english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. പ്രാര്‍ത്ഥനകള്‍
  3. വിവാഹം പുനഃസ്ഥാപിക്കുക
അനുദിന പ്രാര്‍ത്ഥന

വിവാഹം പുനഃസ്ഥാപിക്കുക

406
പ്രധാനപ്പെട്ട കുറിപ്പ്

എ) ഓരോ സെക്ഷന്‍റെയും ആരംഭത്തില്‍, കുറച്ചുനേരം ദൈവത്തെ ആരാധിക്കുവാന്‍വേണ്ടി ചിലവിടുക. ദൈവാത്മാവില്‍ ചില പാട്ടുകള്‍ പാടുക. (കുറഞ്ഞത്‌ 10 മിനിറ്റെങ്കിലും).

ബി) ഓരോ പ്രാര്‍ത്ഥനാ മിസ്സൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക, അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസ്സൈലുകളിലേക്ക് പോകുക.

പ്രാര്‍ത്ഥനാ മിസ്സൈലുകള്‍

1. ഞാന്‍ എന്നെയും (നിങ്ങളുടെ പങ്കാളിയുടെ പേര്) യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.

2. എന്‍റെ കുടുംബജീവിതത്തിനു എതിരായുള്ള സകല ദുഷ്ട ആലോചനകളും യേശുവിന്‍റെ നാമത്തില്‍ നശിച്ചു ഇല്ലാതായിപോകട്ടെ.

3. എന്‍റെ വിവാഹത്തിനോ, കുടുംബ ജീവിതത്തിനോ എതിരെ പറയപ്പെട്ടിരിക്കുന്ന ഓരോ ശാപങ്ങളും, നിഷേധാത്മകമായ വാക്കുകളും, മന്ത്രങ്ങളും അങ്ങനെ എല്ലാംതന്നെ യേശുവിന്‍റെ നാമത്തില്‍ പൊട്ടിപോകട്ടെ.

4. കര്‍ത്താവേ, എന്‍റെ വിവാഹ ജീവിതത്തിന്‍റെ അഭിവൃദ്ധിയ്ക്ക് എതിരായുള്ള എല്ലാ ദോഷകരമായ അടിസ്ഥാനങ്ങളെയും പിഴുതുമാറ്റിയിട്ടു യേശുവിന്‍റെ നാമത്തില്‍ എന്‍റെ വിവാഹത്തിന്‍റെ അടിസ്ഥാനത്തെ സൌഖ്യമാക്കേണമേ.

5. എന്‍റെ വിവാഹ ജീവിതത്തിന്മേലുള്ള നാശത്തിന്‍റെ എല്ലാ ചെറുക്കുറുക്കന്മാരെയും ഞാൻ ബന്ധിച്ച് പരിശുദ്ധാത്മാവിന്‍റെ അഗ്നിയിൽ അവയെ കത്തിക്കുന്നു യേശുവിന്‍റെ നാമത്തിൽ.

6. എന്‍റെ വിവാഹ ജീവിതത്തിന് നേരെ എയ്തു വിടുന്ന ഓരോ ദുഷ്ട അമ്പുകളേയും അത് അയച്ചവരിലേക്ക് തന്നെ യേശുവിന്‍റെ നാമത്തിൽ ഞാൻ തിരികെ അയയ്ക്കുന്നു.

7. പിതാവേ, അങ്ങയുടെ വചനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ എൻ്റെ കുടുംബത്തെ പണിയേണ്ടതിനു ജ്ഞാനവും വിവേകവും എനിക്ക് തരേണമേ, യേശുവിന്‍റെ നാമത്തിൽ.

8. എനിക്കും എന്‍റെ വിവാഹ ജീവിതത്തിനും എതിരായി അര്‍പ്പിക്കപ്പെട്ട സകല പൈശാചീക നേര്‍ച്ചകളും യേശുവിന്‍റെ നാമത്തില്‍ ലജ്ജിച്ചുപോകട്ടെ.

9. എന്‍റെ ഭവനത്തില്‍ ശത്രുതയും സംഘര്‍ഷങ്ങളും നിറയ്ക്കുന്ന എല്ലാ ശക്തികളുമേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ നിഷ്ക്രിയമാക്കുന്നു.

10. പിതാവേ, എന്നെയും എന്‍റെ (പങ്കാളിയുടെ പേര്) യോജിപ്പിച്ചതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു; ആകയാല്‍ ഒരു ശക്തിയും ഞങ്ങളെ വേര്‍പിരിയ്ക്കയില്ല യേശുവിന്‍റെ നാമത്തില്‍.

11. പിതാവായ ദൈവമേ, പകല്‍ സമയങ്ങളില്‍ ദോഷകരമായ സൂര്യങ്കല്‍ നിന്നും രാത്രിയില്‍ ദോഷകരമായ ചന്ദ്രനില്‍ നിന്നും എന്‍റെ കുടുംബജീവിതത്തെ യേശുവിന്‍റെ നാമത്തില്‍ സംരക്ഷിക്കേണമേ.

12. ഭര്‍ത്താവ്/ഭാര്യ എന്ന നിലയില്‍ ആത്മീക ജീവിതത്തിലെ സകല കൂടാരങ്ങളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ യേശുവിന്‍റെ നാമത്തില്‍ വിടുവിയ്ക്കുന്നു.

13. എന്‍റെ ഭര്‍ത്താവ്/ ഭാര്യ ഏതെങ്കിലും പരിചയമില്ലാത്ത ആളുകളുമായി ഇടപഴകുന്നുണ്ടെങ്കില്‍ ആ ബന്ധം ചിതറിപോകട്ടെ യേശുവിന്‍റെ നാമത്തില്‍.

14. എന്‍റെ വിവാഹത്തിനോ കുടുംബ ജീവിതത്തിനോ എതിരായി പുറപ്പെടുവിയ്ക്കപ്പെട്ട സകല ശാപങ്ങളും യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ പൊട്ടിപോകട്ടെ.

15. പിതാവായ ദൈവമേ, എന്‍റെ വിവാഹജിവിതത്തിലെ സമാധാനത്തിനും ഐക്യതയ്ക്കും എതിരായി നില്‍ക്കുന്ന സകല സാത്ത്യാന്യ ശക്തികളും ഇപ്പോള്‍ യേശുവിന്‍റെ നാമത്തില്‍ നിലംപരിചായി മാറട്ടെ.

16. എന്‍റെ കുടുംബത്തിനു വിരോധമായി ചുറ്റിനില്‍ക്കുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ കലങ്ങുകയും ചിതറിപ്പോകുകയും ചെയ്യട്ടെ. 

17. എന്‍റെ വിവാഹജീവിതത്തിലെ ഉപദ്രവിയ്ക്കുന്ന ഓരോ ശക്തികളും അവര്‍ പരസ്പരം ഏറ്റുമുട്ടട്ടെ യേശുവിന്‍റെ നാമത്തില്‍. 

18. കര്‍ത്താവായ യേശുവേ, എന്‍റെ വിവാഹജീവിതത്തിലെ ഓരോ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അങ്ങയുടെ ശക്തി വീര്യത്തോടെ പ്രവര്‍ത്തിക്കട്ടെ. എന്‍റെ കുടുംബ ജീവിതത്തില്‍ നിന്നും ശത്രു അപഹരിച്ച സകല കാര്യങ്ങളുടെയും പൂര്‍ണ്ണമായ ഒരു പുനസ്ഥാപനം ഉണ്ടാകട്ടെ യേശുവിന്‍റെ നാമത്തില്‍.

19. എന്‍റെ ഭര്‍ത്താവിന്‍റെ/ഭാര്യയുടെ ഹൃദയത്തില്‍ അതുപോലെ അവന്‍റെ/അവളുടെ ബന്ധുക്കളുടെ ഹൃദയങ്ങളില്‍ എനിക്ക് വിരോധമായി പ്രവര്‍ത്തിക്കുന്ന ബലവാനെ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ ബന്ധിക്കുന്നു.

20. എന്‍റെ കുടുംബത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബലവാന്‍റെ സകല തീയമ്പുകളും യേശുവിന്‍റെ നാമത്തില്‍ പൂര്‍ണ്ണമായി കരിഞ്ഞുപോകട്ടെ.

21. എന്‍റെ കുടുംബജീവിതത്തിലെ സകല കുഴപ്പങ്ങളും യേശുവിന്‍റെ നാമത്തില്‍ ചിന്താക്കുഴപ്പത്തില്‍ ആകുകയും ചിതറിപോകുകയും ചെയ്യട്ടെ.

22. എന്‍റെ ജീവിതത്തിലെ സകല മേഖലയിലുമുള്ള പ്രയോജനമില്ലാത്ത ഓരോ ദുഷ്ട പേരുകളേയും യേശുവിന്‍റെ രക്തം കഴുകി ശുദ്ധീകരിക്കട്ടെ യേശുവിന്‍റെ നാമത്തില്‍.

23. വിവാഹ ജീവിതത്തെ നശിപ്പിക്കുന്നവരേയും വിവാഹത്തെ എതിര്‍ക്കുന്ന സകല ശക്തികളേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നിഷ്ക്രിയമാക്കുന്നു.

24. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് കര്‍ത്താവ് മറുപടി നല്‍കിയതിനാല്‍ ദൈവത്തിനു നന്ദി പറയുക.
Join our WhatsApp Channel
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ