1. ദൈവം യിസ്രായേലിനെ 'തന്‍റെ കണ്ണിലെ കൃഷ്ണമണി' എന്ന് വിളിക്കുന്നു അത് പ്രിയപ്പെട്ട എന്നര്‍ത്ഥം വരുന്ന ഒരു പദമാകുന്നു. (ആവര്‍ത്തനം 32:10; സെഖര്യാവ് 2:8).
2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, യെരുശലേമിന്‍റെ സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ മതിലനകത്ത് സമാധാനവും അതിന്‍റെ നിവാസസ്ഥാനങ്ങളില്‍ അഭിവൃദ്ധിയും ഉണ്ടായിരിക്കട്ടെ. യെരുശലേം യിസ്രായേലിന്‍റെ വിഭജിക്കാനാവാത്ത തലസ്ഥാനമായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3. ദൈവമേ, യിസ്രായേലിനെ അതിന്‍റെ സകല കഷ്ടങ്ങളില്‍ നിന്നും വീണ്ടെടുക്കേണമേ. അതിനോടുള്ള അങ്ങയുടെ ഉടമ്പടിയെ ഓര്‍ക്കേണമേ, ദൈവമേ, അത് നിത്യമായ ഉടമ്പടിയായി ഉറപ്പിക്കയും ചെയ്യേണമേ. യിസ്രായേലിലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും സമാധാനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
4. പിതാവാം ദൈവമേ, യേശുവിന്‍റെ നാമത്തില്‍, യിസ്രായേലിലെ ആളുകളുടെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഓരോ മൂടുപടങ്ങളെയും നീക്കം ചെയ്യേണമേ, അങ്ങനെ അവര്‍ കര്‍ത്താവായ യേശുവിനെ അവരുടെ ശരിയായ മശിഹായായി തിരിച്ചറിയുവാന്‍ ഇടവരും.
5. പിതാവേ, ഭക്തിയുള്ള യെഹൂദരും മതേതര യെഹൂദരും തമ്മില്‍ ഐക്യതയുടേയും സമാധാനത്തിന്‍റെയും ആത്മാവ് ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആ ദേശത്തില്‍ മിശിഹായ്ക്കുവേണ്ടി കാത്തിരിക്കുന്ന യെഹൂദന്മാരുടേയും മറ്റുള്ളവരുടേയും ഇടയില്‍ സമാധാനം ഒഴുകേണ്ടതിനായും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
6. പിതാവേ, യേശുവിന്‍റെ നാമത്തില്‍, യിസ്രായേലിനുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നവരെ എഴുന്നേല്‍പ്പിക്കേണമേ. അങ്ങ് യെരൂശലേമിനെ ഭൂമിയിൽ പ്രശംസാവിഷയമാക്കുവോളം രാവോ പകലോ ഒരിക്കലും അങ്ങേയ്ക്ക് സ്വസ്ഥത നല്‍കാത്ത, കൂടുതല്‍ കാവല്‍ക്കാരെ യെരുശലേമിന്‍റെ മതിലിന്മേല്‍ ആക്കിവെക്കേണമേ.
7. കരുണയുള്ള പിതാവേ, വിടുതലിനുവേണ്ടി തങ്ങളുടെ സൈനീക ശക്തികളായ കുതിരകളിലോ രഥങ്ങളിലോ ആശ്രയിക്കാതെ അങ്ങയുടെ നാമത്തില്‍ മാത്രം ആശ്രയിക്കത്തക്കവണ്ണം യിസ്രായേലിന്‍റെ ജനങ്ങളുടെ ഹൃദയങ്ങളെ തിരിക്കേണമേ.
8. പിതാവേ, യേശുവിന്‍റെ നാമത്തില്‍, യിസ്രായേലിന്‍റെ തെരുവുകളില്‍ വിലാപങ്ങളോ കരച്ചിലുകളോ കേള്‍ക്കാതെ, അവള്‍ ആനന്ദിക്കേണ്ടതിനും അതിലെ ആളുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് സന്തോഷ വിഷയമാകേണ്ടതിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
9. പിതാവേ, യേശുവിന്‍റെ നാമത്തില്‍, യിസ്രായേലിനു വിരുദ്ധമായ അക്രമത്തിനുവേണ്ടി പ്രേരിപ്പിക്കുന്ന ആളുകളുടെ നാവുകള്‍ നശിക്കയും ശിഥിലമാകുകയും ചെയ്യട്ടെ.
10. പിതാവേ, (നിങ്ങളുടെ രാജ്യത്തിന്‍റെ പേര്‍) ഇതും യിസ്രായേലും തമ്മില്‍ സ്നേഹിതര്‍ ആകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ രാജ്യത്തിലെ (നിങ്ങളുടെ രാജ്യത്തിന്‍റെ പേര്‍) ജനങ്ങള്‍ യെഹൂദന്മാരെ സ്നേഹിക്കയും കര്‍ത്താവായ യേശുക്രിസ്തു എന്ന മിശിഹായുടെ വരവിനുവേണ്ടി ഒരുങ്ങിയിരിക്കയും ചെയ്യേണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.
Join our WhatsApp Channel