടുള്ള അനുസരണം പലപ്പോഴും "മറ്റൊരു പാത" കൈക്കൊള്ളുവാന്‍ നമ്മോടു ആവശ്യപ്പെടുന്നു - ലോകത്തിനു ഭോഷത്തമെന്നോ അപകടകരമെന്നോ തോന്നാവുന്ന ഒരു വഴി. സാമ്പ്രദായിക ജ്ഞാനത്തിനു വിരുദ്ധമായ തിരഞ്ഞെടുപ്പുകള്‍ നടത്തുക, നീതിയ്ക്കുവേണ്ടിയുള്ള നിലപാട് സ്വീകരിക്കുക, അല്ലെങ്കില്‍ നിശബ്ദത പാലിക്കുവാന്‍ എളുപ്പമുള്ളപ്പോള്‍ സത്യത്തിനു വേണ്ടി സംസാരിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടെക്കാം. നിങ്ങള്‍ ദൈവത്തിന്‍റെ നിയോഗങ്ങള്‍ അനുസരിക്കുമ്പോള്‍, "ഒന്നാമതു നിർമ്മലവും, പിന്നെ സമാധാനവും, ശാന്തതയും, അനുസരണവുമുള്ളതും, കരുണയും സൽഫലവും നിറഞ്ഞതും, പക്ഷപാതവും കപടവും ഇല്ലാത്തതുമായ" ദൈവീക ജ്ഞാനവുമായി നിങ്ങള്‍ നിങ്ങളെത്തന്നെ യോജിപ്പിക്കുന്നു എന്നതിന്‍റെ പ്രഥമമായ ഉദാഹരണമാണ്, ഒരു വിദേശ രാജ്യത്തുനിന്നും വന്നതായ പണ്ഡിതന്മാരായ വിദ്വാന്മാര്‍. (യാക്കോബ് 3:17).
ദൈവത്തിന്‍റെ ജ്ഞാനം പലപ്പോഴും മാനുഷീക ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നു. അത് നമ്മുടെ സൌകര്യപ്രദമായ മേഖലകളെ വെല്ലുവിളിക്കുന്നു, നമ്മുടെ നിലവിലുള്ള സ്ഥിതിയെ തകിടം മറിക്കുന്നു, എന്നാല്‍ നമ്മെ നിത്യ ജീവനിലേക്ക് നയിക്കുന്നു (1 കൊരിന്ത്യര്‍ 1:25). ഒരു വഴിത്തിരിവില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടെത്തുമ്പോള്‍, വിദ്വാന്മാരെ ഓര്‍ക്കുകയും "മറ്റൊരു വഴി" പരിഗണിക്കുകയും ചെയ്യുക - ദൈവീക ജ്ഞാനത്തിന്‍റെയും അനുസരണമുള്ള പ്രവര്‍ത്തിയുടെയും വഴി. നിങ്ങളുടെ അനുസരണം നിങ്ങളുടെ വിശ്വാസത്തിന്‍റെ സാക്ഷ്യമാണ്, അപ്പോസ്തലനായ പൌലോസിന്‍റെ വാക്കുകള്‍ ഇവിടെ പ്രതിധ്വനിക്കുന്നു, "കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്" (2 കൊരിന്ത്യര്‍ 5:7).
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, ബുദ്ധിമുട്ടോ അഥവാ അസൌകര്യമോ ആകുമ്പോള്‍ പോലും, അങ്ങയുടെ ഇഷ്ടം അനുസരിക്കുവാന്‍ ഞങ്ങള്‍ക്ക് ധൈര്യം നല്‍കേണമേ. ആ വിദ്വാന്മാരെപോലെ, അങ്ങയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം കേള്‍ക്കുവാനും, ഞങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള അങ്ങയുടെ സമ്പൂര്‍ണ്ണ പദ്ധതിയിലേക്ക് അത് നയിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്, കുറച്ചു യാത്ര ചെയ്യാനുമുള്ള വഴി എടുക്കുവാന്‍, ഞങ്ങള്‍ക്കും ജ്ഞാനം ഉണ്ടാകട്ടെ. ആമേന്‍.
Join our WhatsApp Channel
Most Read
● കൃപയില് വളരുക● ആത്മാക്കളെ നേടുക - അത് എത്ര പ്രാധാന്യമുള്ളതാണ്?
● അവന്‍ മുഖാന്തരം പരിമിതികള് ഒന്നുമില്ല
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന് കാരണമായ ഗുണങ്ങള്
● വാതില് അടയ്ക്കുക
● മന്ന, കല്പലകകള്, തളിര്ത്ത വടി
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്
അഭിപ്രായങ്ങള്‍