english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. പ്രാര്‍ത്ഥനകള്‍
  3. പാസ്റ്റര്‍ മൈക്കിളിനും തന്‍റെ ശുശ്രൂഷയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന
അനുദിന പ്രാര്‍ത്ഥന

പാസ്റ്റര്‍ മൈക്കിളിനും തന്‍റെ ശുശ്രൂഷയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

139
പാസ്റ്റര്‍ മൈക്കിളിനും തന്‍റെ കുടുംബത്തിനും വേണ്ടി
1.പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആത്മാവിന്‍റെ മണ്ഡലത്തെ വ്യക്തമായി കാണേണ്ടതിനു പാസ്റ്റര്‍ മൈക്കിളിന്‍റെ കണ്ണുകളെ തുറക്കേണമേ. പരിശുദ്ധാത്മാവേ അദ്ദേഹത്തിന്‍റെ കണ്ണുകളെ അഭിഷേകം ചെയ്യേണമേ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ ശബ്ദം കൂടുതല്‍ വ്യക്തതയോടെ കേള്‍ക്കുവാന്‍ വേണ്ടി പാസ്റ്റര്‍ മൈക്കിളിന്‍റെ ചെവികളെ തുറക്കേണമേ. വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ വിവേചനത്തിന്‍റെ കാതുകളെ അദ്ദേഹത്തിനു നല്‍കേണമേ.

3. ദൈവത്തിന്‍റെ പരിശുദ്ധമായ അഗ്നി പാസ്റ്റര്‍ മൈക്കിളിന്‍റെ അധരത്തെയും, ചുണ്ടുകളെയും, വായേയും സ്പര്‍ശിക്കുമാറാകട്ടെ. അനേക രാജ്യങ്ങളോട് അങ്ങയുടെ വചനം വളരെ കൃത്യതയോടെ അദ്ദേഹം സംസാരിക്കേണ്ടതിനു ശുദ്ധിയുള്ള ഒരു അധരം അദ്ദേഹത്തിനു നല്‍കേണമേ. 

4. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിന്‍റെയും, തന്‍റെ ഭാര്യ, മക്കള്‍, പിതാവ്, മറ്റു കുടുംബാംഗങ്ങള്‍, ടീമംഗങ്ങള്‍ ഇവരുടെ മേല്‍ യേശുവിന്‍റെ രക്തത്തിന്‍റെ മുദ്രയുണ്ടാകട്ടെ. അവരുടെയെല്ലാം ചുറ്റിലും ഒരു തീമതിലായി അങ്ങ് നില്‍ക്കേണമേ. അങ്ങയുടെ വിശുദ്ധ ദൂതന്മാരാല്‍ അവരെ ചുറ്റേണമേ. അവര്‍ക്കെതിരായുള്ള ശത്രുവിന്‍റെ എല്ലാ പ്രവര്‍ത്തികളെയും നശിപ്പിക്കേണമേ. എല്ലായിപ്പോഴും അവരെ നല്ല ആരോഗ്യത്തില്‍ സൂക്ഷിക്കേണമേ.

5. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിന്‍റെയും, തന്‍റെ കുടുംബാംഗങ്ങളുടെയും, ടീമിലെ അംഗങ്ങളുടെയും ജീവിതത്തില്‍ വിശുദ്ധിയും, പവിത്രതയും, താഴ്മയും ഉണ്ടാകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

6. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനേയും, തന്‍റെ കുടുംബാംഗങ്ങളേയും, ടീമിലെ അംഗങ്ങളേയും ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ശരിയായ ആളുകളോടുകൂടെ ആയിരിപ്പാന്‍ ഇടയാക്കേണമേ. ശരിയായ ആളുകളുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുവാന്‍ അദ്ദേഹത്തേയും തന്‍റെ കുടുംബാംഗങ്ങളേയും ഇടയാക്കേണമേ.

7. പിതാവേ, യേശുവിന്‍റെ നാമത്തില്‍, തന്‍റെ ഭാര്യയ്ക്ക് ഒരു നല്ല ഭര്‍ത്താവായിരിക്കുവാന്‍, തന്‍റെ മക്കള്‍ക്ക്‌ ഒരു നല്ല പിതാവായിരിക്കുവാന്‍, തന്‍റെ പിതാവിനു ഒരു നല്ല മകനായിരിപ്പാന്‍, അതുപോലെ ലോകത്തിലെ രാജ്യങ്ങള്‍ക്ക് ശക്തനായ, പ്രയോജനമുള്ള, ഫലപ്രദമായ ഒരു ആത്മീക നേതാവായിരിപ്പാന്‍ പാസ്റ്റര്‍. മൈക്കിളിനെ ഇടയാക്കേണമേ.

8. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനെ സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള ഒരു മനുഷ്യനാക്കി നിര്‍ത്തേണമേ. ദ്രവ്യാഗ്രഹത്തില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തേണമേ. തന്‍റെ ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയേയും അദ്ദേഹം മോഹിക്കാതെയിരിക്കട്ടെ.

9. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തില്‍ വളരുവാന്‍ പാസ്റ്റര്‍. മൈക്കിളിനെ ഇടയാക്കേണമേ. അങ്ങയുടെ വചനത്തിലെ മര്‍മ്മങ്ങളെ അദ്ദേഹത്തിനു വെളിപ്പെടുത്തി കൊടുക്കേണമേ. 

10. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ പാസ്റ്റര്‍. മൈക്കിളിനെ ഇടയാക്കേണമേ. അദ്ദേഹത്തിന്‍റെ ആത്മീക വളര്‍ച്ചയ്ക്കും ദൈവീക വിളിയ്ക്കും എതിരായി കടന്നുവരുന്ന ശത്രുവിന്‍റെ സകല പ്രവര്‍ത്തികളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.

11. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അദ്ദേഹത്തില്‍ കൂടി പരിശുദ്ധാത്മാവിന്‍റെ സകല വരങ്ങളും എപ്പോഴും പ്രവര്‍ത്തിക്കട്ടെ. അദ്ദേഹത്തില്‍ കൂടിയും തന്‍റെ ശുശ്രൂഷ മുഖാന്തിരവും ശ്രേദ്ധേയമായ, വിലയേറിയ അത്ഭുതങ്ങള്‍ ചെയ്യേണമേ. 

12. ഓരോ യോഗത്തിലും പാസ്റ്റര്‍. മൈക്കിള്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ തൊണ്ടയും ശബ്ദവും ഏറ്റവും നന്നായിരിക്കുവാനും അദ്ദേഹത്തിനു എപ്പോഴും നല്ല ആരോഗ്യം ഉണ്ടാകുവാനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

13. പാസ്റ്റര്‍. മൈക്കിളിന്‍റെ ഈ വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന എല്ലാവരും വിസ്മയകരമായ അത്ഭുതങ്ങളും, സംരക്ഷണവും, അനുഗ്രഹങ്ങളും പ്രാപിക്കട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കയും കല്‍പ്പിക്കയും ചെയ്യുന്നു

പാസ്റ്റര്‍. മൈക്കിളിന്‍റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍, ഗാനങ്ങള്‍.
1. പിതാവേ, പാസ്റ്റര്‍. മൈക്കിളിന്‍റെ മേല്‍ എല്ലായിപ്പോഴും ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവ് ഉണ്ടായിരിക്കേണ്ടതിനായി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ എഴുതുവാനും പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുവാനും അങ്ങയുടെ വചനത്തില്‍ നിന്നും ആഴമേറിയ സത്യങ്ങള്‍ തനിക്കു വെളിപ്പെടുത്തി കൊടുക്കേണമേ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എപ്പോഴും അങ്ങയുടെ സമാധനത്താല്‍ അദ്ദേഹത്തെ ചുറ്റെണമേ. താന്‍ എപ്പോഴും സമാധാനപരമായ ചുറ്റുപാടില്‍ ആയിരിക്കട്ടെ. എല്ലാ തടസ്സങ്ങളെയും എടുത്തുക്കളഞ്ഞ് ശക്തമായ സന്ദേശങ്ങളും പുസ്തകങ്ങളും തയ്യാറാക്കുവാനുള്ള കൃപയും സമയവും അദ്ദേഹത്തിനു നല്‍കേണമേ.

3. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലും ലോകത്തില്‍ എല്ലായിടവുമുള്ള ലക്ഷക്കണക്കിന് ആളുകളെ സ്പര്‍ശിക്കുവാന്‍ പാസ്റ്റര്‍.മൈക്കിളിന്‍റെ സന്ദേശങ്ങളെയും പുസ്തകങ്ങളെയും ഗാനങ്ങളേയും ഉപയോഗിക്കേണമേ. ആളുകള്‍ അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ഗാനങ്ങളും കേള്‍ക്കുമ്പോഴും പുസ്തകങ്ങള്‍ വായിക്കുമ്പോഴും അങ്ങയുടെ നാമത്തിന്‍റെ മഹത്വത്തിനായി അവര്‍ സൌഖ്യമാകുകയും, വിടുവിക്കപ്പെടുകയും, രക്ഷിക്കപ്പെടുകയും ചെയ്യട്ടെ. 

4. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിന്‍റെ എല്ലാ പുസ്തകങ്ങളും ശരിയായ നിലയില്‍ രൂപകല്‍പ്പന ചെയ്യുകയും അച്ചടിക്കപ്പെടുകയും ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്‍റെ എല്ലാ സന്ദേശങ്ങളും പുസ്തകങ്ങളും ഉപദേശപരമായി യാതൊരു തെറ്റും ഇല്ലാത്തത് ആയിരിക്കട്ടെ. 

5. പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിന്‍റെ സന്ദേശങ്ങളും പുസ്തകങ്ങളും വിവിധങ്ങളായ ഭാഷയിലേക്ക് കൃത്യമായി പരിഭാഷപ്പെടുത്തുവാനും മാത്രമല്ല അതെല്ലാം അതാത് ഭാഷക്കാരുടെ അടുക്കല്‍ ശരിയായി എത്തുവാനും ഇടയാക്കേണമേ. തന്‍റെ സന്ദേശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും വേണ്ടി ശരിയായ പരിഭാഷകര്‍ ഉണ്ടാകട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥനാ പോരാളികള്‍
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍, നോഹ ആപ്പിലുള്ള ഓരോ പ്രാര്‍ത്ഥനാ സഹാകാരികളെയും അവരുടെ കുടുംബങ്ങളെയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. അങ്ങയുടെ അനുഗ്രഹങ്ങള്‍ അവരുടെമേലും അവരുടെ കുടുംബങ്ങളുടെ മേലും ഉണ്ടായിരിക്കട്ടെ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, നോഹ ആപ്പിലേക്ക് അയയ്ക്കപ്പെടുന്ന പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവരുടെ ഹൃദയത്തെ ഒരുക്കേണമേ. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുവാനുള്ള സമയവും കൃപയും അവര്‍ക്ക് നല്‍കേണമേ. കരുണയുള്ള ദൈവമേ, അവരുടെ പ്രാര്‍ത്ഥനകളെ കേള്‍ക്കേണമേ.

3. പിതാവേ, അങ്ങയുടെ വചനം പറയുന്നു, "കൊയ്ത്തു വളരെയുണ്ട് സത്യം എന്നാല്‍ വേലക്കാര്‍ ചുരുക്കമത്രേ". നോഹ ആപ്പില്‍ ലഭിക്കുന്ന പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ആത്മാര്‍ത്ഥതയുള്ള കൂടുതല്‍ പ്രാര്‍ത്ഥനാ സഹാകാരികളെ നോഹ മിനിസ്ട്രിക്കുവേണ്ടി എഴുന്നേല്‍പ്പിക്കേണമേ.


ജീവനക്കാര്‍
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍, കെ.എസ്.എം ലെ ഓരോ ജീവനക്കാരും ദൈവീക ജ്ഞാനത്തിലും, അറിവിലും, വിവേചനത്തിലും പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ ഇടയില്‍ ശരിയായ ആശയവിനിമയങ്ങളും സഹകരണങ്ങളും ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഓരോ ജീവനക്കാരുടെ മേലും അങ്ങയുടെ കൃപയുടെയും പ്രീതിയുടെയും കരം എപ്പോഴും ഉണ്ടായിരിക്കട്ടെ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരായുള്ള ശത്രുവിന്‍റെ എല്ലാ പദ്ധതികളും അഗ്നിയാല്‍ ഇല്ലാതായിപോകട്ടെ.

3. പിതാവേ, യേശുവിന്‍റെ നാമത്തില്‍, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും നന്നായി പ്രവര്‍ത്തിക്കുവാന്‍ ഇടയാക്കേണമേ. ഓരോ ഉപകരണങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യട്ടെ.

ജോഡി
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ജോഡി ആപ്പിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അനേകരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുവാനും, മാറ്റം വരുത്തുവാനും അവിടുന്ന് ഈ ആപ്പിനെ ഉപയോഗിക്കുന്നതില്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ ജനത്തിന്‍റെ ജീവിതത്തില്‍ മഹത്തായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ അങ്ങ് ഈ ആപ്പിനെ തുടര്‍ന്നും ഉപയോഗിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജോഡി ആപ്പിനെ യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ജോഡി ആപ്പ് ധാരാളം സവിശേഷതകള്‍ ഉള്ളതായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വൈകല്യങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കട്ടെ.

3. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ പട്ടണത്തില്‍ നിന്നും, നഗരത്തില്‍ നിന്നും, സംസ്ഥാനത്തുനിന്നുമുള്ള അവിവാഹിതര്‍ (സ്ത്രീയും പുരുഷനും) ജോഡി ആപ്പില്‍ തങ്ങളെത്തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

4. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ജോഡി ആപ്പില്‍ റെജിസ്ട്രേഷന്‍ ചെയ്തിരിക്കുന്ന ഓരോ ജീവിതങ്ങളുടെയും വിവാഹം നടക്കുന്നതിനെ തടയുന്ന സകല സാത്താന്യ ബന്ധനങ്ങളും തകര്‍ന്നുപോകട്ടെ.

5. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ജോഡി ആപ്പില്‍  റെജിസ്ട്രേഷന്‍ ചെയ്തിരിക്കുന്ന ഓരോ വ്യക്തിയ്ക്കും ജോഡി ആപ്പില്‍ നിന്നുതന്നെ നല്ല ജീവിത പങ്കാളികളെ ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

6. ജോഡി ആപ്പിനും ജോഡിയിലെ ജീവനക്കാര്‍ക്കും എതിരായുള്ള സാത്താന്‍റെ സകല പദ്ധതികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ.

7. പിതാവേ, ജോഡി ആപ്പും അതിന്‍റെ മേല്‍നോട്ടവും വഹിക്കുവാന്‍ സമര്‍ത്ഥരായ ഒരുകൂട്ടം ആളുകളെ എഴുന്നേല്‍പ്പിക്കേണമേ. യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. (സദൃശ്യവാക്യങ്ങള്‍ 10:22). അങ്ങയുടെ അനുഗ്രഹങ്ങള്‍ ജോഡി ആപ്പിലെ ടീമംഗങ്ങളുടെമേല്‍ ഉണ്ടാകുമാറാകട്ടെ. യേശുവിന്‍റെ ന്നമത്തില്‍.

Join our WhatsApp Channel
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ