english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ തരിശുനിലം ഉഴുതുക
അനുദിന മന്ന

നിങ്ങളുടെ തരിശുനിലം ഉഴുതുക

Thursday, 1st of August 2024
1 0 698
Categories : മനുഷ്യ ഹൃദയം (Human Heart)
വിഭാഗങ്ങള്‍: മാനുഷീക ഹൃദയം, മാനസാന്തരം.
“നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”. (യിരെമ്യാവ് 4:3)
.

പലപ്പോഴും നാം മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ശ്രദ്ധിക്കുവാന്‍ വേഗതയുള്ളവര്‍ ആണ്, മറ്റുള്ളവരുടെ ജീവിതത്തില്‍ എവിടെയാണോ ക്രമീകരണം ആവശ്യമുള്ളത് അതിനായി പ്രാര്‍ത്ഥിക്കാനും നാം ഒരുക്കമാണ്. എന്നാല്‍ നാം നമ്മുടെതന്നെ ഹൃദയങ്ങളെ പരിശോധിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാകുന്നു. 

കൃഷിചെയ്യാതെ കിടക്കുന്ന ഭൂമിയാണ്‌ തരിശുനിലം, പ്രത്യേകമായി, അത് ഒരുക്കപ്പെട്ട ഭൂമിയായിരുന്നു എന്നാല്‍ മാസങ്ങളായി നിഷ്ക്രിയമായി കിടക്കുകയാണ്. അങ്ങനെയുള്ള നിലം ഉഴുവാന്‍ പ്രയാസമാണ്; തരിശുനിലം വീണ്ടും ഉഴുതു മറിക്കാതെ പ്രയോജനമുള്ളത് ഒന്നുംതന്നെ അവിടെ വളര്‍ത്തുവാന്‍ കഴികയില്ല.

ചില സമയങ്ങളില്‍ നമ്മുടെ ഹൃദയവും തരിശുനിലം പോലെയാണ്. ഒരുപക്ഷേ നിങ്ങള്‍ പ്രാര്‍ത്ഥിച്ചു കാണും, നിങ്ങളുടെ മാതാവിനോ അല്ലെങ്കില്‍ പിതാവിനോ (അഥവാ നിങ്ങള്‍ക്ക്‌ അടുത്ത മറ്റാര്‍ക്കോ) വേണ്ടി, അവരുടെ സൌഖ്യത്തിനായി കര്‍ത്താവില്‍ ആശ്രയിച്ചു കാണുമായിരിക്കും, എന്നാല്‍ അത് സംഭവിച്ചില്ല. ഒരുപക്ഷേ നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിലെ മറ്റാരെങ്കിലുമോ മാസങ്ങളായി ജോലിയില്ലാതെ ഭാരപ്പെടുകയായിരിക്കാം, അത് നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുവാന്‍ ഇടയായി. ഒരുപക്ഷേ വര്‍ഷങ്ങളായി വിട്ടുമാറുവാന്‍ കഴിയാത്ത ചില ബന്ധങ്ങളുടെ വിഷയങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടാകാം. ഇപ്പോള്‍ ദൈവം പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നില്ല, കുറഞ്ഞപക്ഷം നിങ്ങളുടെ, എന്നുള്ള ഒരു തീര്‍പ്പില്‍ നിങ്ങള്‍ എത്തിയിരിക്കുകയാണ്. 

ഈ അവിശ്വാസത്തിന്‍റെ കാഠിന്യത്തെ ഉചിതമായി നേരിടുകയും തകര്‍ക്കുകയും വേണം എങ്കില്‍ മാത്രമേ എന്തെങ്കിലും പുതിയതോ ഫലമുള്ളതോ നിങ്ങളുടെ ഹൃദയങ്ങളില്‍ നടുവാന്‍ ദൈവത്തിനു കഴിയുകയുള്ളൂ. ആഴമായി ഉഴുവാനുള്ള ഒരു വഴി ഹൃദയംഗമായ മാനസാന്തരവും ഏറ്റുപറച്ചിലും മാത്രമാണ്.

നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കരുത്. (യിരെമ്യാവ് 4:3). വിതയ്ക്കുന്നതിനു വളരെ ശക്തമായി ദൈവവചനം പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നാല്‍ അപ്പോള്‍ത്തന്നെ ചില സമയങ്ങളില്‍ തെറ്റായ സ്ഥലത്ത് വിതയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു.

നമ്മുടെ ഹൃദയങ്ങളാകുന്ന നിലങ്ങളെ മുള്ളുകള്‍ ഉത്പാദനക്ഷമത ഇല്ലാതാക്കുന്നു? വിതയ്ക്കുന്നവന്‍റെ ഉപമയില്‍, ഒരു മനുഷ്യന്‍റെ ഹൃദയത്തിന്‍റെ അവസ്ഥയെ വിവരിക്കുവാന്‍ മുള്ളുകള്‍ നിറഞ്ഞ നിലത്തെ യേശു ഉപയോഗിക്കുന്നു. "മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്‍റെ ചിന്തയും ധനത്തിന്‍റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് ഫലമില്ലാത്തവനായി തീരുന്നതാകുന്നു". (മത്തായി 13:22). 

"ഇഹലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു". (മര്‍ക്കൊസ് 4:19).

"മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ" (ലൂക്കോസ് 8:14).

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ നിന്നും നാലു കാര്യങ്ങള്‍ വ്യക്തമാണ്:
1. ഈ ലോകത്തിന്‍റെ ചിന്തകള്‍
2. ധനത്തിന്‍റെ വഞ്ചന
3. മറ്റ് വസ്തുക്കള്‍ക്കായുള്ള മോഹങ്ങള്‍
4. ധനവും ലോകത്തിലെ സന്തോഷങ്ങളും.

നിങ്ങളുടെ ഹൃദയത്തിന്‍റെ അവസ്ഥ അനുസരിച്ച്, ആ മുള്ളുകള്‍ പ്രതിനിധീകരിക്കുന്നത് ലൈംഗീക പരീക്ഷണങ്ങള്‍, മോഹങ്ങള്‍, ഭോഗാസക്തികള്‍, നിഗളം, കോപം, സ്വാര്‍ത്ഥത, ഉല്ലാസത്തോടും വിനോദത്തോടുമുള്ള അശ്രദ്ധമായ സ്നേഹം, ആസക്തികള്‍, അത്യാഗ്രഹം, മറ്റു മോഹങ്ങള്‍ എന്നിവയൊക്കെയാണ്. ഇവ ഓരോന്നും ദൈവവചനത്തെ ഞെരുക്കുന്നു. എന്നിലും നിങ്ങളിലും ദൈവം വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഫലങ്ങളുടെമേല്‍ ഇവയെല്ലാം വിനാശകരമായ പ്രതീതി ഉണ്ടാക്കുന്നു.

"നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്ന് നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു". (ഹോശേയ 10:12).

നിങ്ങള്‍ അക്ഷരീകമായി നിങ്ങളുടെ മുഴങ്കാലില്‍ നിന്നുകൊണ്ട് കര്‍ത്താവിന്‍റെ മുമ്പാകെ അവസാനമായി മനംനൊന്ത് കരഞ്ഞത് എപ്പോഴാണ്? നിങ്ങളുടെ ജീവിതത്തിലുള്ള തരിശുനിലങ്ങളെ ഉഴുവാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുമോ? ദൈവത്തിന്‍റെ ശബ്ദത്തോടു നിങ്ങള്‍ അനുസരണമുള്ളവര്‍ ആയിരിക്കുമോ?
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "ജ്ഞാനം വളരെ പ്രധാനമാണ്". എന്‍റെ തരിശു നിലങ്ങളെ ഉഴുവാന്‍ ആവശ്യമുള്ള ജ്ഞാനം യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ.

പിതാവേ, അങ്ങയുടെ വചനം പറയുന്നു, "എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് നട്ടിട്ടില്ലാത്ത എല്ലാ തൈകളും വേരോടെ പിഴുതുപോകട്ടെ". ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും എന്നെ തടയുന്ന സകല കാര്യങ്ങളേയും എന്‍റെ ഹൃദയത്തില്‍ നിന്നും ഇപ്പോള്‍ പിഴുതു മാറ്റേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● സാധാരണമായ പാത്രത്തില്‍ കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്‍ത്തി
● ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില്‍ അല്ല നില്‍ക്കുന്നത്
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● മികവിനെ പിന്തുടരുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ