അനുദിന മന്ന
അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 4
Monday, 29th of April 2024
1
0
688
Categories :
അന്തരീക്ഷം (Atmosphere)
പരിശുദ്ധാത്മാവിനു സ്വാതന്ത്ര്യത്തോടെ അധികാരം നടത്തുവാന്‍ കഴിയുന്ന അത്ഭുതങ്ങള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം എന്നുള്ള നമ്മുടെ പഠന പരമ്പര നാം തുടരുകയാണ്.
വായു ഭൂമിയുടെ ഭൌതീക അന്തരീക്ഷം ആയിരിക്കുന്നതുപോലെ, ദൈവത്തിന്‍റെ മഹത്വം സ്വര്‍ഗത്തിലെ ആത്മീക അന്തരീക്ഷം ആകുന്നു. ഏദെന്‍ തോട്ടത്തില്‍ ദൈവം ആദാമിനേയും ഹവ്വയെയും സൃഷ്ടിച്ചത് ദൈവ മഹത്വത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനു വേണ്ടിയാണ്. എന്നിരുന്നാലും, ദൈവത്തിന്‍റെ നിര്‍ദ്ദേശത്തിനു എതിരായി മത്സരിച്ചുകൊണ്ട് ആദാമും ഹവ്വയും പാപം ചെയ്യുവാന്‍ തീരുമാനിച്ചപ്പോള്‍, അവര്‍ ജീവിച്ചിരുന്ന അന്തരീക്ഷത്തെ അത് കഠിനമായി ബാധിക്കുകയുണ്ടായി.
മനുഷ്യനോടു (യഹോവ) കല്പിച്ചതോ: "നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്ക് അതില്‍നിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും". (ഉല്‍പത്തി 3:17-18).
ഇപ്പോള്‍ ആദാമും ഹവ്വയും മഹത്വത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു. (റോമര്‍ 3:23).
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം, അപ്പോസ്തലനായ പൌലോസ് എഴുതി, സര്‍വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.(റോമര്‍ 8:22). ആദാമിന്‍റെയും ഹവ്വയുടെയും പാപം അഴിച്ചുവിട്ട നാശകരമായ പരിണിതഫലത്തിന്‍റെ ഭാരത്തിന്‍ കീഴില്‍ ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്നാല്‍ നമ്മുടെ പുനഃസ്ഥാപകനായ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ഇന്ന് വീണ്ടും ആ മഹത്വത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിതം ആരംഭിക്കുവാന്‍ കഴിയുന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
1. "സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു". (സങ്കീര്‍ത്തനം 50:23)
നമുക്ക് ചുറ്റുപാടും മഹത്വത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ഒരു മാര്‍ഗ്ഗം തുടര്‍മാനമായി ദൈവത്തെ സ്തുതിക്കുകയും ആരാധിക്കയും ചെയ്യുന്ന ഒരു ജീവിതശൈലി ഉണ്ടാകുന്നതിലൂടെയാണ്. അങ്ങനെ നാം ചെയ്യുമ്പോള്‍ വേദപുസ്തകം പറയുന്ന "സത്യ നമസ്കാരികള്‍" (യോഹന്നാന്‍ 4:23) ആയി നാം മാറും. ഇത് കേവലം നന്നായി പാട്ടു പാടുന്നതിനപ്പുറം നേടുവാന്‍ കഴിയുന്നതായ ചില കാര്യങ്ങളാണ്. യഥാര്‍ത്ഥ ആരാധനയുടെ വെളിപ്പാട് പ്രാപിച്ചവരാണ് സത്യ നമസ്കാരികള്‍. നിങ്ങളുടെ ഭവനത്തില്‍ വ്യക്തിപരമായും കുടുംബമായും നിരന്തരമായി ദൈവത്തെ ആരാധിയ്ക്കുക. ഓരോ ദിവസത്തേയും പ്രവര്‍ത്തനങ്ങളിലൂടെയും നിങ്ങള്‍ കടന്നുപോകുമ്പോള്‍ ദൈവത്തോടുള്ള സ്തുതി നിങ്ങളുടെ ഹൃദയത്തിലും അധരത്തിലും നിരന്തരമായി ഉണ്ടായിരിക്കട്ടെ.
ഈ കാര്യങ്ങളുടെ പ്രായോഗീക വശമെന്ന നിലയില്‍, നിങ്ങളുടെ വീടുകളില്‍ ആരാധനാ സംഗീതം കേള്‍പ്പിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് അന്തരീക്ഷത്തില്‍ ഒരു മാറ്റം കൊണ്ടുവരികയും വെളിപ്പാടിന്‍റെയും സാക്ഷ്യത്തിന്‍റെയും ആത്മാവിനെ ക്ഷണിക്കുവാന്‍ ഇടയാവുകയും ചെയ്യും. നിങ്ങള്‍ ഇത് തുടര്‍മാനമായി ചെയ്യുമ്പോള്‍, പ്രകടമായ മാറ്റങ്ങള്‍ നിങ്ങള്‍ കാണുവാന്‍ തുടങ്ങും.
പ്രാര്‍ത്ഥന
പിതാവേ, അങ്ങ് ആരായിരിക്കുന്നു എന്നതിനാല്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് നല്ലവനും കരുണയുള്ളവനും ആയ പിതാവ് ആകുന്നു. എന്‍റെമേലും എന്‍റെ കുടുംബത്തിന്മേലും പകര്‍ന്ന അചഞ്ചലമായ വിശ്വസ്തതയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുകയും സ്തുതിയ്ക്കയും ചെയ്യുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍
Join our WhatsApp Channel
Most Read
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത● ഈ ഒരു കാര്യം ചെയ്യുക
● വിവേചനവും വിധിയും
● ദൈവരാജ്യത്തിലേക്കുള്ള പാതയെ ആലിംഗനം ചെയ്യുക
● ജീവിതത്തിന്റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക
● ഡാഡിയുടെ മകള്‍ - അക്സ
● മോഹത്തെ കീഴടക്കുക
അഭിപ്രായങ്ങള്‍