അനുദിന മന്ന
ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 24th of December 2023
1
0
872
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
എനിക്ക് കൃപ ലഭിക്കും
"ഞാൻ മിസ്രയീമ്യർക്ക് ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുംകൈയായി പോരേണ്ടിവരികയില്ല" (പുറപ്പാട് 3:21).
കൃപ അഥവാ പ്രീതി എന്നത് ദൈവം മനുഷ്യരോടോ അഥവാ മനുഷ്യന് മനുഷ്യനോടോ കാണിക്കുന്ന ദയയുടെ പ്രവര്‍ത്തിയാകുന്നു. നമുക്കെല്ലാവര്‍ക്കും മറ്റുള്ളവരില്‍ നിന്നും നല്ല കാര്യങ്ങളും ദയയും ആവശ്യമാകുന്നു. മനുഷ്യര്‍ അനുഗ്രഹത്തിന്റെ ചാലുകളാകുന്നു, എന്നാല്‍ അനുഗ്രഹത്തിന്റെയും കൃപയുടെയും ഉറവിടം ദൈവമാകുന്നു. ദൈവത്തിനു ഒരു വ്യകതിയോടു കൃപ തോന്നുമ്പോള്‍, ആളുകളും അവനോടു പ്രീതി കാണിക്കുവാന്‍ ആരംഭിക്കും. നമ്മുടെ ഇന്നത്തെ വേദഭാഗം നാം പരിശോധിച്ചാല്‍, ദൈവവചനം വെളിപ്പെടുത്തുന്നത് ആളുകള്‍ക്ക് കൃപ നല്‍കുന്നത് ദൈവമാകുന്നു എന്നാണ്. "ഞാന്‍ ഈ ജനത്തോടു കൃപ കാണിക്കും. . . .". ഇന്ന്, ദൈവത്തിന്റെ കൃപയ്ക്കായി നിങ്ങള്‍ ദൈവത്തോട് കരഞ്ഞപേക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളോടു പ്രീതി തോന്നുവാന്‍ ആരേയും ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധിക്കും; അത് നിങ്ങളെ അറിയുന്നതായ ആളുകളിലോ അഥവാ സുഹൃത്തുക്കളിലോ മാത്രമായി പരിമിതപ്പെടുന്നതല്ല. ഒരു അപരിചിതനെയോ അല്ലെങ്കില്‍ ഒരു ശത്രുവിനെ പോലും നിങ്ങളോടു പ്രീതി കാണിക്കുവാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ ദൈവത്തിനു സാധിക്കും. നിങ്ങള്‍ യേശുവിന്റെ നാമത്തില്‍ നിങ്ങള്‍ പ്രീതി ലഭിക്കുന്നവരാകും എന്ന് നിങ്ങളുടെ ജീവിതത്തിന്മേല് ഞാന്‍ കല്പിക്കുന്നു.
അനേകം ആളുകളും ജീവിതത്തില്‍ ശൂന്യത അനുഭവിക്കുന്നവരാണ്; അവര്‍ ഒന്നുകില്‍ ശാരീരികമായോ അഥവാ ആത്മീകമായോ അപഹരിക്കപ്പെടുകയോ അഥവാ കബളിപ്പിക്കപ്പെടുകയോ ചെയ്തവരാണ്. യിസ്രായേല്‍ ജനം വെറുംകൈയോടെ മിസ്രയിമില്‍ നിന്നും പോരേണ്ടിവരുമായിരുന്നു, എന്നാല്‍ ദൈവത്തിന്റെ കൃപയാല്‍, അവര്‍ സമ്പത്തോടും, മഹത്വത്തോടും, അവകാശങ്ങളോടും കൂടി വരുവാന്‍ ഇടയായിത്തീര്‍ന്നു. നിങ്ങള്‍ നഷ്ടപ്പെടുത്തിയ വര്‍ഷങ്ങള്‍ക്കെല്ലാം ദൈവീകമായി പകരം നല്കുവാന് ദൈവത്തിന്റെ കൃപയ്ക്ക് കഴിയും.
ഒരു മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിന്റെ പ്രീതിയ്ക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും?
1. ദൈവത്തിന്റെ പ്രീതി നിങ്ങളെ ശ്രദ്ധിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
ഇത് ഒരു അവബോധം സൃഷ്ടിക്കുകയും ആളുകള്‍ക്ക് നിങ്ങളെക്കുറിച്ച് ഒരു നല്ല മതിപ്പുളവാക്കുകയും ചെയ്യുന്നു.
എന്നാറെ അവൾ സാഷ്ടാംഗം വീണ് അവനോട്: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു. (രൂത്ത് 2:10).
2. ദൈവത്തിന്റെ പ്രീതി ഉയര്‍ച്ചയെ ഉറപ്പുനല്‍കുന്നു.
നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. (സങ്കീര്‍ത്തനം 89:17).
3. കൃപ നിങ്ങള്‍ക്ക് ദൈവത്തിന്റെ സഹായം ഉറപ്പാക്കുന്നു.
നമുക്ക് സഹായം ആവശ്യമുള്ളപ്പോള്‍ ഒക്കേയും, ദൈവത്തിന്റെ കൃപയ്ക്കായി നമുക്ക് നിലവിളിക്കാവുന്നതാണ്. ദൈവീക പ്രീതിയിലുള്ള വര്‍ദ്ധനവ് കൂടുതല്‍ സഹായത്തിലേക്ക് നയിക്കും.
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. (സങ്കീര്‍ത്തനം 106:4).
4. ദാമ്പത്യബന്ധത്തിലെ സ്ഥിരതയ്ക്ക് ദൈവത്തിന്റെ പ്രസാദം ആവശ്യമാണ്.
ദൈവത്തിന്റെ പ്രീതിയിലാണ് നിങ്ങള്‍ക്ക് ശരിയായ ജീവിത പങ്കാളിയെ കണ്ടെത്തുവാന്‍ സാധിക്കുന്നത്,അല്ലാതെ സൌന്ദര്യം, സമ്പത്ത്, അഥവാ ശാരീരിക രൂപം എന്നിവകൊണ്ടല്ല.
ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 18:22).
5. ദൈവത്തിന്റെ പ്രീതിയാല്‍, ദൈവത്തിങ്കല്‍ നിന്നും നിങ്ങള്‍ക്ക് എന്തും അപേക്ഷിക്കുവാന്‍ കഴിയും.
ദൈവത്തിന്റെ കൃപയാലാണ് നമ്മുടെ പ്രാര്‍ത്ഥനയിലെ വിഷയങ്ങള്‍ക്ക് ദൈവം മറുപടി നല്‍കുന്നത്. ദൈവപ്രസാദത്തിന്റെ അഭാവമുണ്ടെങ്കില്‍, പ്രാര്‍ത്ഥനകള്‍ക്കു ഉത്തരം ലഭിക്കുകയില്ല. പ്രാര്‍ത്ഥനയുടെ സ്ഥാനത്തു പ്രീതി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാകുന്നു.
അതിന് അവൻ: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ. (ന്യായാധിപന്മാര് 6:17).
6. ദൈവത്തിന്റെ കരുണ നാം ആസ്വദിക്കുവാന്‍ നമ്മെ ഇടയാക്കുന്നത് ദൈവപ്രസാദമാകുന്നു.
കൃപ, കരുണ, പ്രീതി, ദൈവസ്നേഹം എന്നിവ എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍, ദൈവത്തിങ്കല്‍ നിന്നും ഏറ്റവും മികച്ചത് ആസ്വദിക്കുവാന്‍ ഇടയാകും. പ്രസാദമില്ലാതെ, കരുണ ലഭ്യമാകുകയില്ല, കരുണയുടെ അസാന്നിധ്യം ന്യായവിധിയിലേക്ക് നയിക്കും. കരുണ ഉള്ളപ്പോള്‍, അത് ന്യായവിധിയുടെമേല്‍ ജയം നല്കുന്നു.
"അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും". (യെശയ്യാവ് 60:10).
കരുണ കാണിക്കാത്തവന് കരുണ ഇല്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. (യാക്കോബ് 2:13).
ദൈവപ്രസാദം അനുഭവിച്ചവരുടെ വേദപുസ്തക ഉദാഹരണങ്ങള്‍
എ] കര്‍ത്താവായ യേശു.
ലൂക്കോസ് 2:52 അനുസരിച്ച്, കൃപയും അതുപോലെ ജ്ഞാനവും വര്‍ദ്ധിക്കുവാന്‍ ഇടയാകുമെന്ന് നാം വ്യക്തമായി കാണുന്നു. യേശുവിന്റെ ഈ ഭൂമിയിലെ നിയോഗം പൂര്‍ത്തീകരിക്കുവാന്‍ കൃപ അവനു ആവശ്യമായിരുന്നു എങ്കില്‍, അത് ആവശ്യമില്ല എന്ന് ചിന്തിക്കുവാന്‍ നിങ്ങള്‍ ആരാണ്? കൃപ ജീവിതത്തിന്റെ അനിവാര്യതയാണ്; അതാണ് ഒരു മനുഷ്യന്റെ ജീവിതത്തെ എളുപ്പമുള്ളതാക്കുന്നത്.
ബി] യേശുവിന്റെ അമ്മയായിരുന്ന, മറിയ.
ദൈവത്തിന്റെ കൃപയാലാണ് മറിയ തിരഞ്ഞെടുക്കപ്പെട്ടത്. പട്ടണത്തില്‍ മറ്റനേകം കന്യകമാര്‍ ഉണ്ടായിരുന്നു, എന്നാല്‍ ദൈവത്തിന്റെ കൃപ അവളെ തിരഞ്ഞെടുത്തു. മറ്റുള്ള കന്യകമാര്‍ക്കും പ്രീതി ലഭിച്ചിരുന്നു, എന്നാല്‍ ദൈവവചനം പ്രസ്താവിക്കുന്നു, മറിയയ്ക്ക് "അധികം കൃപ ലഭിച്ചു". പ്രസാദം വ്യത്യസ്ത തലങ്ങളിലാകുന്നു, "അധികം കൃപ" എന്ന് പറയുന്ന പ്രീതിയുമുണ്ട്, യേശുവിന്റെ നാമത്തില്‍ നിങ്ങള്‍ അധികം കൃപ ആസ്വദിക്കുവാന്‍ ആരംഭിക്കട്ടെ. (ലൂക്കോസ് 1:28, 30).
ദൈവപ്രസാദം അനുഭവിക്കുവാന്‍ എന്ത് ചെയ്യണം?
1). ദൈവവചനം പ്രമാണിക്കണം.
ദൈവവചനത്തോടുള്ള അനുസരണം എത്രത്തോളം ദൈവപ്രസാദം നിങ്ങള്‍ അനുഭവിക്കുമെന്ന് തീരുമാനിക്കും.
മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2 അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും.
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
4 അങ്ങനെ നീ ദൈവത്തിനും മനുഷ്യർക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. (സദൃശ്യവാക്യങ്ങള്‍ 3:1-4).
2). താഴ്മയുള്ളവരായിരിക്കുക
കൃപയ്ക്കുള്ള മറ്റൊരു പദമാണ് "പ്രീതി" എന്നത്. ദൈവത്തിന്റെ പ്രീതി ആസ്വദിക്കുവാന്‍ നമ്മെ ഇടയാക്കുന്നത് താഴ്മയാണ്. നിഗളമുള്ള ഒരു മനുഷ്യന് ചിന്തിക്കുന്നത് താന്‍ കഴിവുള്ളവനും സ്വതന്ത്രനുമാകുന്നു എന്നാണ്; തന്റെ വിജയങ്ങള്‍, നേട്ടങ്ങള്‍, പ്രശസ്തി, സമ്പത്ത് എന്നിവയെല്ലാം ദൈവമാണ് തനിക്കു നല്‍കിയത് എന്നുള്ളതിനെക്കുറിച്ച് അജ്ഞനായിരുന്ന നെബുഖദ്നേസറിനെ പോലെയാണ് അങ്ങനെയുള്ള ഒരു വ്യക്തി. നിഗളം ദൈവത്തിന്റെ പ്രീതിയെ നിങ്ങളില്‍ നിന്നും അപഹരിക്കും.
നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. (സദൃശ്യവാക്യങ്ങള്‍ 3:24).
3). മറ്റുള്ളവര്‍ക്ക് നല്ലവരായിരിക്കുക.
നിങ്ങളുടെ ദയ നിങ്ങള്‍ക്ക് ഇഷ്ടമുല്ലവരിലും അല്ലെങ്കില്‍ നിങ്ങളോടു നല്ലവരായിരിക്കുന്നവരിലും മാത്രമായി പരിമിതപ്പെടരുത്. നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനെ പോലെ മറ്റുള്ളവരെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്നവരാകണം.
ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 12:2).
43കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ; 45സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. 46നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 47സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 48ആകയാൽ നിങ്ങളുടെ സ്വർഗീയപിതാവ് സൽഗുണപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ. (മത്തായി 5:43-48).
4). ദൈവപ്രീതിയ്ക്കായി പ്രാര്‍ത്ഥിക്കുക.
പ്രീതിയെന്നത് ദൈവീക അനുഗ്രഹത്തിന്റെ ഒരു രീതിയാണ്; ഏതു സാഹചര്യത്തെ സംബന്ധിച്ചും ദൈവത്തിന്റെ പ്രീതിയ്ക്കായി നിങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ കഴിയും. മനുഷ്യരുടെ മുമ്പാകെ നിങ്ങള്‍ക്ക് പ്രസാദം നല്കുവാന് ദൈവം തയ്യാറാണ്.
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും. (സങ്കീര്‍ത്തനം 5:12).
കൂടുതല്‍ പഠനത്തിനു: ഉല്പത്തി 6:8; 1 ശമുവേല്‍ 16:22; അപ്പൊ.പ്രവൃ 7:10)
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. പിതാവേ, അങ്ങയുടെ പ്രീതി എന്റെ ജീവിതത്തില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കേണമേ, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 5:12).
2. കര്‍ത്താവേ, ഒരിക്കല്‍ എന്നെ ആളുകള്‍ അവഗണിച്ച സ്ഥലത്ത് ഞാന്‍ അംഗീകരിക്കപ്പെടുവാന്‍ ഇടയാക്കേണമേ, യേശുവിന്റെ നാമത്തില്‍. (എസ്ഥേര്‍ 2:17).
3. ഈ കാലത്തിലും ഈ മാസത്തിലും യേശുവിന്റെ നാമത്തില്‍ എനിക്ക് ദൈവപ്രസാദം ലഭിക്കും. (ലൂക്കോസ് 1:30).
4. പിതാവേ, എന്നോട് പ്രീതി കാണിക്കുവാന്‍ മനുഷ്യര്‍ ആരംഭിക്കുവാന്‍ ഇടയാക്കേണമേ യേശുവിന്റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 3:4).
5. പിതാവേ, ഞാന്‍ മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിനു, അങ്ങ് എന്നെ സാമ്പത്തീകമായി അനുഗ്രഹിക്കേണമേ. (2 കൊരിന്ത്യര്‍ 9:8).
6. എന്റെ ജീവിതത്തിലെ ദൈവപ്രീതിയ്ക്ക് വിരോധമായുള്ള എല്ലാ മനോഭാവങ്ങളെയും യേശുവിന്റെ നാമത്തില്‍ ഞാന്‍ പിഴുതുകളയുന്നു. (ഫിലിപ്പിയര്‍ 4:8).
7. അതേ കര്‍ത്താവേ, അങ്ങയുടെ പ്രീതി എന്റെ ബിസിനസ്സില്‍ ഉണ്ടായിരിക്കട്ടെ യേശുവിന്റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:12).
8. പിതാവേ, വടക്കുനിന്നും, തെക്കുനിന്നും, കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും ഉള്ളതായ പ്രീതി എങ്കലേക്കു വരുമാറാകട്ടെ യേശുവിന്റെ നാമത്തില്‍. (യെശയ്യാവ് 43:5-6).
9. അനുഗ്രഹത്തിന്റെയും, ഉയര്‍ച്ചയുടേയും, സമ്പത്തിന്റെയും, അവസരങ്ങളുടെയും അടയപ്പെട്ട വാതിലുകള്‍ അഗ്നിയാല്‍ തുറന്നുവരട്ടെയെന്നു ഞാന്‍ കല്പ്പിക്കുന്നു, യേശുവിന്റെ നാമത്തില്‍. (വെളിപ്പാട് 3:8).
10. ഉയരുന്നതില്‍ നിന്നും എന്നെ പിടിച്ചുവെക്കുന്ന ഏതൊരു ദുഷ്ടശക്തിയേയും യേശുവിന്റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. (ലൂക്കോസ് 10:19).
11. പിതാവേ, അങ്ങയുടെ പ്രീതിയാല്‍, അനുഗ്രഹത്തിനു വിരുദ്ധമായുള്ള എല്ലാ നിയമങ്ങളേയും തടസ്സങ്ങളേയും ഞാന്‍ മറികടക്കുന്നു. (സങ്കീര്‍ത്തനം 44:3).
12. കര്‍ത്താവേ, ഈ 21 ദിവസ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയേയും എന്നേയും അങ്ങയുടെ മഹത്വത്തിനായി യേശുവിന്റെ നാമത്തില്‍ ഉപയോഗിക്കേണമേ. (മത്തായി 17:21).
Join our WhatsApp Channel
Most Read
● വാഗ്ദത്ത ദേശത്തിലെ കോട്ടകളെ കൈകാര്യം ചെയ്യുക● നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
● ദൈവവചനത്തിലെ ജ്ഞാനം
● ദൈവത്തിന്റെ യഥാര്‍ത്ഥ സ്വഭാവം
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● ദൈവത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
അഭിപ്രായങ്ങള്‍