അനുദിന മന്ന
ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 19th of December 2023
1
0
603
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ലക്ഷ്യസ്ഥാനത്തെത്തുവാന്‍ നിങ്ങളെ സഹായിക്കുന്നവരുമായി നിങ്ങളെ ബന്ധിപ്പിക്കുന്നു.
"എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു". (സങ്കീര്‍ത്തനം 121:1).
നിങ്ങളുടെ ലക്ഷ്യസ്ഥാനം എന്നത് നിങ്ങള്‍ ആയിത്തീരണമെന്നും നേടിയെടുക്കണമെനന്നും നിങ്ങളെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നതായ കാര്യമാണ്. അത് നിങ്ങളുടെ അസ്തിത്വത്തിനായുള്ള ദൈവത്തിന്റെ രൂപരേഖയാണ്. ഓരോ വ്യക്തികളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സഹായിക്കുവാനും സഹായിക്കപ്പെടുവാനും ആകുന്നു. ഏകരായി ആര്‍ക്കുംതന്നെ തങ്ങളുടെ ലക്ഷ്യസ്ഥാനം കൈവരിക്കുവാന്‍ കഴിയുകയില്ല.
നാം ദൈവത്തില്‍ ആശ്രയിക്കുവാന്‍ വേണ്ടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്, അതുകൊണ്ട് നമ്മുടെ മാനുഷീക ബലംകൊണ്ട് നമുക്ക് ചെയ്യുവാന്‍ കഴിയാത്തതായ നിരവധി കാര്യങ്ങളുണ്ട്. നാം ബലത്തില്‍, അറിവില്‍, ജ്ഞാനത്തില്‍, കഴിവുകളില്‍ പരിമിതരാകുന്നു. നാം ദൈവത്തില്‍ ആശ്രയിക്കുകയാണെങ്കില്‍, പൌലോസിനെപോലെ നമുക്കും ധൈര്യത്തോടെ ഇപ്രകാരം പ്രഖ്യാപിക്കുവാന്‍ കഴിയും, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". (ഫിലിപ്പിയര്‍ 4:13). നമ്മുടെ സഹായത്തിന്റെ ഉറവിടം ദൈവമാകുന്നു, വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ അവന് നമുക്ക് സഹായം അയച്ചുതരുന്നു. ഉദാഹരണം, മനുഷ്യര്‍, ദൂതന്മാര്, പ്രകൃതി ആദിയായവ.
ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ സഹായിക്കുന്നവരുടെ ശുശ്രൂഷയെ സംബന്ധിച്ച് വേദപുസ്തകത്തിലുടനീളം കാണുവാന്‍ സാധിക്കുന്നു, അതില്‍ ചിലത് ഇന്ന് നമുക്ക് പഠിക്കാം.
ലക്ഷ്യസ്ഥാനത്തു എത്തുവാന്‍ സഹായിക്കുന്നവരുടെ വേദപുസ്തക ഉദാഹരണങ്ങള്‍.
1. ആദാം
ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ സഹായിക്കുന്നവരുടെ ശുശ്രൂഷിച്ച ആസ്വദിച്ച ആദ്യത്തെ വ്യക്തി ആദാമായിരുന്നു. ആദാമിനെ സഹായിക്കുവാന്‍ വേണ്ടിയാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടത്. അവനു "തക്കതുണ" ആയിരിക്കേണ്ടതിനായാണ് അവള് നിര്‍മ്മിക്കപ്പെട്ടത്. (ഉല്പത്തി 2:18).
2. യോസേഫ്
ഉല്പത്തി 40:14 ല്‍, യോസേഫ് പാനപാത്രവാഹകനോട് സ്വപ്നം വ്യാഖ്യാനിച്ചതിനു ശേഷം, തന്നെ എങ്ങനെ കാരാഗൃഹത്തില്‍ നിന്നും പുറത്തിറക്കുവാന്‍ സാധിക്കുമെന്ന് അന്വേഷിക്കുവാന്‍ വേണ്ടി തന്നോടു സഹായത്തിനായി യോസേഫ് അപേക്ഷിച്ചു, എന്നാല്‍ പാനപാത്രവാഹകന്‍ രണ്ടു വര്‍ഷത്തോളം യോസേഫിനെ ഓര്‍ത്തില്ല. (ഉല്പത്തി 40:22, 41:1, 9-14). ദൈവം നിങ്ങളെ സഹായിക്കുമ്പോള്‍ മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂ.
3. ദാവീദ്
ദാവീദ് തന്റെ ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സഹായം ലഭിച്ച വ്യക്തിയാണ്. സഹായം ആസ്വദിക്കുക എന്നാലെന്താണെന്നു അവന് മനസ്സിലാക്കി, അതുകൊണ്ടാണ് അവന് പലപ്പോഴും സഹായത്തെക്കുറിച്ച് എഴുതിയത്.
ദാവീദിനെ സഹായിക്കേണ്ടതിനു ദിവസംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്ന് ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയൊരു സൈന്യമായിത്തീർന്നു. (1 ദിനവൃത്താന്തം 12:22).
15ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളർന്നുപോയി. 16അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു. 17എന്നാൽ സെരൂയയുടെ മകനായ അബീശായി അവനു തുണയായ് വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന് മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്നു സത്യം ചെയ്തു പറഞ്ഞു. (2 ശമുവേല്‍ 21:15-17).
ലക്ഷ്യസ്ഥാനത്തു എത്തുവാന്‍ നിങ്ങളെ സഹായിക്കുന്നവരെ തിരഞ്ഞെടുക്കുന്നത് നിങ്ങളല്ല; നിങ്ങളെ സഹായിക്കുവാന്‍ വേണ്ടി ദൈവം ഒരുക്കിയിരിക്കുന്നവരുമായി നിങ്ങളെ ബന്ധിപ്പിക്കുന്നത് ദൈവമാകുന്നു.
ഇന്നത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം, ദൈവത്തിങ്കല്‍ നിന്നുമുള്ള അതിശയകരമായ സഹായം നിങ്ങള്‍ ആസ്വദിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. അടയപ്പെട്ട വാതിലുകള്‍ വീണ്ടും തുറക്കപ്പെടും, ആളുകള്‍ നിങ്ങളോടു നല്ലത് ചെയ്യുവാന്‍ ആരംഭിക്കും യേശുവിന്റെ നാമത്തില്‍.
വിവിധതരം സഹായങ്ങള്‍.
1. ദൈവത്തിന്റെ സഹായം
ദൈവമാണ് നമ്മുടെ സഹായത്തിന്റെ പ്രധാന ഉറവിടം. ദൈവം നിങ്ങളെ സഹായിച്ചാല്‍, മനുഷ്യര്‍ നിശ്ചയമായും നിങ്ങളെ സഹായിക്കും. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആളുകളുടെ അടുക്കല്‍ പോകുന്നതിനു പകരം, ദൈവത്തിന്റെ സഹായം അന്വേഷിച്ചുകൊണ്ട് ചില സമയങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുക. നിങ്ങളെ സഹായിക്കുവാന്‍ ആരുടേയും ഹൃദയത്തെ ഉണര്‍ത്തുവാന്‍ ദൈവത്തിനു സാധിക്കും.
നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും. (യെശയ്യാവ് 41:10)
ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 16:7).
2. മനുഷ്യന്റെ സഹായം
പ്രവാചകനായ എലിയാവിനെ പോറ്റുവാന്‍ ദൈവം ഒരു വിധവയെ ഒരുക്കിയിട്ടുണ്ട് എന്ന് ദൈവം അവനോടു പറഞ്ഞു. എല്ലാവര്ക്കും സഹായം ആവശ്യമാണ്, എന്നാല്‍ നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ശരിയായ വ്യക്തിയെ അവന് നിങ്ങളുടെ അടുക്കലേക്ക് അയച്ചുതരും. (1 രാജാക്കന്മാര് 17:8-9).
സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. 2കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു. 3വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താൽപര്യത്തോടെ 4ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി. 5അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. (2 കൊരിന്ത്യര്‍ 8:1-5).
3. ദൂതന്മാരുടെ സഹായം
യെരിഹോ മതില് നശിപ്പിക്കുന്നതില്‍ യോശുവയും യിസ്രായേല്‍ ജനവും ദൂതന്മാരുടെ സഹായം അനുഭവിച്ചറിഞ്ഞു.
13യോശുവ യെരീഹോവിനു സമീപത്ത് ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ നേരേ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. 14അതിന് അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ച് അവനോട്: കർത്താവിന് അടിയനോടുള്ള കല്പന എന്ത് എന്നു ചോദിച്ചു. 15യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: നിന്റെ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു. (യോശുവ 5:13-15).
ഇന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി ദൂതന്മാരുടെ സഹായം അയച്ചുതരുമെന്ന് ഞാന്‍ പ്രവചിക്കുന്നു. അസാദ്ധ്യമെന്ന്, നേടുവാന്‍ കഴിയാത്തതെന്ന് തോന്നുന്നതായ കാര്യങ്ങള്‍, യേശുവിന്റെ നാമത്തില്‍ സംഭവിക്കും.
4. ഭൂമിയില്‍ നിന്നുള്ള സഹായം
പ്രകൃതി ദൈവത്തിന്റെ ശബ്ദത്തോടു പ്രതികരിക്കുകയും ആവശ്യം വരുമ്പോള്‍ ദൈവത്തിന്റെ ജനത്തിന്റെ നന്മയ്ക്കുവേണ്ടി അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സകലവും നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് ദൈവവചനം പറയുന്നു. സകലവും എന്നതില്‍ പ്രകൃതിയും ഉള്‍പ്പെടുന്നു; ദൈവവചനത്തില്‍ നമുക്കായി ലഭ്യമാക്കിയിരിക്കുന്ന അനുഗ്രഹങ്ങളെ നാം വിശ്വസിക്കയും സ്വായത്തമാക്കുകയും ചെയ്താല്‍ മാത്രം മതി.
എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. (വെളിപ്പാട് 12:16).
എന്നാൽ ആ ദിവസം യഹോവ അമോര്യരെ തോല്പ്പിക്കുവാന് യിസ്രായേൽമക്കളെ സഹായിക്കുകയായിരുന്നു. അതുകൊണ്ട് ഏകദേശം മദ്ധ്യാഹ്നസമയത്ത് യോശുവ യഹോവയോടു സംസാരിച്ച്, യിസ്രായേൽമക്കൾ കേൾക്കെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയിലും നില്ക്ക എന്നു പറഞ്ഞു". ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു. (യോശുവ 10:12-13).
കൂടുതല്‍ പഠനത്തിന്: സങ്കീര്‍ത്തനം 121:1-8, സങ്കീര്‍ത്തനം 20:1-9, സഭാപ്രസംഗി 4:10, യെശയ്യാവ് 41:13.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1.പിതാവേ, അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ നിന്നും എനിക്ക് സഹായം അയയ്ക്കേണമേ യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 20:2).
2.എന്റെ ലക്ഷ്യസ്ഥാനത്തെ നശിപ്പിക്കുവാനായി എനിക്ക് ചുറ്റുമുള്ള ആളുകളുടെ പ്രവര്‍ത്തികളെ യേശുവിന്റെ നാമത്തില്‍ ഞാന്‍ തളര്‍ത്തുന്നു. (യോഹന്നാന് 10:10).
3.എന്നേയും എന്റെ ലക്ഷ്യസ്ഥാനത്തിനായി എന്നെ സഹായിക്കുന്നവരേയും തടയുകയോ അഥവാ മറയ്ക്കുകയോ ചെയ്യുന്ന എന്തും, പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ യേശുവിന്റെ നാമത്തില്‍. (യെശയ്യാവ് 54:17).
4.ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ എന്നെ സഹായിക്കുന്നവരുടെ മുമ്പാകെ എന്നെ അപവാദം പറയുന്ന ഏതൊരു ദുഷ്ട ശബ്ദങ്ങളും, യേശുവിന്റെ നാമത്തില്‍ നിശബ്ദമാകട്ടെ. (വെളിപ്പാട് 12:10).
5.കര്‍ത്താവേ, എന്റെ അടുത്ത തലത്തിനായി അങ്ങയുടെ കൃപയാല്‍, അങ്ങ് ഒരുക്കിയിരിക്കുന്ന സഹായികളുമായി എന്നെ ബന്ധിപ്പിക്കേണമേ, യേശുവിന്റെ നാമത്തില്‍. (പുറപ്പാട് 3:21).
6.കര്‍ത്താവേ, എന്റെ ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതായ സ്ഥലങ്ങളില്‍ എനിക്കുവേണ്ടി അങ്ങ് ഒരു ശബ്ദം ഉയര്‍ത്തേണമേ യേശുവിന്റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 18:16).
7.എന്റെ സഹായികളെ എനിക്ക് വിരോധമാക്കുവനായി കബളിപ്പിക്കുന്ന ഏതെങ്കിലും ശക്തിയുണ്ടെങ്കില്‍, യേശുവിന്റെ നാമത്തില്‍ ആ ശക്തികളുടെ സ്വാധീനത്തെ ഞാന്‍ നശിപ്പിക്കുന്നു. (എഫെസ്യര്‍ 6:12).
8.ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ എന്നെ സഹായിക്കുന്നവര്‍ കൊല്ലപ്പെടുകയില്ല, അവര്‍ക്ക് യാതൊരു ദോഷവും സംഭവിക്കുകയില്ല, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:10-11).
9.എന്റെ ജീവിതത്തിനു എതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിട്ടുവീഴ്ചയുടേയും പരാജയത്തിന്റെയും സകല ആത്മാവിനേയും ഞാന്‍ യേശുവിന്റെ നാമത്തില്‍ നിരോധിക്കുന്നു. (2 കൊരിന്ത്യര്‍ 1:20).
10.പിതാവേ, എനിക്ക് അനുകൂലമായി പോകുവാനും സ്വാധീനം ചെലുത്തുവാനും വേണ്ടി അങ്ങയുടെ വിശുദ്ധ ദൂതഗണങ്ങളെ അയയ്ക്കേണമേ, യേശുവിന്റെ നാമത്തില്‍. (എബ്രായര്‍ 1:14).
11.കരുണാ സദന് മിനിസ്ട്രിയുടെ ലക്ഷ്യസ്ഥാന സഹായികള്‍ യേശുവിന്റെ നാമത്തില്‍ ഇപ്പോള്‍ മുമ്പോട്ടുവരട്ടെ. (1 കൊരിന്ത്യര്‍ 12:28).
12.ഈ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്ന ഓരോ വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും മേല്‍ യേശുവിന്റെ രക്തം ഞാന്‍ പുരട്ടുന്നു. (പുറപ്പാട് 12:13).

Join our WhatsApp Channel
Most Read
● ദൈവം നല്കുവാന് തക്കവണ്ണം സ്നേഹിച്ചു● ഏഴു വിധ അനുഗ്രഹങ്ങള്‍
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മറക്കപ്പെട്ട കല്പന
● ദാനം നല്കുവാനുള്ള കൃപ - 1
● ദൈവീകമായ ക്രമം - 1
● മാളികയ്ക്ക് പിന്നിലെ മനുഷ്യന്
അഭിപ്രായങ്ങള്‍