വാഴ്ത്തപ്പെട്ട സ്വര്‍ഗ്ഗീയ പിതാവേ,
എന്റെ ആയുസ്സില്‍ ഒരു വര്‍ഷംകൂടി അവിടുന്ന് കൂട്ടിച്ചേര്‍ത്തതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ എന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുമ്പ് അവിടുന്ന് എന്നെ അറിഞ്ഞതിനാലും, എന്നെ വിശുദ്ധീകരിച്ചതിനാലും ഒരു വിശുദ്ധ വിളിയ്ക്കുവേണ്ടി എന്നെ നിയമിച്ചതിനാലും ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കുന്നു.
ഞാന്‍ യാദൃശ്ചികമായി വന്നവനല്ല മറിച്ച് ഒരു ഉദ്ദേശത്തോടുകൂടിയാണ് ഞാന്‍ ജനിച്ചിരിക്കുന്നത്. ഞാന്‍ അതിശയകരമായും ഭയങ്കരമായും സൃഷ്ടിക്കപ്പെട്ടിരിക്കയാല് അങ്ങേയ്ക്ക് നന്ദി കര്‍ത്താവേ. എന്നില്‍ ഒരു നല്ല പ്രവൃത്തിയെ ആരംഭിച്ചിരിക്കുന്ന അങ്ങ് യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ നാളോളം അത് തുടരുകയും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് എനിക്ക് ബോധ്യമാകുകയും അതില്‍ ഞാന്‍ ഉറപ്പുള്ളവനും ആയിരിക്കുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിവസങ്ങള്‍ എനിക്ക് മുന്പില് ഉണ്ടെന്നും ഈ വര്‍ഷത്തിലെ എന്റെ ഓരോ ദിവസത്തേയും അങ്ങയുടെ നന്മയാലും കരുണയാലും അവിടുന്ന് അലങ്കരിക്കയും ചെയ്യുമെന്ന് ഞാന്‍ കല്പ്പികയും പ്രഖ്യാപിക്കയും ചെയ്യുന്നു. ഞാന്‍ പോകേണ്ടുന്ന പാതയില്‍ മുന്നേറുവാന്‍ ദയവായി എന്നെ നിര്‍ദ്ദേശിക്കയും ഉപദേശിക്കയും ചെയ്യേണമേ.
കര്‍ത്താവേ ഈ ലോകത്തിലേക്ക് ഞാന്‍ വരുവാന്‍ ഹേതുവായ എന്റെ മാതാപിതാക്കള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എനിക്ക് നന്മയുണ്ടാകുവാനും സമൃദ്ധമായ ഒരു ജീവിതമുണ്ടാകുവാനും എന്റെ ജീവിതകാലം മുഴുവന്‍ അവരെ ബഹുമാനിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel