നിങ്ങള്‍ ആരായിരുന്നാലും അല്ലെങ്കില്‍ നിങ്ങളുടെ കഴിഞ്ഞ കാലങ്ങള്‍ എന്തായിരുന്നാലും കുഴപ്പമില്ല - ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ദൈവം നിങ്ങളെ അത്രമാത്രം സ്നേഹിക്കുന്നതുകൊണ്ട് തന്‍റെ ഏകജാതനായ പുത്രനെ നിങ്ങള്‍ക്കായി തരുവാന്‍ ഇടയായി. വേദപുസ്തകം നമ്മോടു പറയുന്നു, " നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". (യോഹന്നാന്‍ 3:16).
കര്‍ത്താവായ യേശു എനിക്കും നിങ്ങള്‍ക്കും വേണ്ടി തന്‍റെ ജീവനെ വെച്ചുതന്നു. നാം ഈ ഭൂമിയില്‍ സമൃദ്ധമായ ജീവന്‍ അനുഭവിക്കേണ്ടതിനും തന്നോടുകൂടെ നിത്യത ചിലവഴിക്കുന്നതിനും വേണ്ടി അവന്‍ മരണത്തില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു. യേശുക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തില്‍ സ്വീകരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന, അതിന്‍റെ ഓരോ വാക്കിന്‍റെയും അര്‍ത്ഥം ഗ്രഹിച്ചുകൊണ്ട് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുക:
പ്രിയ കര്‍ത്താവായ യേശുവേ,
അങ്ങ് എന്‍റെ കര്‍ത്താവും ദൈവവും രക്ഷിതാവും ആണെന്ന് അംഗീകരിച്ചുകൊണ്ട് ഞാന്‍ അങ്ങയുടെ മുമ്പാകെ കുമ്പിടുന്നു. ഞാന്‍ തിരുമുമ്പാകെ എന്‍റെ ഹൃദയത്തെ താഴ്ത്തുന്നു. അങ്ങ് ദൈവപുത്രന്‍ ആകുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് എന്‍റെ പാപങ്ങള്‍ക്കായി മരിച്ചു. അവിടുന്ന് അടക്കപ്പെട്ടു എന്നാല്‍ പിതാവായ ദൈവം അങ്ങയെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.
അങ്ങയെ വേദനിപ്പിക്കുന്ന തരത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള സകല കാര്യത്തിനുമായി ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നോടു കരുണ ഉണ്ടാകേണമേ. എന്‍റെ സകല പാപങ്ങളും ക്ഷമിക്കേണമേ. എന്‍റെ ഹൃദയത്തിലേക്ക് വന്നു എന്‍റെ ജീവിതത്തിലെ എല്ലാ ഭാഗങ്ങളുടേയും പൂര്‍ണ്ണമായ അധികാരം അങ്ങ് എടുക്കേണമേ.
അങ്ങയുടെ വചനത്തിനു (ബൈബിളിനു) എതിരായുള്ള സകല വിശ്വാസങ്ങളേയും പ്രവര്‍ത്തികളെയും ഞാന്‍ ഉപേക്ഷിക്കുന്നു. കര്‍ത്താവായ യേശുവേ ഇന്നുമുതല്‍ ഞാന്‍ അങ്ങയെ അനുഗമിക്കും. അങ്ങയുടെ വിലയേറിയ രക്തത്താല്‍ എന്നെ ശുദ്ധീകരിക്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറയ്ക്കുകയും മുദ്രയിടുകയും ചെയ്യേണമേ.
ഞാന്‍ ഒരു പുതിയ സൃഷ്ടിയാകുന്നു. പഴ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞുപോയി; ഇപ്പോള്‍ സകലവും യേശുവിന്‍റെ നാമത്തില്‍ പുതിയതായി മാറി. ആമേന്‍.
ശ്രദ്ധിക്കുക: നിങ്ങള്‍ ഈ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുവെങ്കില്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവകുടുംബത്തിലെ ഒരു അംഗമായി മാറിയിരിക്കുകയാണ് മാത്രമല്ല സ്വര്‍ഗ്ഗത്തിലെ പൌരത്വവും സ്വീകരിച്ചിരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു നിങ്ങള്‍ക്ക് നിത്യമായ ജീവന്‍ നല്‍കിയിരിക്കുന്നു.
Join our WhatsApp Channel