അനുദിന മന്ന
ദൈവീക സ്വഭാവമുള്ള വിശ്വാസം
Friday, 24th of May 2024
1
0
185
Categories :
വിശ്വാസം (Faith)
യേശു അവരോട് ഉത്തരം പറഞ്ഞത്: "ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിപ്പിന്‍. ആരെങ്കിലും തന്‍റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു". (മര്‍ക്കൊസ് 11:22-23).
അനേക സമയങ്ങളില്‍, ഇരുട്ടല്ലാതെ മറ്റൊന്നും കാണുവാന്‍ കഴിയാത്ത അസുഖകരമായ സാഹചര്യങ്ങളുടെ കരുണയില്‍ നാം നമ്മെത്തന്നെ കാണുവാന്‍ ഇടയാകും. അസാധ്യങ്ങളുടെ മതിലുകളും ശൂന്യതകളുടെ തോടുകളും നമ്മുടെ ചുറ്റും ആയിരിക്കുമ്പോള്‍, വിശ്വാസം പറയുന്നതിനു പകരം, ഭയത്തിന്‍റെയും പരിഭ്രമത്തിന്‍റെയും ശൂന്യമായ വാക്കുകളുടെ പ്രവാഹം നമ്മില്‍ നിന്നും വരുന്നതായി കാണാം. നിസ്സഹായരായി മുങ്ങിപോകുന്ന സമുദ്രങ്ങളായി നമ്മുടെ പ്രശ്നങ്ങള്‍ മാറുന്നു.
എന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍ നിന്നും മനസ്സിലാക്കുന്നത്, ദൈവീക സ്വഭാവമുള്ള വിശ്വാസം സംസാരത്തില്‍ ഒരിക്കലും ഭയത്തിനു ഇടംകൊടുക്കയില്ലയെന്നു നിങ്ങള്‍ തിരിച്ചറിയുന്നു. ദൈവീക സ്വഭാവമുള്ള വിശ്വാസം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഇളകിമറിയുന്ന ആഴമേറിയ വെള്ളത്തിന്‍റെ നടുവില്‍ നിങ്ങള്‍ ആയിരിക്കുമ്പോള്‍ നിങ്ങളുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍ അത് കാണിക്കയും പ്രതിഫലിപ്പിക്കയും ചെയ്യും. എന്നിരുന്നാലും, വിശ്വാസത്തില്‍ സംസാരിക്കുന്നത് നല്ലതായിരിക്കുന്നത് പോലെ, ഉള്ളിലും ദൈവത്തിലുള്ള ആഴമേറിയ ആശ്രയത്തിനായി അത് അംഗീകരിക്കണം. അതുകൊണ്ട് ദൈവീക സ്വഭാവമുള്ള വിശ്വാസമെന്നാല്‍, ദൈവത്തെ വിശ്വസിക്കുന്ന ഹൃദയത്തിന്‍റെയും അതേകാര്യം ഏറ്റുപറയുന്ന അധരത്തിന്‍റെയും പ്രവര്‍ത്തിയാണ്! ദൈവീക സ്വഭാവം ഉണ്ടായിരിക്കയും പരാജയം സംസാരിക്കയും ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.
ഈ വാക്യം നാം എടുത്ത ആ ഖണ്ഡികയില്‍, ദൈവത്തിലുള്ള വിശ്വാസത്തില്‍ നിലനില്‍ക്കുവാന്‍ യേശു തന്‍റെ ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നു. എന്തുകൊണ്ട് തങ്ങളുടെ വിശ്വാസം ദൈവത്തില്‍ ആയിരിക്കണമെന്ന കാരണവും യേശു ശിഷ്യന്മാര്‍ക്ക് നല്‍കുന്നു. ഇതാണ് ആ രഹസ്യം - ദൈവത്തില്‍ നിലനില്‍ക്കുന്ന വിശ്വാസം ദൈവത്തിന്‍റെ സര്‍വ്വശക്തിയിലും തീര്‍ന്നുപോകാത്ത നന്മയിലുമുള്ള അചഞ്ചലമായ ആശ്രയത്തിന്‍റെ പ്രവര്‍ത്തികളെ പ്രദര്‍ശിപ്പിക്കുന്നു (മര്‍ക്കൊസ് 5:34).
ദൈവീക സ്വഭാവമുള്ള വിശ്വാസത്തിനു പരിഹാരം കൊണ്ടുവരുവാന്‍ കഴിയുന്ന അസാദ്ധ്യമായ ഒരു സാഹചര്യത്തിന്മേല്‍ വെളിച്ചം പകരുവാന്‍ യേശു ഉപയോഗിച്ച അതിശയോക്തിപരമായ കാര്യം സങ്കല്‍പ്പിക്കുക. യേശു പറഞ്ഞു, "ആരെങ്കിലും ഈ മലയോട് കല്പിച്ചാല്‍". മല എന്ന് യേശു ആലങ്കാരികമായി ഉപയോഗിച്ചത് അവിടെ ഉണ്ടായിരുന്ന ഒലിവു മലയെയാണ്. നീങ്ങാത്ത ഒരു വസ്തുവിനെയാണ് ആ മല ലളിതമായി പ്രതിനിധാനം ചെയ്യുന്നത്. ഒരു മല നീങ്ങുവാന്‍ അസാധ്യമായ തരത്തില്‍ അത്രയും ഉറപ്പുള്ളതാണ്. നമ്മുടേയും ജീവിതത്തില്‍ അനങ്ങുവാന്‍ കഴിയാത്ത തരത്തിലുള്ള സാഹചര്യങ്ങളുടെ സമയങ്ങള്‍ നാം അഭിമുഖീകരിച്ചിട്ടില്ലേ? ഉണ്ട്!
ആ മലയെ നീക്കുവാനായി ഉപയോഗിക്കുവാന്‍ യേശു പറയുന്ന ഉപകരണം ഏതെങ്കിലും ഒരു വസ്തുവല്ല മറിച്ച് വിശ്വാസത്തിന്‍റെ വാക്കാണ് എന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ? നിങ്ങളെ ഒരുപാട് പ്രയാസപ്പെടുത്തുന്ന ആ സാഹചര്യത്തോട് നിങ്ങള്‍ എന്താണ് പറയുന്നത് കാരണം മനുഷ്യന്‍റെ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനങ്ങളെ ദൃഢമാക്കുന്നത് വാക്കുകളാണ്.
കര്‍ത്താവായ യേശു തുടരുന്നു, യേശു പറഞ്ഞു, വിശ്വാസത്തിന്‍റെ വാക്കുകള്‍ പറയുന്നത് അസാധ്യങ്ങളെയും നിശ്ചലമായ സാഹചര്യങ്ങളെയും മാറ്റുവാന്‍ ശക്തമുള്ളത് മാത്രമല്ല; നിങ്ങള്‍ വീണ്ടും ഒരിക്കലും കാണാത്ത ഒരു സ്ഥലത്തേക്ക് അവ പുനസ്ഥാപിക്കപ്പെടുവാന്‍ വിശ്വാസം കാരണമാകുന്നു. ഹൊ! അത് ജീവിത വെല്ലുവിളികളുടെമേല്‍ വിജയം ഉറപ്പുതരുന്നു. "നീ നീങ്ങി കടലില്‍ ചാടിപ്പോക. . . . . "
നിങ്ങള്‍ ആ മലയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കയാണെങ്കില്‍, ആര്‍ക്കറിയാം നിങ്ങളുടെ യാത്ര നിങ്ങളെ ഒരുദിവസം ആ വഴിയില്‍കൂടെ കൊണ്ടുപോകുമായിരിക്കാം. അതുകൊണ്ട് യേശു പറഞ്ഞു, ഒരിക്കലും തിരിച്ചു വരാത്ത കടലിലേക്ക് വിശ്വാസത്തിന്‍റെ വാക്കുകളാല്‍ നിങ്ങളുടെ തടസ്സങ്ങളെ നീക്കികളയുക - വിശാലമായ രീതിയിലുള്ള വിജയത്തിന്‍റെ ഒരു ചിത്രം. ഇത് ഒരിക്കലും മറക്കരുത്, ശക്തമായ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന മാനുഷീകമായി അസാധ്യമെന്നു തോന്നുന്നതിനെ നിവര്‍ത്തിക്കുവാന്‍ വേണ്ടി ദൈവീക ശക്തിയെ തട്ടുവാന്‍ ഇടയാക്കും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എപ്പോഴും എന്നെ കേള്‍ക്കുന്നതുകൊണ്ട് അങ്ങേക്ക് നന്ദി പറയുന്നു. ഒരു സാഹചര്യവും അല്ലെങ്കില്‍ ബുദ്ധിമുട്ടും അങ്ങേക്ക് അസാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ട്, എന്‍റെ എല്ലാ വെല്ലുവിളികളുടെ മലകളേയും ഇന്ന് ഞാന്‍ വിശ്വാസത്തോടെ നേരിടുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും
● കുറച്ചു യാത്രചെയ്യുന്നതിനുള്ള പാത
● ശീര്ഷകം: ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക
● കരുതിക്കൊള്ളും
● എല്-ഷദ്ദായിയായ ദൈവം
അഭിപ്രായങ്ങള്‍