അനുദിന മന്ന
ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Friday, 15th of December 2023
2
0
650
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അതേ കര്‍ത്താവേ, അങ്ങയുടെ ഇഷ്ടംപോലെ ആകേണമേ.
"നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ". മത്തായി 6:10.
ദൈവത്തിന്റെ ഹിതം നിറവേറുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്റെ രാജ്യം സ്ഥാപിതമാകുവാനും നമ്മുടെ ജീവിതത്തില്‍ അവന്റെ തികഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുവാനും വേണ്ടി നാം പരോക്ഷമായി ദൈവത്തോട് അപേക്ഷിക്കുകയാണ് ചെയ്യുന്നത്.
നാം ദൈവത്തിന്റെ ഹിതത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ വീക്ഷണങ്ങള്‍ മാറുന്നു. അവന്റെ ഹിതം സ്വയമേവ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു, അതുകൊണ്ട് നമ്മുടേതായ സ്വന്തം ഇഷ്ടം നടക്കുവാന്‍ നാം പ്രയത്നിക്കേണ്ടതില്ല. ദൈവത്തിന്റെ ഇഷ്ടത്തിനായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ "സ്വയം", അഹംഭാവം, വൃഥാഭിമാനം എന്നിവ ക്രൂശിക്കപ്പെടുന്നു.
ദൈവം പ്രവര്‍ത്തിക്കുന്നതിനു മുമ്പ് ഭൌതീക മണ്ഡലത്തില്‍ ദൈവഹിതത്തിനായി പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാകുന്നു. നമ്മുടെ പ്രാര്‍ത്ഥന ദൈവത്തെ ക്ഷണിക്കുന്നില്ലെങ്കില്‍,അവന് ഇടപ്പെടുകയില്ല.
എന്തുകൊണ്ട് നാം ദൈവത്തിന്റെ ഹിതത്തെ അറിയണം?
1. ദൈവത്തിന്റെ ഹിതത്തിനു അനുയോജ്യമായ നിലയില്‍ പ്രാര്‍ത്ഥിക്കുവാന്‍:
നിങ്ങള്‍ ദൈവത്തിന്റെ ഹിതത്തെ സംബന്ധിച്ച് അജ്ഞതയുള്ളവര്‍ ആണെങ്കില്‍, അതിനനുസരിച്ച് പ്രാര്‍ത്ഥിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഉദാഹരണത്തിനു, 2 രാജാക്കന്മാര് 4:33-35 വരെയുള്ള ഭാഗത്ത്, ബാലന് അകാലത്തില്‍ മരിക്കുന്നത് ദൈവത്തിന്റെ ഹിതമല്ല എന്ന് പ്രവാചകനായ എലിശയും ആ സ്ത്രീയും തിരിച്ചറിഞ്ഞു. തല്‍ഫലമായി, ആ ബാലന് തന്റെ ജീവന് തിരികെ കിട്ടുന്നതുവരെ പ്രവാചകനായ ഏലിശ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. ദൈവത്തിന്റെ ഹിതത്തെ അറിയുന്നത് ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുടെ നിഷ്ക്രിയ സ്വീകാര്യത നിരസിക്കാനും ലക്ഷ്യത്തോടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയും പ്രാര്‍ത്ഥിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു.
2.ദൈവത്തിന്റെ ഹിതത്തെക്കുറിച്ചുള്ള അറിവിനാല്‍ പ്രലോഭനങ്ങളെ ചെറുക്കുവാന്‍:
പാപം ചെയ്യുന്നതിനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനു ദൈവത്തിന് ഹിതം മനസ്സിലാക്കുക എന്നത് നിര്‍ണ്ണായകമാകുന്നു. മത്തായി 4:1-11 ല്‍, ദൈവത്തിന്റെ ഹിതത്തെ സംബന്ധിച്ച് യേശുവിനു തികഞ്ഞ അറിവുണ്ടായിരുന്നതുകൊണ്ട് പിശാചിന്റെ പരീക്ഷണങ്ങളോടു യേശു വിജയകരമായി ചെറുത്തുനിന്നു. ദൈവത്തിന്റെ വചനത്തെ വളച്ചൊടിക്കുവാന്‍ പിശാച് ശ്രമിച്ചപ്പോള്‍, അവനെ ഫലപ്രദമായി നേരിടുവാന്‍ യേശുവിനു കഴിഞ്ഞു. ദൈവത്തിന്റെ ഹിതത്തെ സംബന്ധിച്ചുള്ള വ്യക്തമായ ഒരു അറിവില്ലാതെ, ഒരുവന് പിശാചിന്റെ കബളിപ്പിക്കലിനു വിധേയനാകുന്നു,അത് ആത്മീകവും ധാര്‍മ്മീകവുമായ പരാജയത്തിലേക്ക് നയിക്കുവാന്‍ ഇടയാകും.
3. ദൈവത്തിന്റെ ഹിതത്തിനുള്ളിലെ സുരക്ഷിതത്വം, അനുഗ്രഹങ്ങള്‍, സമ്പത്ത്:
നമ്മുടെ സുരക്ഷിതത്വം, അനുഗ്രഹങ്ങള്‍, അഭിവൃദ്ധി എന്നിവ ദൈവഹിതത്തിനകത്ത് ഉള്‍കൊള്ളുന്നു. ദൈവഹിതത്തെ സംബന്ധിച്ചുള്ള നമ്മുടെ അഞ്ജത നമ്മെ പിശാചിന്റെ ചൂഷണത്തിനു ഇരയാക്കും. 3 യോഹന്നാന് 2ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു, "പ്രിയനേ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർഥിക്കുന്നു".
എല്ലാ രോഗങ്ങളും അഥവാ ദാരിദ്ര്യവും തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതമാകുന്നുവെന്ന് ചില ആളുകള്‍ തെറ്റായി വിശ്വസിക്കുന്നു. ഈ തെറ്റിദ്ധാരണ അവരെ ശരിക്കും പിശാചിന്റെ പ്രവര്‍ത്തികളാകുന്ന കഷ്ടപ്പാടുകളെയും സ്വീകരിക്കുന്നതിലേക്ക് നയിക്കുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതത്തിനു വിരുദ്ധമായുള്ള എന്തിനും എതിരായി നില്‍ക്കേണ്ടത് അനിവാര്യമാകുന്നു.
4. ദൈവത്തിന്റെ ഹിതത്തെക്കുറിച്ചുള്ള അറിവിലൂടെ അനുസരണയില്‍ ജീവിക്കുക:
ദൈവഹിതത്തിനു അനുസരിച്ച് ജീവിക്കണമെങ്കില്‍ നാം ആദ്യം അതിനെ മനസ്സിലാക്കണം. ദൈവഹിതം എന്താണെന്ന് നാം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍, അറിയാതെ നാം അതിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന അപകടത്തിനു സാദ്ധ്യതയുണ്ട്. ഈ ആശയം എബ്രായര്‍ 10:7ല്‍ പ്രതിധ്വനിക്കുന്നു, അവിടെ പറയുന്നു, "അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്ന് അവൻ പറയുന്നു".
ദൈവത്തിന്റെ ഹിതം മനസ്സിലാക്കുന്നത്, നമ്മുടെ ജീവിതത്തെ തന്റെ ദൈവീകമായ പദ്ധതിയുമായി യോജിപ്പിച്ചുകൊണ്ട് നമുക്ക് വ്യക്തമായ ഒരു ദിശാബോധവും ഉദ്ദേശവും നല്കുന്നു. ഇത് കേവലം തെറ്റുകള്‍ ചെയ്യന്നത് ഒഴിവാക്കുക മാത്രമല്ല മറിച്ച് നമ്മുടെ ജീവിതത്തിലെ ഓരോ മേഖലകളിലും ദൈവത്തിന്റെ ആഗ്രഹം നിറവേറ്റുവാന്‍ വേണ്ടി മുന്‍കൈയെടുക്കുന്നതാണ്. ദൈവത്തിന്റെ ഹിതം ചെയ്യുന്നതിനുള്ള ഈ പ്രതിബദ്ധത തുടര്‍മാനമായ പഠനത്തിന്റെയും വളര്‍ച്ചയുടെയും ഒരു യാത്രയാകുന്നു, അവിടെ നാം നമ്മുടെ ഇഷ്ടത്തെ ദൈവത്തിന്റെ ഹിതവുമായി യോജിപ്പിക്കുന്നു, മാത്രമല്ല ദൈവവുമായുള്ള പൂര്‍ണ്ണവും അനുസരണവുമുള്ളതായ ബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
5. ദൈവത്തിന്റെ ഹിതത്തിനു അനുസരിച്ച് നടക്കാത്തപ്പോള്‍ ഒക്കെയും, പിശാച് നമ്മെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നു.
പിശാചിന് ഇടം കൊടുക്കരുത്. (എഫെസ്യര്‍ 4:27).
6. നാം ദൈവത്തിന്റെ ഹിതത്തിനു പുറത്തായി ജീവിക്കുമ്പോള്‍ പിശാച് നമ്മെ കുറ്റപ്പെടുത്തുന്നു.
അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. (സെഖര്യാവ് 3:1).
7. ദൈവം തന്റെ ഹിതത്തിന്റെ വെളിയില്‍ ഒന്നുംതന്നെ ചെയ്യുന്നില്ല.
നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല. (യാക്കോബ് 4:3). നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവഹിതത്തിനു പുറത്താകുമ്പോള്‍ അതിനു മറുപടി നമുക്ക് ലഭിക്കുകയില്ല.
8. ദൈവത്തിന്റെ ഹിതത്തിനു പുറത്ത് നമ്മുടെ ലക്ഷ്യത്തെ നിറവേറ്റുവാന്‍ നമുക്ക് കഴിയുകയില്ല.
4എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. 5ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്വാൻ കഴികയില്ല.
6എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. 7നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹന്നാന് 15:4-7).
2. നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ഹിതവും പദ്ധതിയും അറിയുന്നതിനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍.
1. ദൈവത്തോടുകൂടെ നടക്കുക
ദൈവവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങള്‍ വളര്‍ത്തിയെടുക്കണം. നിങ്ങള്‍ ദൈവത്തെക്കുറിച്ച് അറിയുവാനല്ല ദൈവത്തെ ആഴമായി അറിയുവാന്‍ വേണ്ടി അവനെ അന്വേഷിക്കണം.
ആ ബന്ധത്തെ നിങ്ങള്‍ നന്നായി വളര്‍ത്തിയെടുക്കുന്നത് ദൈവത്തിന്റെ വചനത്തില്‍ സമയങ്ങള്‍ ചിലവഴിക്കുന്നതില്‍ കൂടിയും, പ്രാര്‍ത്ഥനയ്ക്കായി സമയം വേര്‍തിരിക്കുന്നതില്‍ കൂടിയും, ഒരു സഭയില്‍ പങ്കെടുക്കുവാനും ഒരു ആത്മീക നേതൃത്വത്തിന്റെ കീഴില്‍ ആയിരിക്കുവാനുള്ള ഓരോ അവസരങ്ങളും ഉപയോഗിക്കുന്നതില്‍ കൂടിയും ആകുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഈ അച്ചടക്കങ്ങള്‍ നിങ്ങള്‍ അന്വേഷിക്കുമ്പോള്‍, ദൈവം നിങ്ങള്‍ക്ക് തന്റെ പദ്ധതി വെളിപ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടം ആരംഭിക്കും.
പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരേയാക്കും. (സദൃശ്യവാക്യങ്ങള്‍ 3:5-6).
2. ദൈവത്തിന്റെ ഹിതമാണെന്ന് നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങള്‍ അനുസരിക്കുക.
അനേകം ആളുകള്‍ക്കും തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് അറിയുവാനുള്ള ആഗ്രഹമുണ്ടെന്ന് തോന്നുന്നു, എന്നാല്‍ ദൈവഹിതത്തിന്റെ 98 ശതമാനവും അവന്റെ വചനത്തിലൂടെ ശ്രദ്ധാപൂര്‍വ്വം വെളിപ്പെടുത്തിയിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ അവര്‍ അവഗണിക്കുന്നു. ദൈവഹിതത്തിന്റെ പല വശങ്ങളെ സംബന്ധിച്ച് ദൈവം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിനു, ലൈംഗീക അധാര്മ്മീകതയില് നിന്നും നാം ഒഴിഞ്ഞിരിക്കുക എന്നത് തികച്ചും അവന്റെ ഹിതമാണ്.
ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ്. (1 തെസ്സലോനിക്യര്‍ 4:3).
ദൈവം തന്റെ ഹിതമെന്ന് വ്യക്തമായി കാണിച്ചുതന്നിരിക്കുന്ന കാര്യങ്ങള്‍ നാം അനുസരിക്കുന്നില്ല എങ്കില്‍, നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്ന ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങള്‍ അവന് വെളിപ്പെടുത്തുമെന്ന് നാം കരുതുന്നത് എന്തുകൊണ്ടാണ്?
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. തിരക്ക് കൂട്ടരുത്.
1. പിതാവേ, എന്റെ ജീവിതത്തില്‍ അങ്ങയുടെ ഹിതം നിറവേറുമാറാകട്ടെ യേശുവിന്റെ നാമത്തില്‍. (മത്തായി 6:10).
2. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് എന്റെ ജീവിതത്തില്‍ നട്ടിട്ടില്ലാത്തത് ഒക്കെയും, യേശുവിന്റെ നാമത്തില്‍ അഗ്നിയാല്‍ നശിച്ചുപോകട്ടെ. (മത്തായി 15:13).
3. ഞാന്‍ അഭിവൃദ്ധി പ്രപിക്കണമെന്നത് എന്നെക്കുറിച്ചുള്ള ദൈവഹിതമാകുന്നു; ആകയാല്‍, എന്റെ ജീവിതത്തിലെ പരാജയം, നഷ്ടം, കാലതാമസം എന്നിവയുടെ പ്രവര്‍ത്തികളെ യേശുവിന്റെ നാമത്തില്‍ ഞാന്‍ നിരോധിക്കുന്നു. (3 യോഹന്നാന് 1:2).
4. എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം ഞാന്‍ നല്ല ആരോഗ്യത്തോടെ ആയിരിക്കണം എന്നുള്ളതാണ്; ആകയാല്‍, എന്റെ ശരീരത്തിലെ രോഗത്തിന്റെയും വ്യാധിയുടെയും സകല നിക്ഷേപങ്ങളെയും യേശുവിന്റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (യിരെമ്യാവ് 30:17).
5. ഞാന്‍ വായ്പ്പ വാങ്ങുകയില്ല മറിച്ച് വായ്പ്പ കൊടുക്കുന്നവന് ആകണം എന്നത് എന്നെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഇഷ്ടമാകുന്നു; ആകയാല്‍, എന്നെ കടത്തില്‍ അകപ്പെടുത്തുവാനുള്ള സാത്താന്റെ സകല പദ്ധതികളേയും യേശുവിന്റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (ആവര്‍ത്തനപുസ്തകം 28:12).
6. എനിക്ക് വിരോധമായുള്ള എല്ലാ നിയമങ്ങളും, യേശുവിന്റെ രക്തത്താല്‍ യേശുവിന്റെ നാമത്തില്‍ ക്രൂശില്‍ തറയ്ക്കപ്പെടട്ടെ. (കൊലൊസ്സ്യര്‍ 2:14).
7. എന്നേയും എന്റെ കുടുംബത്തേയും ലക്ഷ്യം വെച്ചുള്ളതായ ഏതെങ്കിലും മന്ത്രവാദങ്ങള്‍, ദേവകീര്ത്തനം, ശാപങ്ങള്‍, തിന്മകള് എന്നിവയെ യേശുവിന്റെ നാമത്തില്‍ ഞാന്‍ ചിതറിക്കുന്നു. (സംഖ്യാപുസ്തകം 23:23).
8. തിന്മ, മരണം,നിന്ദ, നഷ്ടം, വേദന, തിരസ്കരണം, കാലതാമസം എന്നിവ എന്റെ ജീവിതത്തില്‍ നിന്നും യേശുവിന്റെ നാമത്തില്‍ നീങ്ങിപോകട്ടെ എന്ന് ഞാന്‍ കല്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. (സങ്കീര്‍ത്തനം 34:19).
9. എനിക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ എനിക്ക് വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും ഞാന്‍ കുറ്റം വിധിക്കും യേശുവിന്റെ നാമത്തില്‍. (യെശയ്യാവ് 54:17).
10. കര്‍ത്താവേ, ഈ ഭൂമിയില്‍ അങ്ങയുടെ ഇഷ്ടം ചെയ്യുവാനും അങ്ങയുടെ രാജ്യം വ്യാപൃതമാക്കുവാനും എന്നെ ശക്തീകരിക്കേണമേ യേശുവിന്റെ നാമത്തില്‍. (ഫിലിപ്പിയര്‍ 2:13).
11. കര്‍ത്താവേ, യുദ്ധത്തിനായി ബലം നല്കി എന്നെ ഒരുക്കേണമേ; എന്റെ ജീവിതത്തിലെ ശത്രുവിന്റെ ഏതെങ്കിലും കോട്ടകള്‍ ഉണ്ടെങ്കില്‍, ഞാന്‍ അതിനെ യേശുവിന്റെ നാമത്തില്‍ തകര്‍ക്കുന്നു. (2 കൊരിന്ത്യര്‍ 2:4).
12. ഒരു തിന്മയും എനിക്ക് ഭവിക്കില്ലെന്നും ഒരു ബാധയും എന്റെ കൂടാരത്തിനു അടുക്കല്‍ വരികയില്ലെന്നും ഞാന്‍ കല്‍പ്പിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു; എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ദൈവത്തിന്റെ സംരക്ഷണം ഞാന്‍ അവകാശപ്പെടുന്നു യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:10).
Join our WhatsApp Channel
Most Read
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്‍.
● ഉത്കണ്ഠാപൂര്‍വ്വമായ കാത്തിരിപ്പ്
● പ്രാര്‍ത്ഥനയാകുന്ന സുഗന്ധം
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● വിവേചനവും വിധിയും
● ദൈവം നല്കിയ ഏറ്റവും നല്ല സമ്പത്ത്
അഭിപ്രായങ്ങള്‍