english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മല്ലന്മാരുടെ വംശം  
അനുദിന മന്ന

മല്ലന്മാരുടെ വംശം  

Friday, 4th of April 2025
1 0 94
Categories : രൂപാന്തരത്തിനു (Transformation)
"നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങളൊക്കെയും അത്യുന്നതന്‍റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു". (സങ്കീര്‍ത്തനം 82:6).

രണ്ടാമത്തെ പ്രധാനപ്പെട്ട തടസ്സം മല്ലന്മാരുടെ വംശമായിരുന്നു, ആറു മുഴവും ഒരു ചാണും നെടുപ്പമുള്ള ഏറ്റവും പൊക്കമേറിയ പുരുഷന്മാര്‍ ആയിരുന്നു (1 ശമുവേല്‍ 17:4). ഈ മല്ലന്മാര്‍ യഥാര്‍ത്ഥമായവരും ഭയമുളവാക്കുന്നവരും ആയിരുന്നു. യെഹൂദാ ചരിത്രകാരനായിരുന്ന ജോസീഫസ്, മല്ലന്മാരെക്കുറിച്ച് എഴുതിയിട്ടുണ്ട്.

നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുന്‍പും ശേഷവും മല്ലന്മാര്‍ നിലനിന്നിരുന്നു. നോഹയുടെ കാലത്ത്, മല്ലന്മാരുടെ വംശങ്ങള്‍ തുടര്‍മാനമായി ദോഷം പ്രവര്‍ത്തിക്കുവാന്‍ മനുഷ്യരുടെ സങ്കല്‍പശക്തിയെ ഇടയാക്കി. (ഉല്‍പത്തി 6:1-5 വരെ നോക്കുക). വാഗ്ദത്ത ദേശത്തിലെ മല്ലന്മാര്‍ ഭയത്തെ സൃഷ്ടിച്ചു കാരണം ഭയമുളവാക്കുവാന്‍ വേണ്ടി അവര്‍ സങ്കല്‍പ്പങ്ങളെ സ്വാധീനിച്ചു. പന്ത്രണ്ടു ഒറ്റുകാരില്‍ പത്തുപേര്‍ ദേശത്തെക്കുറിച്ചുള്ള അഭിപ്രായവുമായി മോശെയുടെ അടുക്കല്‍ മടങ്ങിവന്നപ്പോള്‍, ദേശം അനുഗ്രഹിക്കപ്പെട്ടതാണെന്നു അവരെല്ലാവരും ഒരുപോലെ പറഞ്ഞു, എന്നാല്‍ പത്തുപേര്‍ പറഞ്ഞത്, അവിടെയുള്ള മല്ലന്മാര്‍ വളരെ വലിപ്പമുള്ളവര്‍ ആകുന്നുവെന്നും യിസ്രായേല്‍ ജനം അവരുടെ മുന്‍പില്‍ വെട്ടുക്കിളികളെ പോലെ തോന്നുമെന്നുമാണ്. സംഖ്യാപുസ്തകം 13:33ല്‍ വേദപുസ്തകം പറയുന്നു, "അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു".

വെട്ടുക്കിളിയുടെ ചിത്രം അവരുടെ സങ്കല്‍പ്പങ്ങളില്‍ ഉണ്ടായിരുന്നു - അവര്‍ തങ്ങളെത്തന്നെ ചെറിയതായും പ്രാധാന്യമില്ലാത്തവരായും കാണുവാന്‍ ഇടയായി. രണ്ടു പേര്‍ക്കു, യോശുവയ്ക്കും, കാലേബിനും വേറൊരു സ്വഭാവം ഉണ്ടായിരുന്നു (സംഖ്യാപുസ്തകം 14:24), നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം, കാലേബ് തന്‍റെ എണ്‍പത്തിയഞ്ചാം വയസ്സില്‍, ഹെബ്രോനിലെ ഒരു മലയില്‍നിന്നും മൂന്നു മല്ലന്മാരെ ഓടിച്ചുക്കളഞ്ഞു. യോശുവ 15:13-14 വരെ വേദപുസ്തകം പറയുന്നു, "യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്‍റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ (കിര്യത്ത്- അര്‍ബ്ബ)  കൊടുത്തു. അവിടെനിന്ന് കാലേബ് അനാക്കിന്‍റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു".

ഒരു ദൌത്യത്തില്‍ നിങ്ങള്‍ക്ക്‌ മുന്നേറുവാന്‍ കഴിയുകയില്ല എന്ന് നിങ്ങളചിന്തിക്കത്തക്കവണ്ണം എന്ത് ചിത്രമാണ് നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്? നിങ്ങള്‍ക്ക് തകര്‍ക്കുവാന്‍ കഴിയുകയില്ലയെന്ന് നിങ്ങളെ ചിന്തിപ്പിക്കുന്ന ഏതു ചരിത്രമാണ് നിങ്ങള്‍ക്ക്‌ മുന്‍പായി പോയവരെ സംബന്ധിച്ചു നിങ്ങളുടെ അന്വേഷണത്തില്‍ നിങ്ങള്‍ വായിക്കുവാന്‍ ഇടയായത്? നിങ്ങള്‍ക്ക്‌ അസാദ്ധ്യമെന്ന് തോന്നുന്ന എന്ത് നേട്ടമാണ് നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്? നിങ്ങള്‍ക്കായി ഒരു സദ്വാര്‍ത്ത എന്‍റെ പക്കലുണ്ട്, അത് സാദ്ധ്യമാണ്. മല്ലന്മാര്‍ ഉണ്ടെങ്കില്‍ത്തന്നേയും, നിങ്ങള്‍ നിശ്ചയമായും വിജയികളായി പുറത്തുവരും. വലിയവനായവന്‍ നിങ്ങളില വസിക്കുന്നതുകൊണ്ട് ഇത് തീര്‍ച്ചയാണെന്ന് എനിക്കറിയാം. നിങ്ങള്‍ ത്രിയേക ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്.

നിങ്ങള്‍ക്കെതിരായി എഴുന്നേല്‍ക്കുന്ന ഏതൊരു എതിരിയേയും കീഴടക്കുവാനുള്ള പരിമിതിയില്ലാത്ത ശക്തിയും ശേഷിയും നിങ്ങള്‍ക്കുണ്ട്‌. നിങ്ങളുടെ പാതകളിലുള്ള മല്ലന്മാരെ ജയിക്കുവാനും അവരെ മറികടക്കുവാനുമുള്ള ആത്മീക വീര്യം നിങ്ങള്‍ക്കുണ്ട്‌. എന്നാല്‍ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി അതിനെ കാണണം.

പുറപ്പാട് 7:1 ല്‍ മോശെയെക്കുറിച്ച്വേദപുസ്തകം ഇപ്രകാരം പറയുന്നു, "യഹോവ മോശെയോട് അരുളിച്ചെയ്തത്: നോക്കൂ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു; നിന്‍റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും". ഇത് താനസൃഷ്ടിക്കപ്പെട്ട മൂലത്തത്തുവിനെ മോശെയ്ക്ക് ദൈവം കാണിച്ചുകൊടുക്കുകയാണ്. മോശെ ഒരുപക്ഷേ തന്നെത്തന്നെ ഒരു ബലഹീന ഇടയനായി, ഒരു കുറ്റവാളിയായി, ഒരു അഭയാര്‍ത്ഥിയായിട്ട് ആയിരിക്കാം കണ്ടിരുന്നത്‌. ഒരു രാജ്യത്തില്‍ നിന്നും രഹസ്യമായി കടന്നുക്കളഞ്ഞ ഒരുവന്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്നതും, മാത്രമല്ല തനിക്കായി അന്വേഷണം നടത്തിയ അതേ രാജ്യത്തുതന്നെ തിരിച്ചുവരുന്നതും എങ്ങനെയാണ്? എന്നാല്‍, ദൈവം അവനോടു പറഞ്ഞു, "ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു".

മോശയെ പേടിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന പേരായിരുന്നു ഫറവോന്‍ എന്നത്. ആ പേര്‍ കേട്ടാലുടന്‍ അവന്‍ ഓടി ഒളിക്കുമായിരുന്നു കാരണം അവന്‍റെ തലക്കുമുകളില്‍ തൂങ്ങികിടന്നിരുന്ന ഒരു മരണവിധിയുണ്ടായിരുന്നു. മോശയെ തന്‍റെ ഭാവിയുടെ യാഥാര്‍ത്ഥ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതിരുന്ന ഒരു മല്ലനെപോലെയായിരുന്നു ഫറവോന്‍. എന്നാല്‍ ദൈവം പറഞ്ഞു, "നിനക്കു ഈ പര്‍വ്വതത്തെ മറികടക്കുവാന്‍ സാധിക്കും". മല്ലന്മാരോടുകൂടെ ഓടുവാനും അവരെ മറികടക്കുവാനും നിങ്ങള്‍ തികച്ചും പ്രാപ്തിയുള്ളവര്‍ ആകുന്നു.

ദാവീദും ഗോല്യാത്തിന്‍റെ മുമ്പാകെ നില്‍ക്കുകയുണ്ടായി, അവന്‍ ഒരു മല്ലനും ബാല്യം മുതല്‍ ഒരു യോദ്ധാവും ആയിരുന്നു. എന്നിട്ടും അവനെ ഭയപ്പെട്ടില്ല; പകരം, അവന്‍ ദൈവവചനം സംസാരിക്കയും, ഒടുവില്‍ ആ മല്ലനെ കൊന്നുക്കളയുകയും ചെയ്തു. സ്നേഹിതാ, നിങ്ങളുടെ പാതകളിലുള്ള മല്ലന്മാരെ കാര്യമാക്കേണ്ടാ; ദൈവം നിങ്ങളുടെ കൂടെയുണ്ട്; മുമ്പോട്ടു പോകുക. മല്ലന്മാരെ ജയിക്കുവാനും അവരുടെ ദേശത്തുനിന്നും നീക്കിക്കളയുവാനും കാലേബിനെ സഹായിച്ച അതേ ദൈവം, ജയംവരിക്കുവാന്‍ അവന്‍ നിങ്ങളേയും ശക്തീകരിക്കും.

Bible Reading: 1 Samuel 10-13
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ന് എനിക്ക് ലഭിച്ച അങ്ങയുടെ വചനത്തിന്‍റെ അറിവിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ശരിയായ സാദൃശ്യങ്ങള്‍ എന്‍റെ മനസ്സില്‍ ഉണ്ടാകുവനായി അവിടുന്ന് എന്നെ ശക്തീകരിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജീവിതമാകുന്ന ഓട്ടത്തില്‍ ഞാന്‍ ഒരിക്കലും ഒരു ഇരയായി മാറുകയില്ല. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക
● പന്ത്രണ്ടില്‍ ഒരുവന്‍
● ദൈവത്തിനായി ദാഹിക്കുക
● ദിവസം 14:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ നിറവില്‍ എത്തുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ