പിതാവേ,
അങ്ങയുടെ അത്ഭുതകരമായ സാന്നിധ്യത്തിനായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനം എന്‍റെ ആത്മാവില്‍ ആഴത്തില്‍ പതിയട്ടെ. മറക്കുന്ന ഒരു കേള്‍വിക്കാരനല്ല മറിച്ച് അങ്ങയുടെ വചനം ചെയ്യുന്നവനായി തീരാന്‍ എന്നെ സഹായിക്കേണമേ. അതുപോലെ അങ്ങയുടെ വചനം ധ്യാനിക്കാനും അങ്ങയുടെ സത്യമാകുന്ന പാറമേല്‍ എന്‍റെ ജീവിതം പണിയുവാനും എന്നെ സഹായിക്കേണമേ.
ഞാന്‍ ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും, ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും, ഞാന്‍ എന്‍റെ കരങ്ങള്‍ വെക്കുന്ന കാര്യങ്ങള്‍ എല്ലാം സാധിക്കും. യേശുവിന്‍ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel