എന്റെ കുടുംബത്തിന്മേലുള്ള ഏതെങ്കിലും പൈശാചീക ഘടന, ദൈവത്തിന്റെ അഗ്നിയാല്‍ അതെല്ലാം കരിഞ്ഞുപോകുവാന് ഇടയാകട്ടെ യേശുവിന്റെ നാമത്തില്‍.
എന്റെ കുടുംബത്തിന്മേലുള്ള സകല പൈശാചീക പുനരാവിഷ്കാരങ്ങളേയും, അത് പോയ 10 വര്‍ഷങ്ങളിലുള്ളത് ആയിരിക്കട്ടെ, എന്റെയും എന്റെ മക്കളുടേയും വിവാഹത്തിന്മേല് നിന്നും നിങ്ങളുടെ സാന്നിദ്ധ്യത്തെ ഞാന്‍ തിരസ്കരിക്കുന്നു.
എന്റെ കുടുംബ വൃത്തത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മറഞ്ഞിരിക്കുന്ന ശാപങ്ങളില്‍ നിന്നും യേശുവിന്റെ രക്തത്തിന്റെ ശക്തി എന്നെ വേര്‍തിരിക്കട്ടെ.
വിവാഹ ജീവിതത്തിന്മേല് അവകാശം പ്രാപിച്ചിരിക്കുന്ന എല്ലാ പൈശാചീക ആത്മാക്കളും എന്റെ ജീവിതത്തില്‍ നിന്നും/എന്റെ വിവാഹത്തില്‍ നിന്നും/എന്റെ മക്കളുടെ ജീവിതത്തില്‍ നിന്നും, യേശുവിന്റെ നാമത്തില്‍ വിട്ടുമാറുകയും കുഴിയില്‍ വീണുപോകുകയും ചെയ്യട്ടെ.
ഞാന്‍ ആരംഭം കുറിച്ചതായ, ശത്രു അവകാശം പറയുന്ന വൈവാഹീക യാത്രയില്‍ നിന്നും ഞാന്‍ യേശുവിന്റെ ശക്തിയേറിയ നാമത്തില്‍ പിന്തിരിയുന്നു.
ദുഷ്ടതയെ അവകാശമായി ലഭിച്ച ഏതൊരു വൈവാഹീക ആത്മാവിനെയും പ്രതിനിധാനം ചെയ്യുന്ന എല്ലാ ദുഷ്ട പാത്രങ്ങളും എന്റെ ജീവിതത്തില്‍ നിന്നും കരുണയില്ലാതെ നശിച്ചുപോകട്ടെ.
എന്റെ ജീവിതത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായ സകല തിന്മയും പാരമ്പര്യമായി ലഭിച്ച ദാമ്പത്യ അസ്ത്രങ്ങളും അതിന്റെ സകല ദൂഷ്യങ്ങളോടെ പുറത്തു വരികയും കുഴിയിലേക്ക് ഇറങ്ങുകയും ചെയ്യട്ടെ.
എന്റെ ജീവിതത്തിലും എന്റെ ദാമ്പത്യത്തിലും അവകാശം ഉന്നയിക്കുന്ന ഓരോ വിവാഹ പരാജയങ്ങളെയും യേശുവിന്റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
പാരമ്പര്യമായി ലഭിച്ച ദാമ്പത്യ ബന്ധനത്തിന്റെ രജിസ്റ്ററില്‍ എന്നെ പ്രതിനിധീകരിക്കുന്ന എല്ലാ ബലവാന്മാരും യേശുവിന്റെ നാമത്തില്‍ വീണു നശിച്ചുപോകട്ടെ.
Join our WhatsApp Channel