കര്‍ത്താവ് പറഞ്ഞു, "കുരുനരികള്‍ക്ക് കുഴിയും ആകാശത്തിലെ പറവകള്‍ക്ക് കൂടുകളുമുണ്ട്". അങ്ങയുടെ മഹത്തായ ജ്ഞാനത്തില്‍, സകല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അനുയോജ്യമായ വാസസ്ഥലം അവിടുന്ന് ഒരുക്കിയിരിക്കുന്നു. കര്‍ത്താവേ, അങ്ങ് തീര്‍ച്ചയായും എനിക്കുവേണ്ടിയും ഒരു ഭവനം ഒരുക്കിയിരിക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
കര്‍ത്താവേ അങ്ങ് ഇതും പറഞ്ഞിട്ടുണ്ട്, "മനുഷ്യപുത്രനു തല ചായ്ക്കാന്‍ ഒരിടവുമില്ല". ശരിയായ ഒരു ഭവനമില്ലാത്തതിന്‍റെ വേദന അങ്ങേയ്ക്ക് അറിയാം. കര്‍ത്താവെ നല്ലൊരു ഭവനത്തിനായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. പുതിയ വീടിനായുള്ള വാതിലുകളും വഴികളും എനിക്കായി യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍തന്നെ തുറക്കപ്പെടട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു.
കര്‍ത്താവേ, ശരിയായ സ്ഥലത്ത്, ശരിയായ വിലയ്ക്ക് അനുയോജ്യമായ നല്ലൊരു വീട് വാങ്ങിക്കാനുള്ള ജ്ഞാനവും കൃപയും എനിക്ക് തരേണമേ. ഒരു നല്ല പുരുഷന്‍റെ (സ്ത്രീയുടെ) ചുവടുകള്‍ കര്‍ത്താവിനാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നു അവിടുന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും എന്നെ ദയവായി അകറ്റിനിര്‍ത്തുക. അങ്ങയുടെ ആത്മാവിനാല്‍ ഞാന്‍ ദൈവീകമായി നയിക്കപ്പെടുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ, ഈ ഭവനം വാങ്ങുവാന്‍ എനിക്ക് ആവശ്യമായ എല്ലാ മുഖാന്തിരങ്ങളും അങ്ങയുടെ മഹത്വത്തിന്‍റെ ധനത്തിനു ഒത്തവണ്ണം ക്രിസ്തുയേശുവില്‍ അവിടുന്ന് നല്കിത്തരേണമേ. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന വീട്, വിശ്വാസത്താലും യേശുവിന്‍റെ നാമത്തിലും ഞാന്‍ സ്വീകരിക്കുന്നു.
അങ്ങയാല്‍ സകലതും സാധ്യമാകുന്നു. ഈ വീടുമായി ബന്ധപ്പെട്ട സകല പ്രമാണങ്ങളും ശരിയായി നടക്കട്ടെ. വിശ്വാസത്താല്‍, ആ ഭവനം ഞാന്‍ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. അങ്ങയെ ആ ഭവനത്തിന്‍റെ കര്‍ത്താവും ദൈവവുമായി ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
പ്രധാനപ്പെട്ട കുറിപ്പ്:
അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ
വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ;
നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. (യെശയ്യാവ് 55:1).
പണത്തിലുള്ള അമിതമായ ആശ്രയം നിമിത്തം പലര്‍ക്കും ദൈവത്തിങ്കല്‍ നിന്നും കാര്യങ്ങള്‍ പ്രാപിക്കാന്‍ കഴിയുന്നില്ല. പണം ആവശ്യമില്ല എന്നല്ല ഞാന്‍ പറയുന്നത്. ഓര്‍ക്കുക, ആത്മമണ്ഡലത്തിലെ ഔദ്യോഗീക നാണയം പണമല്ല. കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഔദ്യോഗീക നാണയം വിശ്വാസമാകുന്നു. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. (ഹബക്കുക് 2:4). ഉപവാസവും പ്രാര്‍ത്ഥനയും സമന്വയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, അത് ആത്മീക മണ്ഡലത്തിലെ ഒരു ആത്മീക വിസ്ഫോടനത്തിനു കാരണമായി മാറും.
Join our WhatsApp Channel