english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സുവിശേഷം പ്രചരിപ്പിക്കുക
അനുദിന മന്ന

സുവിശേഷം പ്രചരിപ്പിക്കുക

Sunday, 23rd of February 2025
1 0 92
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
"19ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും 20ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു". ആമേന്‍. (മത്തായി 28:19-20).

എസ്ഥേര്‍ 8:3-4 വരെ പറയുന്നു, "എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ച് അവന്‍റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്‍റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞ് അപേക്ഷിച്ചു. രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്‍റെ നേരേ നീട്ടി; എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽനിന്നു പറഞ്ഞത്".

ഹാമാന്‍ പരാജയപ്പെട്ടുവെങ്കിലും, രാജാവിന്‍റെ രേഖ അപ്പോഴും യെഹൂദന്മാര്‍ക്കു എതിരായി തന്നെ നില്‍ക്കയായിരുന്നു. രാജാവ് ശത്രുവിനെ വധിക്കുവാന്‍ ഇടയായി, എന്നാല്‍ അവന്‍റെ പ്രവര്‍ത്തി അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു. ആളുകളെ കൊല്ലുവാന്‍ വേണ്ടി നിശ്ചയിച്ചിരുന്ന സമയം അപ്പോഴും മുഴങ്ങികൊണ്ടിരുന്നു, വധശിക്ഷ നടപ്പിലാക്കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവര്‍ ആ അവസാനത്തെ ആജ്ഞയായ "അവരെയെല്ലാം കൊല്ലുക" എന്നത് അനുസരിക്കണമായിരുന്നു.

തക്കസമയത്ത് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സംഭവിക്കുവാന്‍ സാദ്ധ്യതയുള്ള അപകടത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതാണ്. എന്നിരുന്നാലും, എസ്ഥേര്‍ 8:10 ല്‍ വേദപുസ്തകം പറയുന്നു, "അവൻ അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്‍റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തുകയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു". 

വേഗത്തില്‍ സഞ്ചരിക്കുന്ന അഞ്ചല്‍ക്കാരുടെ കൈവശം ഒരു വിപരീത രേഖ രാജാവ് പെട്ടെന്ന് കൊടുത്തയക്കണമായിരുന്നു അല്ലാത്തപക്ഷം ചില സ്ഥലങ്ങളില്‍ എങ്കിലും വധശിക്ഷ നടപ്പാകും, അങ്ങനെ ഉപവാസവും പ്രാര്‍ത്ഥനയുമെല്ലാം വൃഥാവായി മാറും. ആകയാല്‍ തന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കായി എസ്ഥേര്‍ മദ്ധ്യസ്ഥത ചെയ്തു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ഓരോ സഭകളിലും മദ്ധ്യസ്ഥപ്രാര്‍ത്ഥന ഇന്നിന്‍റെ ആവശ്യമായിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇത് എന്ന് ഏറ്റവും അധികം അവഗണിക്കപ്പെടുന്ന ഒരു ശുശ്രൂഷയായി മാറിയിരിക്കുന്നു.

ക്രിസ്തു കുരിശില്‍ നമുക്കുവേണ്ടി വിജയം നേടിയെങ്കിലും, ആ വിജയം നമ്മില്‍ നടപ്പിലാകണമെങ്കില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന ചെയ്യേണ്ടത് ആവശ്യമാകുന്നു. എന്നാല്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അടുത്ത ആവശ്യം എന്തെന്നാല്‍ സുവിശേഷം ആളുകളെ അറിയിക്കുവാനായി പുറത്തേക്ക് പോകുക എന്നതാകുന്നു. സുവിശേഷ പ്രസംഗങ്ങള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിട്ടാണ് നടത്തേണ്ടത്. മോശമായ വാര്‍ത്തകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കേണ്ടത് സദ്വര്‍ത്തമാനം ആകുന്നു; എന്നാല്‍ രാജകീയ കുതിരകള്‍ ഉപയോഗിക്കപ്പെട്ടു - അവകള്‍ സാധാരാണ കുതിരകളെക്കാള്‍ വേഗതയുള്ളവരാകുന്നു. സമയം വളരെ വിലപ്പെട്ടതാകയാല്‍ അവിടെയൊരു അടിയന്തിര സാഹചര്യം ഉണ്ടായിരുന്നു.

ആളുകള്‍ ഇന്നുവരെ മോശമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ശീലിച്ചവരാകുന്നു, എന്നാല്‍ ഇത് സുവിശേഷം പ്രസംഗിക്കുവാനുള്ള സമയമാണ്. യേശുവിന്‍റെ അവസാനത്തെ വാക്കുകള്‍ നാം എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ചുള്ള ഒരു മഹാനിയോഗ പ്രസ്താവനയാകുന്നു. ഇപ്പോള്‍ അവനു പിശാചിന്‍റെ മേല്‍ അധികാരമുണ്ട്‌, പിശാചിനെ പരാജയപ്പെടുത്തിയതുകൊണ്ട്, യേശുവിനു ജീവന്‍റെ മേലും മരണത്തിന്മേലും അധികാരമുണ്ട്‌. ആളുകള്‍ ഇനിയും കഷ്ടതയില്‍ തുടരാതിരിക്കേണ്ടതിനു നാം അത് അവരോടു പറയേണ്ടത് ആവശ്യമാകുന്നു. ആളുകള്‍ പാപത്തിന്‍റെ അഴുക്കില്‍ കിടന്നുരുളേണ്ട ആവശ്യമില്ലയെന്ന് നാം അവരോടു പറയണം കാരണം അവരുടെ സ്വാതന്ത്ര്യത്തിനായി ഒരു വഴിയുണ്ട്. യോഹന്നാന്‍ 8:36 പറയുന്നു, "പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും".

യേശു അവരെ സ്വതന്ത്രരാക്കിരിക്കുന്നു; അവര്‍ ഈ വാര്‍ത്ത അംഗീകരിക്കേണ്ടത് ആവശ്യമാണ്‌. അവരുടെ രോഗങ്ങള്‍ക്കും വ്യാധികള്‍ക്കും വേണ്ടിയുള്ള വില യേശു നല്‍കിക്കഴിഞ്ഞു. അവന്‍ അതിന്‍റെ വഴിയില്‍ നിന്നും അതിനെയെടുത്ത് ആണികൊണ്ടു കുരിശില്‍ അതിനെ തറച്ചു. അതിന്‍റെ മുഴുവന്‍ വിലയും അവന്‍ നല്‍കിക്കഴിഞ്ഞു, അതുകൊണ്ട് അവര്‍ ഇനി രോഗത്താല്‍ മരിക്കേണ്ട ആവശ്യമില്ല. അവര്‍ നല്ല ആരോഗ്യമുള്ളവരായി നടക്കേണ്ടതിനു അവന്‍ വില കൊടുത്തുക്കഴിഞ്ഞു. ജീവിതത്തിലെ പ്രശ്നങ്ങളുടെ നടുവില്‍ സമാധാനം നമുക്ക് നല്‍കുവാന്‍വേണ്ടി യേശു വന്നു. ഏറ്റവും വേഗത്തില്‍ നാം പ്രചരിപ്പിക്കേണ്ട സുവിശേഷം ഇതാകുന്നു. 

ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നമ്മെത്തന്നെ ചേര്‍ത്തുമുറുക്കികൊണ്ട് നാം സുവിശേഷം പ്രചരിപ്പിക്കണം. ശത്രു ആളുകളെ വഞ്ചിക്കയും കൊല്ലുകയും ചെയ്യുന്നു, ആകയാല്‍ രക്ഷിക്കുന്നവരുടെ പ്രതിനിധികളായി നാം നില്‍ക്കേണ്ടത് ആവശ്യമാണ്‌. പാപത്തിന്‍റെയും മരണത്തിന്‍റെയും പിടിയില്‍ നിന്നും അവര്‍ സ്വതന്ത്രരാകുവാന്‍ വേണ്ടി നാം ഇടുവില്‍ നില്‍ക്കുമ്പോള്‍ തന്നെ, നാം അവരിലേക്ക്‌ കടന്നുചെല്ലേണ്ടതും ആവശ്യമാണ്‌. സുവിശേഷം പ്രചരിപ്പിക്കുവാന്‍ സാധ്യമായ എല്ലാ മാധ്യമങ്ങളും നമുക്ക് ഉപയോഗിക്കാം. പിശാചു പരാജയപ്പെട്ടവനാണ്; നാം സ്വതന്ത്രരാകുന്നു.

Bible Reading: Numbers 23-25 
പ്രാര്‍ത്ഥന
പിതാവേ, കുരിശിലെ അങ്ങയുടെ പുത്രന്‍റെ യാഗത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. രോഗത്തിന്‍റെ പിടിയില്‍ നിന്നും എന്നെ സ്വന്തന്ത്രമാക്കിയ അങ്ങയുടെ പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം സുവിശേഷം പ്രചരിപ്പിക്കേണ്ടതിനു അങ്ങയുടെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ നല്ല കരം എന്നോടുകൂടെ ഇരിക്കയും സത്യമായും മാറ്റത്തിനുള്ള ഒരു പ്രതിനിധിയായി എന്നെ തീര്‍ക്കുകയും ചെയ്യണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ നിന്നും ഒന്നുംതന്നെ എന്നെ തടയുകയില്ല. മഹാനിയോഗം അനുസരിക്കുവാനുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
● എന്താണ് ആത്മവഞ്ചന? - II
● ദാനം നല്‍കുവാനുള്ള കൃപ - 1
● സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെടുക
● ജ്ഞാനം പ്രാപിക്കുക
● ദുഃഖത്തില്‍ നിന്നും കൃപയിലേക്ക് മുന്നേറുക
● ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ