ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നെ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി, നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. (2 കൊരിന്ത്യര്‍ 10:4-6).
ദൈവം നല്‍കാമെന്നു വാഗ്ദത്തം ചെയ്ത ദേശം പോയി പരിശോധിക്കുവാന്‍ വേണ്ടി യോശുവ ചില തലവന്മാരെ അയച്ചു. ആ ദേശം കൈവശമാക്കുവാന്‍ എല്ലാവരും ഒന്നിച്ചു പോകുന്നതിനു മുമ്പ് ആ ദേശം എങ്ങനെയായിരിക്കുമെന്ന ഒരു അറിവ് ഉണ്ടാകണമെന്ന് അവര്‍ക്ക് തോന്നി. ആകയാല്‍ ആ തലവന്മാര്‍ ഒരു വിശദീകരണവുമായി മടങ്ങിവന്നിട്ട് പറഞ്ഞു, "എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്‍റെ പുത്രന്മാരെയും അവിടെ കണ്ടു. അമാലേക്യർ തെക്കേ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവതങ്ങളിൽ പാർക്കുന്നു; കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു". (സംഖ്യാപുസ്തകം 13:28-29).
യിസ്രായേല്‍ ജനങ്ങള്‍ വാഗ്ദത്ത ദേശം കൈവശമാക്കുവാന്‍ പോയപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന മതിലുകളുള്ള പട്ടണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു വലിയ വെല്ലുവിളിയായി നിന്ന കോട്ടകളെയാകുന്നു. മതിലുകളും വാതിലുകളും ഏറ്റവും ഉറപ്പുള്ളതായതുകൊണ്ട്, ഈ പട്ടണങ്ങളെ എങ്ങനെ പിടിച്ചടക്കും എന്ന് യിസ്രായേല്‍ ജനം ആശ്ചര്യപ്പെട്ടു. ഇത് ഏറ്റവും അന്ത്യഘട്ടമായിരിക്കുമെന്ന് അവര്‍ക്ക് തോന്നി. യഥാര്‍ത്ഥത്തില്‍, ആ മതിലുകളുള്ള പട്ടണത്തെക്കുറിച്ച് കേട്ട ചിലര്‍ മിസ്രയിമിലേക്ക് മടങ്ങിപോകുന്നത് സംബന്ധിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. അനവധി പ്രാവശ്യം ദൈവം നിങ്ങളെ ഒരു ദര്‍ശനം കാണിച്ചിട്ടും, ചില തടസ്സങ്ങള്‍ നിമിത്തം മടങ്ങിപോകുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ട്? ചില സന്ദര്‍ഭങ്ങളില്‍, ആ തടസ്സങ്ങള്‍ ഏറ്റവും കഠിനമെന്ന് പിശാച് തോന്നിപ്പിക്കും; അതിനിടയില്‍, അനേകം ആളുകള്‍ അതിനകത്ത് കടന്നിട്ടുമുണ്ട്. കഴിഞ്ഞ നാളുകളില്‍ അനേകമാളുകള്‍ അങ്ങനെയുള്ള തടസ്സങ്ങളില്‍ കൂടി, അതിന്‍റെ മുകളില്‍കൂടി പോലും നടന്നിട്ടുണ്ട്.
ക്രിസ്ത്യാനികളായ നാം, നമ്മുടെ ആത്മീക യാത്രയില്‍ നേരിടേണ്ടതായി വരുന്ന ആത്മീകമായ തടസ്സങ്ങളുടെ പ്രതികാത്മകങ്ങളാണ് ഈ മതിലുകളുള്ള പട്ടണങ്ങള്‍. ഈ തടസ്സങ്ങള്‍ അഥവാ മതിലുകള്‍ മറികടക്കാനാവാത്തതായി തോന്നാം, അതിനെ എങ്ങനെ അതിജീവിക്കാന്‍ കഴിയുമെന്ന് നാം ആശ്ചര്യപ്പെടാം. എന്നാല്‍, നിങ്ങള്‍ മുമ്പോട്ടു വായിച്ചുനോക്കുമ്പോള്‍, മറികടക്കാനാവാത്തതായി തോന്നിയ മതിലുകളെ ദൈവം എപ്രകാരം അത്ഭുതകരമായി താഴെ കൊണ്ടുവന്നുവെന്ന് നിങ്ങള്‍ തിരിച്ചറിയും. ദൈവം ആ മതിലിനെ മുക്കിക്കളയുകയും അങ്ങനെ ജനം എളുപ്പത്തില്‍ ദേശം പിടിച്ചടക്കുകയും ചെയ്തു. ദൈവം തടസ്സങ്ങളെ നിരപ്പാക്കുകയും അവര്‍ അനുഗ്രഹങ്ങള്‍ അനുഭവിക്കുവാന്‍വേണ്ടി നടന്നുപോകുകയും ചെയ്തു.
മതിലുകളുള്ള പട്ടണങ്ങളുടെമേല്‍ ദൈവം യിസ്രായേല്‍ ജനത്തിനു വിജയം കൊടുത്തതുപോലെ, നമ്മുടെ വളര്‍ച്ചയെ തടയുന്ന ആത്മീക കോട്ടകളെ അതിജീവിക്കുവാന്‍ നമ്മെ സഹായിക്കുവാന്‍ ദൈവത്തിനു സാധിക്കും. വിശ്വാസത്താലും ദൈവത്തിന്‍റെ ശക്തിയിലുള്ള ആശ്രയത്താലും, ഈ മതിലുകളെയും തടസ്സങ്ങളേയും തരണം ചെയ്തു ദൈവത്തിന്‍റെ വാഗ്ദത്തങ്ങളുടെ നിറവ് നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും. നമുക്ക് എതിരെ നിന്നുകൊണ്ട് നമ്മുടെ മുന്നേറ്റത്തെ തടയുവാന്‍ ആഗ്രഹിക്കുന്ന ഓരോ കോട്ടകളെയും തകര്‍ത്ത് താഴെയിടുവാന്‍ കഴിയുന്ന ആത്മീക ആയുധങ്ങള്‍ നമുക്കുണ്ടെന്നുള്ള കാര്യം ഒരിക്കലും മറന്നുപോകരുത്.
വിശ്വാസവും ദൈവത്തിലുള്ള പൂര്‍ണ്ണമായ ആശ്രയവും മാത്രമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. വാഗ്ദത്തം ചെയ്തത് നിവര്‍ത്തിക്കാതിരിക്കുവാന്‍ അവന്‍ ഒരു മനുഷ്യനല്ല. ആ മതിലുകളെക്കുറിച്ച് ദൈവം വിസ്മൃതിയുള്ളവനല്ല എന്ന കാര്യവും നാം തിരിച്ചറിയുവാന്‍ ഇടയാകേണം. അതേ, നാം അതിന്‍റെ അടുത്ത് എത്തുന്നതിനു മുന്‍പുതന്നെ ദൈവത്തിനു അതിനെക്കുറിച്ച് അറിയാം. മതില്‍ കണ്ടപ്പോള്‍ നിങ്ങള്‍ ഒന്നുമറിയാത്ത അവസ്ഥയില്‍ ആയതുപോലെ ദൈവം ആകുന്നില്ല. ദൈവത്തില്‍ ആശ്രയിക്കുവാന്‍ ആ കാരണംതന്നെ ധാരാളം മതിയാകും. ആ തടസ്സം അവിടെയുണ്ടെന്നു അവന്‍ അറിഞ്ഞു, എന്നിട്ടും ആ ദിശയിലേക്ക് തന്നെ അവന്‍ നിങ്ങളെ നടത്തി. ആരംഭത്തില്‍ തന്നെ ദൈവത്തിനു അവസാനവും അറിയാം; അങ്ങനെയെങ്കില്‍, നിങ്ങള്‍ക്കെതിരായുള്ള കോട്ടകളെ എങ്ങനെ താഴെ കൊണ്ടുവരണമെന്ന് ദൈവത്തിനറിയാം. ആകയാല്‍, ദൈവത്തില്‍ കാത്തിരിക്കുക, അവന്‍റെ പിന്നില്‍ നില്‍ക്കുക അങ്ങനെ നിങ്ങള്‍ക്കായി ദൈവംതന്നെ ബലവാനായിരിക്കുന്നുവെന്ന് അവന്‍ വെളിപ്പെടുത്തട്ടെ. 2 ദിനവൃത്താന്തം 16:9 പറയുന്നു, "യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു".
അതുപോലെ, നമ്മുടെ ആത്മീക അനുഗ്രഹങ്ങളിലേക്കുള്ള പാതയിലൂടെ നാം യാത്ര ചെയ്യുമ്പോള്‍, നമ്മുടെ വളര്‍ച്ചയെ തടയുവാന്‍ ശ്രമിക്കുന്ന നാലു പ്രധാനപ്പെട്ട തടസ്സങ്ങള്‍ അഥവാ മതിലുകള്‍ നാം നേരിടേണ്ടതായി വരും:
1. മനുഷ്യരുടെ പാരമ്പര്യങ്ങള്‍.
2. തെറ്റായ ചിന്തകള്‍.
3. ക്ഷമിക്കുവാന്‍ കഴിയാത്ത അവസ്ഥ.
4. അവിശ്വാസം.
സദ്വര്‍ത്തമാനം എന്തെന്നാല്‍ നിങ്ങളുടെ ദൈവത്തെ എതിര്‍ക്കുവാന്‍ കഴിയുന്ന ഒരു തടസ്സങ്ങളുമില്ല, അതുകൊണ്ട് ദൈവം നിങ്ങളെ സഹായിക്കേണ്ടതിനു ശാന്തമായിരുന്നു അവനില്‍ ആശ്രയിക്കുക.
Bible Reading: Judges 20-21, Ruth 1
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കഴിഞ്ഞനാളുകളില്‍ അങ്ങ് എനിക്കുവേണ്ടി തകര്‍ത്തുക്കളഞ്ഞ മതിലുകള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ യാത്രയില്‍ ഞാന്‍ തനിച്ചല്ല എന്ന് എനിക്ക് കാണിച്ചുത്തന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ മുമ്പോട്ടു പോകുന്നതിനനുസരിച്ച് അങ്ങയില്‍ ആശ്രയിക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒന്നുംതന്നെ ഇനി ഒരിക്കലും എന്നെ താഴേയ്ക്ക് പിടിച്ചുവെക്കുകയില്ലയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്ക് മുന്‍പിലുള്ള മതില്‍ തകര്‍ന്നിരിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #2
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● വ്യത്യാസം വ്യക്തമാണ്
● ദൈവത്തിന്‍റെ 7 ആത്മാക്കള്: ജ്ഞാനത്തിന്റെ ആത്മാവ്
● യജമാനന്റെ ആഗ്രഹം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #14
അഭിപ്രായങ്ങള്‍