അനുദിന മന്ന
അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 3
Sunday, 28th of April 2024
1
0
310
Categories :
അന്തരീക്ഷം (Atmosphere)
നാം അന്തരീക്ഷങ്ങളെ കുറിച്ചാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന്, അന്തരീക്ഷങ്ങളെ സംബന്ധിച്ചു ഉള്‍കാഴ്ചകള്‍ നേടുന്നതിനുള്ള അന്വേഷണം നാം തുടരുകയാണ്.
ഞാന്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്, "നമുക്ക് ഒരു അന്തരീക്ഷം ഒരുക്കുവാന്‍ സാധിക്കുമോ?" അതിന്‍റെ മറുപടി "അതേ" എന്നാണ്. ഇതിനുവേണ്ടി, നമ്മുടെ മുന്‍ഗാമിയും സമ്പൂര്‍ണ്ണ മാതൃകയുമായ കര്‍ത്താവായ യേശുവില്‍ നിന്നും പഠിക്കേണ്ടത് ആവശ്യമാണ്. (എബ്രായര്‍ 6:20, 1 പത്രോസ് 2).
യായിറോസിന്‍റെ മകളെ സൌഖ്യമാക്കേണ്ടതിനു അവന്‍റെ വീട്ടിലേക്കുള്ള കര്‍ത്താവായ യേശുവിന്‍റെ വഴിയാത്രയില്‍ വെച്ചു, അവള്‍ മരിച്ചുപോയി എന്ന വാര്‍ത്ത അവനു ലഭിക്കുന്നു. "യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപ്പെടും എന്ന് അവനോടു ഉത്തരം പറഞ്ഞു". വീട്ടില്‍ എത്തിയാറെ പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നവരേയും ബാലയുടെ അപ്പനേയും അമ്മയേയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല. (ലൂക്കോസ് 8:50-51).
യേശു ആ ബാലയെ ജീവിതത്തിലേക്ക് തിരികെ ഉയര്‍പ്പിക്കുന്നതിനു മുമ്പ്, അവന്‍ പരിഹാസികളെ പുറത്താക്കി. ഒരു അത്ഭുതത്തിനുവേണ്ടിയുള്ള അന്തരീക്ഷം അവന്‍ ഉണ്ടാക്കി.
എല്ലാ പരിഹാസികളേയും നമുക്ക് നിര്‍ബന്ധമായും നിശബ്ദമാക്കുവാന്‍ കഴിയുകയില്ലായിരിക്കാം, എന്നാല്‍ തീര്‍ച്ചയായും നമുക്ക് അഹങ്കാരം, ക്ഷമയില്ലായ്മ എന്നിവയെ നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്തു നിര്‍ത്തുവാന്‍ സാധിക്കും. ഒരു വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ്, അവരെകൊണ്ട് അനുതാപ പ്രാര്‍ത്ഥന ചെയ്യിക്കയും യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുന്നു എന്നു ഉറപ്പുവരുത്തുകയും ചെയ്യുക. അതുപോലെ, നിങ്ങള്‍ ആരുടെയെങ്കിലും കൂടെ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലേക്ക് പോകുന്നതിനു മുമ്പ് കുറച്ചു സമയം ആരാധനയില്‍ സമയം ചിലവിടുന്നു എന്ന് ഉറപ്പുവരുത്തുക, കാരണം ഇത് നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ ആത്മാവുമായി ഒന്നിപ്പിക്കുന്നു.
തന്‍റെ ഗുരുവും കര്‍ത്താവുമായ യേശു ക്രിസ്തുവില്‍ നിന്നാണ് അപ്പോസ്തലനായ പത്രോസ് അത്ഭുതത്തിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുക എന്ന രഹസ്യം പഠിച്ചത്.
തബീഥാ എന്നു പേരുള്ള ഒരു സ്ത്രീയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി അവനെ വിളിച്ചപ്പോള്‍, "പത്രോസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രോസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു". (അപ്പൊ.പ്രവൃ 9:40).
പത്രോസും, കര്‍ത്താവായ യേശുവിനെപോലെ, തടസ്സങ്ങളെ പുറത്താക്കികൊണ്ട് അത്ഭുതത്തിനു വേണ്ടി ഒരു അന്തരീക്ഷം ഒരുക്കുവാന്‍ ഇടയായിത്തീര്‍ന്നു. നമുക്കും, ഇതില്‍നിന്നും പഠിക്കുവാനും ഗുരുവിന്‍റെയും തന്‍റെ ശ്രേഷ്ഠന്മാരായ അപ്പോസ്തലന്മാരുടെയും കാല്‍പാദങ്ങള്‍ പിന്തുടരുവാനും കഴിയും.
വിലപ്പെട്ട ഒരു സത്യംകൂടി പങ്കുവെക്കുവാന്‍ എന്നെ അനുവദിക്കുക. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു. (മത്തായി 16:19).
ആകാശമണ്ഡലത്തിലെ ദുഷ്ട ആത്മാക്കളെ കെട്ടുവാനുള്ള ശക്തി ദൈവം നമുക്ക് തന്നിരിക്കുന്നു. ഒരു സ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ്, അത്ഭുതങ്ങള്‍ വെളിപ്പെടുവാന്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ വെല്ലുവിളികളുടെയും, എല്ലാ പ്രതിസന്ധികളുടെയും, എല്ലാ ദുഷ്ട ശക്തികളുടെയും മേല്‍ യേശുവിന്‍റെ നാമത്തില്‍ അധികാരം എടുക്കണം. ഇങ്ങനെയാണ് ഒരു അത്ഭുതത്തിനുവേണ്ടി നിങ്ങള്‍ ഒരു അന്തരീക്ഷം ഒരുക്കുന്നത്.

പ്രാര്‍ത്ഥന
പിതാവേ, ഞങ്ങളുടെ മുന്നേറ്റങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും തടസ്സപ്പെടുത്തുന്ന സകല അന്ധകാര ശക്തികളേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. എന്‍റെ ജീവിതത്തിന്മേലും എന്‍റെ കുടുംബത്തിന്മേലും ഞാന്‍ അനുഗ്രഹങ്ങള്‍ സംസാരിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ദാനിയേലിന്റെ ഉപവാസത്തിന്റെ സമയത്തെ പ്രാര്‍ത്ഥന● മറ്റുള്ളവരോട് കൃപ കാണിക്കുക
● മനുഷ്യന്റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്‍റെ പ്രതിഫലം അന്വേഷിക്കുക
● വെറുതെ ചുറ്റും ഓടരുത്
● കരുതിക്കൊള്ളും
● സന്ദര്ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്
● നമുക്ക് കര്ത്താവിങ്കലേക്ക് തിരിയാം
അഭിപ്രായങ്ങള്‍