english हिंदी मराठी తెలుగు தமிழ் Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  1. ഹോം
  2. പ്രാര്‍ത്ഥനകള്‍
  3. കെ.എസ്.എം സ്റ്റുഡിയോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന
അനുദിന പ്രാര്‍ത്ഥന

കെ.എസ്.എം സ്റ്റുഡിയോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന

85
1. പിതാവേ, കെ.എസ്.എം സ്റ്റുഡിയോയുടെ ഓരോ മൂലയിലും യേശുവിന്‍റെ രക്തം ഞങ്ങള്‍ പുരട്ടുന്നു; അതുപോലെ എല്ലാ ഉപകരണങ്ങളുടെമേലും. സ്റ്റുഡിയോയെ ശുദ്ധീകരിക്കാന്‍ ഞങ്ങള്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. കെ.എസ്.എം സ്റ്റുഡിയോയെ ഞങ്ങള്‍ അങ്ങേയ്ക്കായി വേര്‍തിരിക്കുന്നു. ഞങ്ങള്‍ ഏറ്റുപറയുന്നു, "സ്റ്റുഡിയോയ്ക്ക് വിരോധമായി ഉണ്ടാക്കപ്പെടുന്ന യാതൊരു ആയുധവും ഫലിക്കയില്ല യേശുവിന്‍റെ നാമത്തില്‍".

2. പിതാവേ, അങ്ങയുടെ വചനം പറയുന്നു, "നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും" (സങ്കീര്‍ത്തനം 37:5). കെ.എസ്.എം സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുന്ന സകല ജോലികളെയും ഞങ്ങള്‍ അങ്ങയില്‍ ഭരമേല്‍പ്പിക്കുന്നു. സകല ജോലികളും മികച്ച നിലയില്‍ തന്നെ നടക്കട്ടെ. ആ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളേയും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ജോലി ചെയ്യുന്ന സലര്‍ക്കും ദൈവീക ജ്ഞാനങ്ങളും പരിജ്ഞാനങ്ങളും ഉണ്ടാകേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യെരുശലേമിന്‍റെ മതിലുകള്‍ 52 ദിവസങ്ങള്‍കൊണ്ട് പണിതതുപോലെ സ്റ്റുഡിയോയുടെ ജോലികളും വേഗത്തില്‍ നടക്കേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

3. പിതാവേ, കെ.എസ്.എം സ്റ്റുഡിയോയെ സംബന്ധിച്ചു ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പാസ്റ്റര്‍.മൈക്കിളിനെയും തന്‍റെ ടീമിനെയും അങ്ങ് നയിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പാസ്റ്റര്‍. മൈക്കിളിന്‍റെയും തന്‍റെ ടീമിന്‍റെയും മേല്‍ സ്വര്‍ഗീയ ആലോചനയും, വിവേചനവും, പരിജ്ഞാനവും ഉണ്ടായിരിക്കേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എടുക്കുന്ന ഓരോ തീരുമാനങ്ങളിലും അങ്ങയുടെ ഹിതം ഉറപ്പിക്കപ്പെടട്ടെ.

4. പിതാവേ, അങ്ങ് ധാരാളമായി നല്‍കുന്ന ദൈവമാകുന്ന യഹോവ-യിരെ ആകുന്നു. സ്റ്റുഡിയോയുടെ ആവശ്യങ്ങള്‍ എല്ലാം മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരുന്ന അങ്ങേയ്ക്ക് അങ്ങനെ ചെയ്തതിനായി ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു. അനാവശ്യമായ എല്ലാ ചിലവുകളേയും യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. സമയത്തിനു മുമ്പുതന്നെ ഓരോ പണവും കൊടുത്തുതീര്‍ക്കുവാന്‍ ഇടയാകട്ടെ. സ്റ്റുഡിയോയ്ക്ക് വേണ്ടി കൊടുക്കേണ്ടതായ ഓരോ പണവും യേശുവിന്‍റെ വിലയേറിയ രക്തത്തില്‍ ഞങ്ങള്‍ മുദ്രയിടുന്നു.

5. മഴയും മഞ്ഞും ആകാശത്തുനിന്ന് പെയ്യുകയും അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും തിന്നുവാൻ ആഹാരവും നല്കത്തക്കവിധം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ, പിതാവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ കെ.എസ്.എം സ്റ്റുഡിയോയുടെമേല്‍ പെയ്തിറങ്ങട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അത് ഫലവത്തായി തീരട്ടെ (യെശയ്യാവ് 55:10). മനോഹരമായ ലൈറ്റുകളും ശബ്ദ സംവിധാനവും ഉള്ള കുറവുകളില്ലാത്ത ഒരു സൌണ്ട് പ്രൂഫ്‌ സ്റ്റുഡിയോ ആയിരിക്കും യഥാര്‍ത്ഥത്തില്‍ ഇതെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. കെ.എസ്.എം സ്റ്റുഡിയോയിലെ പ്രക്രീയകള്‍ കൈകാര്യം ചെയ്യുവാനും പരിപാലിക്കുവാനും അനുയോജ്യരായ, സമര്‍ത്ഥരായ ആളുകളെ ലഭിക്കേണ്ടതിനായും യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 22 26657788
+91 22 26657799
വാട്സാപ്പ്: +91 22 26657788
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2023 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ