മഹത്വവാനായ സ്വര്‍ഗ്ഗീയ പിതാവേ,
(നിങ്ങളിത് പറയുമ്പോൾ തന്നെ കുഞ്ഞിനെ അഭിഷേകം ചെയ്യുക).
ഈ കുഞ്ഞിനെ (പേര് പറയുക) കർത്താവേ, അങ്ങയിൽ നിന്നുള്ള ഒരു പൈതൃകസ്വത്തായി, ഇവർക്കുള്ള (മാതാപിതാക്കളുടെ പേരുകൾ പറയുക) ഉദരഫലമായി, അങ്ങയുടെ പ്രതിഫലമായി നൽകിയതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.
അങ്ങ് ഈ കുഞ്ഞിന്‍റെ (പേര് പറയുക) ജീവിതത്തിൽ ആരംഭിച്ചിരിക്കുന്ന പ്രവർത്തികളെ പൂർത്തീകരിക്കാൻ അവിടുന്ന് ശക്തനാണെന്ന അറിവോടും ഉറപ്പോടും കൂടെ, ഞാൻ ഇന്ന് ഈ കുഞ്ഞിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈ കുഞ്ഞ് ജ്ഞാനത്തിലും ഔന്നത്യത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വരുവാൻ ഇടയാകട്ടെ. അങ്ങയുടെ പ്രസാദം ഒരു പരിചപോലെ എപ്പോഴും ഈ കുഞ്ഞിനെ ചുറ്റികൊള്ളട്ടെ.
മാതാപിതാക്കൾക്ക് (അവരുടെ പേര് പറയുക) ഈ കുഞ്ഞിനെ (പേര് പറയുക) അവൻ/അവൾ പോകേണ്ട വഴിയിലൂടെ പരിശീലിപ്പിക്കാനുള്ള കൃപയും, ജീവിതസാഹചര്യങ്ങളും നൽകുകയും, അവൻ/അവൾ വളർന്നു കഴിയുമ്പോൾ അവർ അങ്ങയുടെ വഴിവിട്ടുമാറാതെയുമിരിക്കാന്‍ ഇടയാക്കേണമേ. ഈ കുഞ്ഞിനെ അനുഗ്രഹിക്കയും ഇവനെ/ഇവളെ അനേകർക്ക് ഒരു അനുഗ്രഹമായി മാറ്റുകയും ചെയ്യേണമേ.
ഈ കുഞ്ഞ് (പേര് പറയുക) കർത്താവിനാൽ ഉപദേശിക്കപ്പെടുകയും അവൻ്റെ/അവളുടെ സമാധാനം വലുതായിരിക്കയും ചെയ്യും. അവൻ/അവൾ നീതിയിൽ സ്ഥിരപ്പെടും. ഭയത്തിൽ നിന്നും ഞെരുക്കത്തിൽ നിന്നും അവൻ/അവൾ വളരെ അകന്നുനിൽക്കും. ഈ കുഞ്ഞിനെയും അവൻ്റെ/അവളുടെ മാതാപിതാക്കളേയും തങ്ങളുടെ എല്ലാ വഴികളിലും പരിപാലിക്കയും സൂക്ഷിക്കുകയും ചെയ്യേണ്ടതിനു അങ്ങയുടെ ദുതനെ അവർക്ക് കാവലായി നൽകും.
എൻ്റെ പ്രാർത്ഥന കേട്ടു അതിന് മറുപടി നൽകിയതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. യേശുവിന്‍റെ നാമത്തിൽ. ആമേൻ.
Join our WhatsApp Channel