അനുദിന മന്ന
അത്യധികമായി വളരുന്ന വിശ്വാസം
Friday, 31st of May 2024
1
0
565
Categories :
വിശ്വാസം (Faith)
നിങ്ങളുടെ വിശ്വാസത്തിന്‍റെ വേലയും സ്നേഹപ്രയത്നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്‍റെ സന്നിധിയില്‍ ഓര്‍ത്തു ഞങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നു. (1 തെസ്സലൊനീക്യര്‍ 1:3).
വിശ്വാസം വളര്‍ത്തുവാന്‍ കഴിയും എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടോ? ദൈവത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ചു നിങ്ങള്‍ അധികം ആകുലപ്പെടാതെ അത്യധികമായി വളരുന്ന വിശ്വാസമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് അറിയുമോ? അവിടെ നിങ്ങളുടെ ആനന്ദം ഉരുത്തിരിയുന്നത് ഭൌതീകവാദത്തില്‍ നിന്നല്ല മറിച്ച് പരിശുദ്ധാത്മാവില്‍ നിന്നാണ്.
യെശയ്യാവ് 40:31 ല്‍, തീര്‍ന്നുപോകാത്ത ബലവും പരിതിയില്ലാത്ത സാധ്യതകളും അനുഭവിക്കുന്ന ചില പ്രെത്യേക തരം ആളുകളെക്കുറിച്ചു വേദപുസ്തകം നമ്മോടു പറയുന്നുണ്ട്. "എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും". ക്ഷീണിച്ചു പോകാത്ത, തളര്‍ന്നുപോകാത്ത, അഥവാ മുമ്പോട്ടു കുതിക്കുവാനുള്ള ബലം ചോര്‍ത്തിക്കളയുവാന്‍ കഴിയാത്ത ഒരു ക്രിസ്തീയ ജീവിതം നയിക്കുവാന്‍ സാധ്യമാണെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു! ഇത് മനസ്സിനെ-ഉണര്‍ത്തുന്നതാണ്, ശരിയല്ലേ.
ഓരോ വളര്‍ച്ചയും ജീവനുള്ളതിന്‍റെ അടയാളമായിരിക്കുന്നത് പോലെ, ദൈവത്തിലുള്ള ആശ്രയത്തിന്‍റെയും ദൈവത്തിലുള്ള വിശ്വാസത്തിന്‍റെയും വളര്‍ച്ച ദൈവത്തിലുള്ള ജീവനുള്ള പ്രത്യാശയുടെ അടയാളമാണ്. വിശ്വാസത്തില്‍ അത്യധികമായി വളരണമെങ്കില്‍, മാറ്റമില്ലാത്ത ദൈവത്തില്‍ നിങ്ങളുടെ വേരുകള്‍ ആഴത്തില്‍ ഇറങ്ങണം. നിങ്ങള്‍ നോക്കുക, ദൈവവചനം അനുസരിക്കുന്നതാണ് വിശ്വാസത്തിന്‍റെ ശക്തിയെ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നത്. ദൈവത്തിന്‍റെ വചനമില്ലാതെയുള്ള ജീവിതം, നിങ്ങളുടെ വിശ്വാസ ജീവിതത്തില്‍ മരണം സംഭവിക്കുവാന്‍ ഇടയാക്കും. ഇവിടെ ഇതാ മറ്റൊരു കാര്യം: പ്രാര്‍ത്ഥന നിങ്ങളുടെ അനുദിന ജീവിതശൈലിയായി മാറണം. നിങ്ങളുടെ വിശ്വാസത്തെ പണിയുവാനുള്ള ദൈവത്തിന്‍റെ ശക്തിയെ പ്രാപിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ് പ്രാര്‍ത്ഥന. (യൂദാ 20).
വിശ്വാസമുള്ള ഒരു മനുഷ്യന്‍ തന്‍റെ അതിജീവനം ദൈവത്തില്‍ വേരുറപ്പിച്ചിട്ടുള്ള മനുഷ്യനാണ്. ഈ ഗുണം നമ്മുടെ പിതാക്കന്മാരായ അബ്രഹാമിലും, യിസഹാക്കിലും, ഏലിയാവിലും, ദാവീദിലും, നമ്മുടെ കര്‍ത്താവായ യേശുവിലും, മറ്റനേകം വേദപുസ്തക കഥാപാത്രങ്ങളിലും കണ്ടെത്തുവാന്‍ സാധിക്കും. രക്ഷയുടെ സമയത്ത് ലഭിച്ച വിശ്വാസത്തിന്‍റെ വിത്ത് ഫലം കായ്ക്കേണ്ടതിനായി വചനത്താലും പ്രാര്‍ത്ഥനയാലും നനച്ചുകൊടുക്കേണ്ടത് ആവശ്യമാണ്.
വിശ്വാസം അളക്കുവാനുള്ള ഒരു വഴി സ്നേഹമാണ്. ". . . . . നിങ്ങളില്‍ ഓരോരുത്തരിലും ഉള്ളതായ സ്നേഹം മറ്റുള്ളവരിലും നിറഞ്ഞിരിക്കുന്നു". നിങ്ങളുടെ സ്നേഹ ജീവിതം എങ്ങനെയുണ്ട്? നിങ്ങള്‍ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരനെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്? വിശ്വാസത്തില്‍ വളരുകയെന്നാല്‍ സ്നേഹത്തില്‍ വളരുകയെന്നാണ്. വിശ്വാസം ഉണ്ടാകേണ്ടതിന്, നിങ്ങള്‍ക്ക് ആദ്യം സ്നേഹം ഉണ്ടാകേണം; ഇത് ഗലാത്യര്‍ 5:22 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വിശ്വാസത്തില്‍ വളരുകയെന്നാല്‍ ആത്മീക പരിജ്ഞാനത്തിലും, സത്യത്തിലും, യാഥാര്‍ത്ഥ്യത്തിലും വളരുകയെന്നാണ്. നിങ്ങള്‍ക്ക് എത്രത്തോളം വചനം അറിയാം? ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്? ദൈവവചനത്തിലെ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ വേണ്ടെന്നുവെച്ചത് എന്തൊക്കെയാണ്? വേദപുസ്തകത്തിലെ വിശ്വാസത്തിന്‍റെ എല്ലാ പുരുഷന്മാരും സ്ത്രീകളും രൂപാന്തരത്തിന്‍റെ പ്രക്രിയയിലൂടെ കടന്നുപോയവരാണ്. ഏറ്റവും നല്ലത് പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി തീയിലൂടെ ശോധനചെയ്യപ്പെടുന്ന സ്വര്‍ണ്ണം പോലെയാണ് അവര്‍.
അത്യധികമായി വളരുന്ന വിശ്വാസമുള്ള ജീവിതം സമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ജീവിതമാണ്. ദൈവത്തിനു കൊടുക്കുവാന്‍ കഴിയാതെ വളരെ വലിയതായിരിക്കുന്നത് ഒന്നുമില്ല, അതുപോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയതെവണ്ണം വളരെ ചെറുതായിരിക്കുന്ന ഒരു വചനവും ദൈവത്തില്‍ നിന്നും വരുന്നില്ല. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, തെസ്സലോനിക്യരെപോലെ നാമും അത്യധികമായ വിശ്വാസത്തില്‍ വളരുവാന്‍ ഇടയാകേണം. ആളുകള്‍ക്ക് ദൈവത്തെ സ്തുതിക്കുവാന്‍ നമ്മുടെ വിശ്വാസം ഒരു കാരണവും പ്രചോദനത്തിന്‍റെ ഉറവിടവും ആയിരിക്കണം. ഇന്നുമുതല്‍ വിശ്വാസത്തില്‍ വളരുവാന്‍ മനഃപൂര്‍വ്വമായി തീരുമാനിക്കുക.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ വിശ്വാസത്തില്‍ അത്യധികമായി വളര്‍ന്ന് അങ്ങേയ്ക്ക് ഒരു സന്തോഷത്തിന്‍റെ ഉറവിടമായി മാറുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്നെ സഹായിക്കേണമേ കര്‍ത്താവേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 15:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ഇത് പരിഹരിക്കുക
● വാതില്ക്കാവല്ക്കാര്
● നിര്ണ്ണായകമായ മൂന്ന് പരിശോധനകള്
● ദിവസം 14:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● വിത്തിന്റെ ശക്തി - 2
അഭിപ്രായങ്ങള്‍