english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
അനുദിന മന്ന

അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2

Wednesday, 31st of August 2022
0 0 622
Categories : ശിഷ്യത്വം (Discipleship)
അനുദിനവും യേശു കണ്ടുമുട്ടിയ ആളുകള്‍ എന്ന നമ്മുടെ പഠന പരമ്പര തുടരുകയാണ്, ഇന്ന് മറ്റു ചില കൂട്ടത്തിലുള്ള ആളുകളെ കുറിച്ച് നമുക്ക് നോക്കാം.

ജനങ്ങള്‍ യേശുവിനെ എവിടെയെല്ലാം അനുഗമിച്ചു എന്നതിനെ സംബന്ധിച്ച് വേദപുസ്തകം പലപ്രാവശ്യം സംസാരിക്കുന്നുണ്ട്.
അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാനക്കരെ എന്നീ സ്ഥലങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു. (മത്തായി 4:25).

അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെ ചെന്നു. (യോഹന്നാന്‍ 6:2).

ഒരു ജനക്കൂട്ടം ദൃഷ്ടാന്തീഭവിക്കുന്നത് അവരുടെ വികാരങ്ങള്‍ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റംവരെയും ആടിയുലയുന്നതിനെയാണ്. ഒരു നിമിഷം അവര്‍ നിങ്ങളെ സ്നേഹിക്കും, അടുത്ത നിമിഷത്തില്‍ അവര്‍ നിങ്ങളെ വെറുക്കുവാനും സാധ്യതയുണ്ട്.

ഒരു നിമിഷം അവര്‍ ഇപ്രകാരം ആര്‍ത്തുവിളിക്കും, "ദാവീദിന്‍റെ പുത്രനു ഹോശന്ന! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍! അത്യുന്നതങ്ങളില്‍ ഹോശന്നാ!"എന്നാല്‍ ശരിയായ പ്രേരണ കിട്ടികഴിയുമ്പോള്‍, അവര്‍ ഇങ്ങനെ നിലവിളിക്കും, "അവനെ ക്രൂശിക്ക! അവനെ ക്രൂശിക്ക!" ജനക്കൂട്ടത്തിന്‍റെ സത്യസന്ധത സ്വഭാവത്തില്‍ അസ്ഥിരമായതാണ്.

സുവിശേഷം വളരെ ശ്രദ്ധയോടെ പഠിക്കുമ്പോള്‍, യേശുവിന്‍റെ കാലത്ത് അവനെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തെ സംബന്ധിച്ചും ഇന്ന് യേശുവിനെ അനുഗമിക്കുന്ന ആളുകളെ സംബന്ധിച്ചും അവര്‍ തമ്മിലുള്ള അതിശക്തമായ സമാനതകള്‍ ഒരുവന് കാണുവാന്‍ കഴിയും.

നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യങ്ങള്‍ എന്തെന്നാല്‍:
ഞാന്‍ സഭയില്‍ പോകുമ്പോള്‍, ഞാന്‍ ജനക്കൂട്ടത്തിന്‍റെ ഭാഗമാണോ അല്ലെങ്കില്‍ ഞാന്‍ ഭവനത്തിന്‍റെ ഭാഗമാണോ? ജനക്കൂട്ടം പലപ്പോഴും തങ്ങള്‍ക്ക് എന്ത് കിട്ടുമെന്ന് കാണുവാന്‍ വേണ്ടിയാണ് വരുന്നത്, എന്നാല്‍ അവരെത്തന്നെ നല്കുവാനല്ല.

ഞാന്‍ ആഘോഷത്തിന്‍റെ ഭാഗമാണോ, അഥവാ ദൈവവചനത്തിലെ ആഴമായ സത്യങ്ങള്‍ അവിടെ പഠിപ്പിക്കുമ്പോഴും ഞാന്‍ അവിടെയുണ്ടോ? യേശു പുരുഷാരത്തെ ഉപമകളാല്‍ ഉപദേശിച്ചു എന്നാല്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് സ്വകാര്യമായി ആഴമേറിയ സത്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. (മത്തായി 10:13-17; മര്‍ക്കൊസ് 4:2).

ഞാന്‍ ദൈവത്തെ സേവിക്കുന്നത് ആളുകളുടെ ചിന്തകളെ ആശ്രയിച്ചാണോ, അല്ലെങ്കില്‍ ദൈവവചനം എന്നോടു പറയുന്നതുകൊണ്ട് ഞാന്‍ കര്‍ത്താവിനെ സേവിക്കുകയാണോ ചെയ്യുന്നത്?

ഇതെല്ലാം പ്രയാസമേറിയ ചോദ്യങ്ങളാണ്, എന്നാല്‍ ഇതെല്ലാം ആര്‍ക്കും ഒന്നും മറയ്ക്കുവാന്‍ കഴിയാത്ത കര്‍ത്താവിന്‍റെ മുമ്പാകെ നിങ്ങളുടെ ലക്ഷ്യങ്ങളെ ശരിയായി വയ്ക്കുവാന്‍ ഇടയാക്കും. (എബ്രായര്‍ 4:13).

പ്രാര്‍ത്ഥന
നമ്മുടെ ദാനിയേലിന്‍റെ ഉപവാസം എന്ന പ്രാര്‍ത്ഥനയുടെ നാലാം ദിവസമാണ് ഇന്ന്. 
[നിങ്ങള്‍ ഇപ്പോളും ഇത് ആരംഭിച്ചിട്ടില്ലെങ്കില്‍ അഥവാ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ആവശ്യമാണെങ്കില്‍, ഓഗസ്റ്റ്‌ 26 ലെയും, 27ലെയും അനുദിന മന്ന നോക്കുക].

ദൈവവചന വായനാഭാഗം
ഉല്‍പത്തി 13:2
ആവര്‍ത്തനപുസ്തകം 28:11
സങ്കീര്‍ത്തനങ്ങള്‍ 34:10
സദൃശ്യവാക്യങ്ങള്‍ 10:22

പ്രാര്‍ത്ഥനാ മിസൈലുകള്‍
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ശക്തി പ്രാപിക്കയും കടത്തിന്‍റെ എല്ലാ നുകത്തേയും തകര്‍ക്കുകയും അതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കയും ചെയ്യുന്നു യേശുവിന്‍റെ നാമത്തില്‍.

2. കര്‍ത്താവേ, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ അനുഗ്രഹിക്കയും വര്‍ദ്ധിപ്പിക്കയും ചെയ്യേണമേ, എന്‍റെ ജോലിയിലും ബിസിനസ്സിലും തുറക്കപ്പെട്ട വാതിലുകള്‍ അനുഭവിക്കുവാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.

3. കര്‍ത്താവേ, ദൈവഭയമുള്ള പുരുഷന്മാരേയും സ്ത്രീകളെയും എഴുന്നേല്‍പ്പിക്കയും എന്‍റെ പേര് പരാമര്‍ശിക്കുന്നിടത്തെല്ലാം അവര്‍ നന്മയ്ക്കായി എന്നെ ഓര്‍ക്കുവാനും ഇടവരുത്തേണമേ യേശുവിന്‍റെ നാമത്തില്‍.

4. പിതാവേ, സ്നേഹത്തിന്‍റെ പ്രയത്നങ്ങള്‍ അവിടുന്ന് മറന്നുകളയുന്നവനല്ല എന്നും തണുപ്പിക്കുന്നവന് തണുപ്പ് കിട്ടുമെന്നും അങ്ങയുടെ വചനത്തില്‍ അങ്ങ് പറഞ്ഞിട്ടുണ്ട്. ആകയാല്‍, എന്‍റെ കഴിഞ്ഞകാലങ്ങളിലെ ദാനശീലങ്ങളും ഔദാര്യങ്ങളും എനിക്കുവേണ്ടി സംസാരിക്കട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 

5. പിതാവേ, നല്‍കപ്പെട്ടിരിക്കുന്ന ഓരോ സമയങ്ങളിലും, എന്‍റെ കണ്ണുകളും കാതുകളും അവസരങ്ങള്‍ക്കായി തുറന്നിരിക്കട്ടെ; അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഒരിക്കലും അന്ധനും ബധിരനും ആയിരിക്കയില്ല യേശുവിന്‍റെ നാമത്തില്‍.

6. ഞാന്‍ വായ്പ വാങ്ങുന്നവന്‍ ആകുകയില്ല മറിച്ച് വായ്പ കൊടുക്കുന്നവന്‍ ആകും. ഞാന്‍ എന്‍റെ സ്നേഹിതര്‍ക്ക്‌, കുടുംബത്തിന്, അയല്പക്കക്കാര്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒരു സാമ്പത്തീക ഭാരം ആയിരിക്കയില്ല യേശുവിന്‍റെ നാമത്തില്‍.

7. എന്‍റെ ജോലിയിലും അതുപോലെ എന്‍റെ ജീവിതത്തിലെ സമസ്ത മേഖലയിലുമുള്ള എന്‍റെ എല്ലാ നിക്ഷേപങ്ങളും ഫലം കായ്ക്കുകയും അതിന്‍റെ പൂര്‍ണ്ണതയിലേക്ക് വര്‍ദ്ധിക്കുകയും ചെയ്യട്ടെ.

8. കര്‍ത്താവേ, ഒരു സാമ്പത്തീക സഹായത്തിനായി എന്നിലേക്ക്‌ നോക്കുന്നവര്‍ക്ക് നിരാശ നല്കാതിരിക്കുവാനുള്ള ബലം എനിക്ക് തരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

9. എന്‍റെ കഴിഞ്ഞകാല ദാരിദ്ര്യത്തിന്‍റെ ചരിത്രം വിഴുങ്ങിക്കളയുന്ന സമൃദ്ധിയുടെ ഒരു അളവ് എനിക്ക് നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍.

10. ഒരു സാമ്പത്തീക മാന്ദ്യം ഉണ്ടാവുകയാണെങ്കില്‍, പിതാവേ, സമൃദ്ധി അനുഭവിക്കുവാന്‍ എന്നെ അനുഗ്രഹിക്കയും ഇടയാക്കുകയും ചെയ്യേണമേ യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● കാരാഗൃഹത്തിലെ സ്തുതി
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക
● വചനത്തിന്‍റെ സ്വാധീനം
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● ഇന്ന് എനിക്കുവേണ്ടി കരുതുവാന്‍ ദൈവത്തിനു കഴിയുമോ?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ