1. പിതാവേ, അങ്ങയുടെ ഹിതപ്രകാരം ഞങ്ങള്‍ എന്തെങ്കിലും അപേക്ഷിച്ചാല്‍, അങ്ങ് ഞങ്ങളെ കേള്‍ക്കുമെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ, ഞങ്ങളോട് കരുണ കാണിക്കുവാനും കൊറോണ വൈറസ് എന്ന ഈ മഹാവ്യാധിയെ പൂര്‍ണ്ണമായി നശിപ്പിക്കുവാനും ഞങ്ങള്‍ അങ്ങയോടു അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. (1 യോഹന്നാന്‍ 5:14).
2. പിതാവേ, അങ്ങ് ഞങ്ങളുടെ സങ്കേതവും ബലവും, കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയും ആയിരിക്കുന്നു. രോഗികളായിരിക്കുന്നവര്‍ക്കും ഈ വൈറസിനാല്‍ കഷ്ടപ്പെടുന്നവര്‍ക്കും അതുപോലെ അതിന്‍റെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും അങ്ങയുടെ സൌഖ്യവും സമ്പൂര്‍ണ്ണതയും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. പകര്‍ച്ചവ്യാധി തടയുവാന്‍ വേണ്ടി ഏകാന്തവാസത്തില്‍ ആയിരിക്കുന്ന ആയിരക്കണക്കിനു ആളുകള്‍ക്ക് ജീവനും സമാധാനവും ഞങ്ങള്‍ കല്പിക്കുന്നു. കരുണയുള്ള പിതാവേ, ആളുകള്‍ക്ക് ശരിയായ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാകുന്നതിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 46:1).
3. പിതാവേ, ഞങ്ങളുടെ കഷ്ടതയിൽ ഞങ്ങള്‍ യഹോവയോടു നിലവിളിക്കുന്നു, ഞങ്ങളെ ഞങ്ങളുടെ ഇപ്പോഴത്തെ ഞെരുക്കങ്ങളിൽനിന്നു വിടുവിക്കുവാന്‍ അങ്ങ് വിശ്വസ്തന്‍ ആകുന്നു. കോവിഡ്-19 ബാധിച്ചവരെ പരിപാലിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സംരക്ഷണവും കൃപയും അവരുടെ മേല്‍ ഉണ്ടാകേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 107:28).
4. പിതാവേ, ഈ പ്രതിസന്ധികളിലൂടെ രാജ്യങ്ങളേയും സംഘടനകളേയും നയിക്കുന്ന സകല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ മേലും, അവരുടെ കുടുംബങ്ങളുടെ മേലും, അവരുടെ സഹപ്രവര്‍ത്തകരുടെ മേലും ദൈവത്തിന്‍റെ ജ്ഞാനവും സംരക്ഷണവും ഉണ്ടാകുവാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തങ്ങളുടെ രാജ്യത്തിനും ആഗോള സമൂഹത്തിനും പ്രയോജനം ചെയ്യുന്നതായ അനുകൂലമായ തീരുമാനങ്ങള്‍ അവര്‍ എടുക്കേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍.
5. പിതാവേ, അങ്ങയുടെ വചനം പറയുന്നു, "മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിനു നിയമിക്കയും ചെയ്യുന്നു". (ദാനിയേല്‍ 5:21). എല്ലാ രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും രക്ഷയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ യേശുക്രിസ്തുവിനെ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുവാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
6. പാസ്റ്റര്‍ മൈക്കിള്‍ വചനത്തിലും പ്രാര്‍ത്ഥനയിലും വളരേണ്ടതിനായി പ്രാര്‍ത്ഥിക്കുക. പ്രവചന വരത്തിലും, രോഗശാന്തി വരത്തിലും, വിടുതലിന്‍റെയും വീര്യപ്രവര്‍ത്തികളുടെയും വരത്തിലും വളരുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. പാസ്റ്ററുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ദൈവീകമായ സംരക്ഷണത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. പാസ്റ്റര്‍ മൈക്കിള്‍ വ്യക്തി വൈശിഷ്ടവും ജ്ഞാനവും ഉള്ളതായ ഒരു മനുഷ്യനായിരിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക.
7. കരുണാ സദനിലെ എല്ലാ പാസ്റ്റര്‍മാരും, ഗ്രൂപ്പിന്‍റെ മേല്‍നോട്ടം വഹിക്കുന്നവരും, ജെ-12 ലീഡര്‍മാരും ഗായക സംഘാംഗങ്ങളും വചനത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. നല്ല ആരോഗ്യത്തിനും, ദൈവീകമായ സംരക്ഷണത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക. യേശുവിന്‍റെ ദൌത്യം സത്യത്തിലും ആത്മാവിലും മുമ്പോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി കരുണാ സദനിലെ നേതൃത്വത്തിന്‍റെ ഇടയില്‍ ഐക്യതയും ധാരണകളും ഉണ്ടാകേണ്ടതിനായി പ്രാര്‍ത്ഥിക്കുക.
8. കരുണാ സദന്‍റെ സഭയില്‍ കൂടുതല്‍ കൂടുതല്‍ ആത്മാക്കള്‍ കടന്നുവരേണ്ടതിനായി പ്രാര്‍ത്ഥിക്കുക. കരുണാ സദന്‍ സഭയില്‍ വരുന്നതായ സകല ആളുകളും വചനത്തിലും പ്രാര്‍ത്ഥനയിലും സമൃദ്ധിയിലും വളരുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. അവരും ആത്മാക്കളെ നേടുന്നവര്‍ ആകുവാന്‍ ഇടയാകട്ടെ. അവരുടെ കുടുംബാംഗങ്ങളിലും രക്ഷ കടന്നുവരും.
9. ഓരോ തത്സമയ സംപ്രേഷണ ശുശ്രൂഷകളിലും ശരിയായ വചനം പാസ്റ്റര്‍ മൈക്കിളിനു ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. നന്നായി പരിഭാഷ ചെയ്യുവാന്‍ വേണ്ടി പാസ്റ്റര്‍ രവിയ്ക്കായും പ്രാര്‍ത്ഥിക്കുക. തത്സമയ സംപ്രേഷണത്തിനായി സഹായിക്കുന്ന ഓം പ്രകാശിനേയും മറ്റെല്ലാവരേയും പ്രാര്‍ത്ഥനയില്‍ വഹിക്കുക. സകല മീഡിയ ഉപകരണങ്ങളും നന്നായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. ലൈവ് ശുശ്രൂഷകളും ഓണ്‍ലൈന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും തക്കസമയത്ത് ആരംഭിക്കുവാനും കാലതാമസമില്ലാതെ കൃത്യസമയത്ത് അവസാനിപ്പിക്കുവാനും വേണ്ടി പ്രാര്‍ത്ഥിക്കുക.
10. കെ എസ് എം ലൈവ് ശുശ്രൂഷകള്‍ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും എതിരായുള്ള എല്ലാ അന്ധകാര ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. സകല ലൈവ് ശുശ്രൂഷകളും ഓണ്‍ലൈന്‍ മദ്ധ്യസ്ഥതകളും ആരംഭം മുതല്‍ അവസാനം വരെ യേശുവിന്‍റെ രക്തത്താല്‍ മൂടപ്പെടെണ്ടതിനായി പ്രാര്‍ത്ഥിക്കുന്നു. ലൈവ് ശുശ്രൂഷകളിലും ഓണ്‍ലൈന്‍ മദ്ധ്യസ്ഥതകളിലും സംബന്ധിക്കുന്ന സകല ആളുകളുടേയും ജീവിതത്തില്‍ അത്ഭുതങ്ങളും, രോഗസൌഖ്യങ്ങളും, അടയാളങ്ങളും ഉണ്ടാകട്ടെ. ലൈവ് ശുശ്രൂഷകളിലും ഓണ്‍ലൈന്‍ മദ്ധ്യസ്ഥതകളിലും പങ്കാളികള്‍ ആകുന്ന ഓരോരുത്തരുടേയും മേല്‍ ദൈവത്തിന്‍റെ ശക്തി ചലിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കുന്നു.
11. കരുണാസദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട സകല ആളുകളും ശമ്പളത്തില്‍ വര്‍ദ്ധനവ്, ജോലിയില്‍ ഉയര്‍ച്ച, അത്ഭുതകരമായ ജോലികള്‍, അതിശയകരമായ പ്രീതികള്‍, വലിയ സമൃദ്ധി എന്നിവ അനുഭവിക്കുവാന്‍ ഇടയാകും. കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാവരുടേയും ജീവിതത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ഓരോ ശാപങ്ങളും ബന്ധനങ്ങളും തകര്‍ക്കപ്പെടട്ടെ.
12. അനേകം ആളുകള്‍ കെഎസ്എം മിനിസ്ട്രിയില്‍ (തത്സമയ ശുശ്രൂഷയിലും) സാമ്പത്തീകമായി വിതയ്ക്കുവാന്‍ തയ്യാറാകട്ടെ. കെഎസ്എം മിനിസ്ട്രിയ്ക്ക് കൊടുക്കുന്ന സകല ആളുകളും അസാധാരണമായ പ്രീതി അനുഭവിക്കുവാന്‍ ഇടയാകും. കടങ്ങള്‍ റദ്ദുചെയ്യപ്പെടുന്നത്, കോടതി കേസുകള്‍ തങ്ങള്‍ക്കു അനുകൂലമാകുന്നത്, സ്വന്തമായി വാഹനങ്ങളും വീടുകളും ഉണ്ടാകുന്നത് അവര്‍ കാണും. യേശുവിന്‍റെ നാമത്തില്‍.
13. കൂടുതല്‍ കൂടുതല്‍ ആളുകള്‍ തത്സമയ സംപ്രേഷണങ്ങളിലും ഓണ്‍ലൈന്‍ മദ്ധ്യസ്ഥതയിലും സംബന്ധിക്കട്ടെ. ആളുകള്‍ പങ്കെടുക്കുന്നതില്‍ നിന്നും അവരെ തടയുന്ന അലസതകളും മറ്റു തടസ്സങ്ങളും യേശുവിന്‍റെ നാമത്തില്‍ തകരട്ടെ. തത്സമയ സംപ്രേഷണങ്ങളിലും ഓണ്‍ലൈന്‍ മദ്ധ്യസ്ഥതകളിലും സംബന്ധിക്കുന്ന ആളുകള്‍, അവരുടെ ജീവിതങ്ങള്‍ പൂര്‍ണ്ണമായി രൂപാന്തിരപ്പെടുകയും മാറുകയും ചെയ്യട്ടെ.
14. ധാരാളം ആളുകള്‍ നോഹ ആപ്പില്‍ പങ്കുചേരുകയും മാത്രമല്ല ആപ്പിന്‍റെ എല്ലാ വശങ്ങളാലും, അനുദിന മന്ന, ഇ ബുക്കുകള്‍, പ്രാര്‍ത്ഥനാ വിഷയങ്ങള്‍ എന്നിവയാല്‍ പരിജ്ഞാനം പ്രാപിക്കുകയും രൂപാന്തിരം ഉണ്ടാകുകയും ചെയ്യട്ടെ. ഇനിയും അധികം ആളുകള്‍ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുവാന്‍ ഇടയാകട്ടെ.
15. തത്സമയ സംപ്രേഷണ ശുശ്രൂഷകളിലോ അഥവാ കെഎസ്എമ്മിന്‍റെ മറ്റേതെങ്കിലും ശുശ്രൂഷയിലോ തങ്ങളുടെ സാക്ഷ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ള ഓരോ ആളുകളേയും, അവരുടെ സാക്ഷ്യങ്ങളെയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. അവരുടെ സാക്ഷ്യങ്ങള്‍ അനുദിനവും ശക്തമായി വളരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പിതാവേ, അവരുടെ ജീവിതത്തില്‍ അങ്ങ് കൂടുതല്‍ അത്ഭുതങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
16. കെഎസ്എമ്മിലെ എല്ലാ ജീവനക്കാരും സത്യസന്ധതയോടും, ജ്ഞാനത്തോടും, നല്ല ആരോഗ്യത്തോടും കൂടെ ഫലപ്രദമായി കരുണാ സദനില്‍ സേവനം ചെയ്യുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
17. പിതാവേ, ഈ രാജ്യത്തിലും രാജ്യങ്ങള്‍ തമ്മില്‍ തമ്മിലും സമാധാനം ഉണ്ടാകുവാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യിസ്രായേല്‍ രാജ്യത്തെ ഞങ്ങള്‍ അനുഗ്രഹിക്കുകയും നിന്‍റെ സമാധാനം നിലനില്‍ക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. യുദ്ധങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല.
18 പിതാവേ, എല്ലാ കെ എസ് എം കൂട്ടായ്മകളിലും ഓരോ ഞായറാഴ്ചകളിലും നടക്കുന്നതായ കുട്ടികളുടെ ശുശ്രൂഷയില്‍ ധാരാളം കുഞ്ഞുങ്ങള്‍ പങ്കുചേരേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ അങ്ങയെ അവരുടെ രക്ഷകനും കര്‍ത്താവുമായി കാണേണ്ടതിനും അറിയേണ്ടതിനും അവരുടെ കണ്ണുകളെ തുറക്കേണമേ.. അവരുടെ ഹൃദയങ്ങളും അധരങ്ങളും അവിടുത്തെ വചനത്താല്‍ നിറയട്ടെ. ഈ കുഞ്ഞുങ്ങളുടെ ശുശ്രൂഷയിലൂടെ ദാനിയേല്‍മാരേയും എസ്ഥേര്‍മാരേയും എഴുന്നേല്‍പ്പിക്കേണമേ കര്‍ത്താവേ.
19. അങ്ങയുടെ വഴിയിലൂടെ കുഞ്ഞുങ്ങളെ നയിക്കുവാന്‍ വേണ്ടി കെ എസ് എമ്മിലെ കുട്ടികളുടെ ശുശ്രൂഷയിലെ എല്ലാ അദ്ധ്യാപകരേയും അങ്ങയുടെ ജ്ഞാനത്താല്‍ നിറയ്ക്കുവാനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ കുഞ്ഞുങ്ങളെ ശരിയായ ദിശയില്‍ കൊണ്ടുപോകുവാന്‍ ആവശ്യമായ അഭിഷേകത്തില്‍ ഈ അദ്ധ്യാപകര്‍ വളരുവാന്‍ വേണ്ടി യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
Join our WhatsApp Channel