english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പ്രദര്‍ശിപ്പിക്കപ്പെട്ട കൃപ
അനുദിന മന്ന

പ്രദര്‍ശിപ്പിക്കപ്പെട്ട കൃപ

Sunday, 2nd of June 2024
0 0 357
Categories : കൃപ (Grace)
"അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്‍ക്കാലികം, കാണാത്തതോ നിത്യം". (2 കൊരിന്ത്യര്‍ 4:16-18).

സത്യമായും, കൃപ എന്നാല്‍ അര്‍ഹിക്കാത്ത സ്ഥാനത്ത് ദൈവം നല്‍കുന്ന ദാനമാണ് അത് നമ്മുടെപ്രവൃത്തിയ്ക്ക് അനുസരിച്ചല്ല മറിച്ച് ദൈവത്തിന്‍റെ ശക്തിയ്ക്ക് അനുസരിച്ചാണ് ലഭിക്കുന്നത്. എന്നാല്‍ കൃപ പാളികളായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഓരോ പാളികളും മറ്റെതുമായി നെയ്തിരിക്കുന്ന, ഒരു സവാളപോലെ. കൃപയുടെ ഒരു തലം മറ്റൊന്നിലേക്ക് തുറക്കുന്നു, അങ്ങനെ നാം ദൈവത്തില്‍ വളരുമ്പോള്‍, ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലേക്ക് നാം ചലിക്കുന്നു. മനോഹരമായ ഒരു കാര്യം എന്തെന്നാല്‍ നിങ്ങളുടെ നിലവിലെ ആവശ്യം അനുസരിച്ചും ദൈവം നിലവില്‍ നിങ്ങളുമായി ഇടപ്പെടുന്നത് അനുസരിച്ചും കൃപ പ്രദര്‍ശിപ്പിക്കപ്പെടുന്നു. കഷ്ടതയുടെ സമയങ്ങളില്‍ സഹിക്കുവാനുള്ള കൃപ പ്രദര്‍ശിപ്പിക്കപ്പെടുന്നു. നിരാശയുടെയും ആവശ്യത്തിന്‍റെയും സമയത്ത് ദൈവത്തില്‍ ആശ്രയിക്കുവാനും അവനായി കാത്തിരിക്കുവാനുമുള്ള കൃപ പ്രദര്‍ശിപ്പിക്കപ്പെടുന്നു. മറ്റുള്ള സമയങ്ങളില്‍, നിങ്ങള്‍ക്ക് അഥവാ നിങ്ങളുടെ ഉള്ളില്‍ ലഭിക്കേണ്ടതിന്‍റെ അടിസ്ഥാനത്തില്‍, ആവശ്യമുള്ള സമയത്ത് നിങ്ങളെ സഹായിക്കുവാന്‍ കൃപ പ്രദര്‍ശിപ്പിക്കപ്പെടുന്നു.

കൂടുതലായി, യോഹന്നാന്‍ 1:16 ല്‍ വേദപുസ്തകം പറയുന്നു : "അവന്‍റെ നിറവില്‍നിന്നു നമുക്ക് എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു". ദൈവത്തിന്‍റെ നിറവില്‍ കൂടിയും അനന്തതയില്‍ കൂടിയും നാം കൃപ പ്രാപിച്ചിരിക്കുന്നു, വെറും കൃപയല്ല പ്രത്യുത കൃപമേല്‍ കൃപ. അത് നാം എന്തിനെങ്കിലും വേണ്ടി അല്ലെങ്കില്‍ ഏതു സാഹചര്യത്തിന് എങ്കിലും വേണ്ടി കൃപ പ്രാപിക്കുന്നതാണ്. ദൈവം ഇപ്പോഴും കൃപയുടെ മറ്റൊരു ശക്തിയെ നമുക്കുവേണ്ടി പ്രദര്‍ശിപ്പിക്കുന്നു അങ്ങനെ നാം പ്രാപിച്ച കൃപയെ നന്നായി ഉപയോഗിക്കുവാനും അഭിനന്ദിക്കുവാനും നമുക്ക് കഴിയും. കൃപയില്‍ നടക്കുവാന്‍ നമുക്ക് കൃപ ആവശ്യമാണ്‌! ആ കൃപ ദൈവത്തില്‍ നിന്നുമാണ് ലഭിക്കുന്നത്, അത് കൃപ പ്രാപിച്ചവനാണ് കിട്ടുന്നത്; കൃപ ഇപ്പോഴും നല്‍കപ്പെടുന്നു.

എബ്രായര്‍ 4:16 ല്‍ വേദപുസ്തകം വിശകലനം ചെയ്തിരിക്കുന്ന കൃപയുടെ ആശയം നാം മനസ്സിലാക്കേണ്ടത് ആവശ്യമാണ്‌: അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക." നാം മതിലിനു മുമ്പിലേക്ക് തള്ളപ്പെടുന്നതുപോലെ, ജീവിതം നമ്മെ അനിശ്ചിതത്വത്തില്‍ ആക്കുന്ന, നാം ഒഴിവാക്കപ്പെടുന്നതുപോലെ തോന്നുന്ന, നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നാം ആകുന്ന സമയങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഹായത്തിനുള്ള കൃപ പ്രാപിക്കാനായും ദൈവത്തിന്‍റെ കരുണയ്ക്കായി നോക്കേണ്ടതിനും കൃപാസനത്തിലേക്ക് അടുത്തു ചെല്ലുവാനുള്ള ധൈര്യം നാം പ്രാപിക്കുന്നു.

നമ്മുടെ ഈ ജീവിതത്തിലെ നടപ്പില്‍ നമുക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ഒക്കേയും, നാം ചെയ്യേണ്ട കാര്യം യേശുവിന്‍റെ മുഖം അന്വേഷിക്കുക എന്നുള്ളതാണ്-മാത്രമല്ല വ്യക്തിപരമായി കൃപ പ്രാപിക്കുക- അങ്ങനെ നമുക്ക് അതിജീവിക്കുവാനുള്ള കൃപ ലഭിക്കുവാന്‍ ഇടയാകും. കൃപ അതില്‍ത്തന്നെ ഒരു അവസാനം അല്ല; അത് ഒരു അവസാനത്തിനുള്ള ഒരു ഉപാധിയാണ്. കൃപയുടെ ഒരു തലം നിങ്ങള്‍ക്ക് കൃപയുടെ മറ്റൊരു വിചിത്രമായ അനുഭവം തുറക്കുന്നു എന്നാണ് ഇത് പറയുന്നത്. നിങ്ങള്‍ നോക്കുക, കൃപയില്ലാതെ നമ്മുടെ വിശ്വാസം നിഷ്ഫലമാണ്.

ആകയാല്‍, ഇന്ന് നിങ്ങള്‍ പുറത്തു പോകുമ്പോള്‍, നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക അങ്ങനെ അവന്‍റെ കൃപ നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളെ സഹായിക്കും.
പ്രാര്‍ത്ഥന
കര്‍ത്താവേ, ഞാന്‍ ഇന്ന് പുറത്തു പോകുമ്പോള്‍, എന്‍റെ ആവശ്യത്തിന്‍റെ ഓരോ നിമിഷത്തിലും അങ്ങയുടെ കൃപ എന്നെ ശ്രദ്ധിക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ ഞാന്‍ കൃപ പ്രാപിക്കേണ്ടതിനായി അങ്ങയെ അന്വേഷിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - I
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● ഇതിനായി ഒരുങ്ങിയിരിക്കുക
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● യുദ്ധത്തിനായുള്ള പരിശീലനം
● ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുക
● കോപത്തെ മനസ്സിലാക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ