അനുദിന മന്ന
ഒരു ഉറപ്പുള്ള 'അതെ'
Monday, 27th of November 2023
0
0
1060
Categories :
Promises of God
Word of God
ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനില്‍ ആമേന്‍ എന്നുംതന്നെ. (2കൊരിന്ത്യര്‍ 1:20).
ദൈവം വാഗ്ദത്തം ചെയ്തതെല്ലാം യേശു അതെ എന്നുപറഞ്ഞു മുദ്രകുത്തുന്നു. അവനില്‍, ഇതാണ് നാം പ്രാര്‍ത്ഥിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നത്, വലിയ ആമേന്‍, ദൈവത്തിന്‍റെ ആമേനും നമ്മുടെ ഉവ്വും ഒരുമിക്കുമ്പോള്‍ മഹത്വകരമായത് പ്രത്യക്ഷമാകും.(2കൊരിന്ത്യര്‍ 1:20).
ഒരു വലിയ ദൈവദാസന്‍ ഉണ്ടായിരുന്നു അദ്ദേഹം എപ്പോഴും ഇങ്ങനെ പറയുമായിരുന്നു, "അത് ദൈവം പറഞ്ഞതാണെങ്കില്‍, ഞാന്‍ അത് വിശ്വസിക്കുന്നു, അത് അതിനെ ഉറപ്പിക്കുന്നു". സാഹചര്യങ്ങള്‍ മറ്റൊരു തരത്തില്‍ നിര്‍ദ്ദേശിച്ചേക്കാം എന്നാല്‍ നാം ഈ വാക്യത്തിലേക്ക് നോക്കുകയാണെങ്കില്‍, മുകളില്‍ പറഞ്ഞിരിക്കുന്ന വചനം എത്ര സത്യമാണെന്ന് നമുക്ക് കാണാം. ദൈവം തന്‍റെ വചനത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, 'അതെ' എന്ന മറുപടിയുമായി അത് സത്യമാണെന്ന് നമുക്ക് വിശ്വസിക്കാം.
വലിയ ഇടപാടുകള്‍ നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യുന്ന ടെലിവിഷന്‍ പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നിരുന്നാലും, പരസ്യത്തിന്‍റെ അവസാന ഭാഗത്ത്, നിങ്ങള്‍ക്ക് മനസ്സിലാകാത്ത നിലയില്‍ വളരെ വേഗത്തില്‍ എന്തോ പറയുന്ന ഒരു ശബ്ദം കൂടി വരും. വ്യവസ്ഥകളും നിബന്ധനകളും ഉള്‍പ്പെടുന്ന നിഷേധം ഒരു സ്നേഹിതന്‍ വിളിച്ചറിയിക്കും. ഈ ഭൂമിയുടെ മുഖത്ത് വീഴ്ച വരുത്താതെ നമുക്ക് ഉറപ്പു തരുവാനും വാഗ്ദത്തം ചെയ്യുവാനും കര്‍ത്താവല്ലാതെ മറ്റാരുമില്ല.
നമ്മുടെ ജീവിതത്തില്‍ പലപ്പോഴും ദൈവവചനത്തിനു പുറത്തുള്ള കാര്യങ്ങള്‍ നാം ചോദിക്കാറുണ്ട്, എന്നാല്‍ നമ്മുടെ പിതാവായ ദൈവം അങ്ങനെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കാറില്ല. തന്‍റെ വചനവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ക്ക് മാത്രമാണ് ദൈവം ഉത്തരം തരുന്നത്. അവന്‍റെ വചനം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു, അവന്‍റെ വചനം ഒരുന്നാളും മാറിപോകയില്ല. ദൈവത്തിന്‍റെ വചനം വെറുതെ അവന്‍റെ അടുക്കലേക്കു മടങ്ങുന്നില്ല, എന്നാല്‍ അത് അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യുന്നു. (യെശയ്യാവ് 55:11 വായിക്കുക).
ദൈവഹിതപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നത്- അവന്‍റെ വേലയില്‍ പങ്കാളിയാകുന്നത്- നിങ്ങളുടെ ജീവിതത്തിലും നിങ്ങളോടു കൂടെയുള്ളവര്‍ക്കും ഒരു പ്രതിഫലം ഉറപ്പുതരുന്നു.
നാം ഈ ജീവിതത്തില്‍ ആയിരിക്കുമ്പോള്‍ നമുക്കുള്ള സകല ആവശ്യങ്ങള്‍ക്കും ഉള്ള മറുപടി ദൈവം തന്‍റെ വചനത്തില്‍ വെച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു പ്രതികൂല സാഹചര്യം അഭിമുഖീകരിക്കുമ്പോള്‍, നിങ്ങള്‍ വേദപുസ്തകം എടുത്തു നിങ്ങള്‍ക്ക് മുറുകെപ്പിടിക്കുവാന്‍ കഴിയുന്ന ഒരു വാഗ്ദത്തം കണ്ടെത്തുക. നിങ്ങളുടെ മറുപടി നിശ്ചയമായി വരും.
ഏറ്റുപറച്ചില്‍
ഇന്നുമുതല്‍, ദൈവത്തിന്‍റെ എല്ലാ വാഗ്ദത്തങ്ങളും വിശ്വസിക്കുമെന്ന് ഒരു തീരുമാനം ഞാന്‍ എടുക്കുന്നു. എന്‍റെ കര്‍ത്താവേ, എന്‍റെ മനസ്സ് പറയുന്നതിനേക്കാള്‍ എനിക്കു ചുറ്റുമുള്ള ആളുകള്‍ പറയുന്നതിനേക്കാള്‍ അങ്ങയുടെ വചനം മുറുകെപ്പിടിക്കുവാന്‍ എന്നെ ബലപ്പെടുത്തെണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #1
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - II
● ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ 7 ആത്മാക്കള്
● വചനത്തിന്റെ സത്യസന്ധത
● തലകെട്ട്: നിങ്ങളുടെ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്
അഭിപ്രായങ്ങള്‍