ദൈവം എനിക്ക് നല്‍കിയിരിക്കുന്നത് ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല മറിച്ച് ശക്തിയുടേയും, സ്നേഹത്തിന്‍റെയും, സുബോധത്തിന്‍റെയും, ശാന്തവും സമതുലിതവുമായ മനസ്സിന്‍റെയും, അച്ചടക്കത്തിന്‍റെയും, ഇന്ദ്രിയജയത്തിന്‍റെയും ആത്മാവിനെയാകുന്നു എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.
യഹോവ എന്‍റെ പക്ഷത്തുണ്ട് എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യനു എന്നോട് എന്ത് ചെയ്യുവാന്‍ കഴിയും? കര്‍ത്താവ് എന്‍റെ ഓഹരിയായി എന്‍റെ പക്ഷത്തുണ്ട്. എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്‍റെ പക്ഷത്തുണ്ട്; ആകയാല്‍ എന്നെ വെറുക്കുന്ന എന്‍റെ ശത്രുക്കളുടെ മേല്‍ നിന്‍റെ ആഗ്രഹം ഉറപ്പിക്കുന്നത് ഞാന്‍ കാണുവാന്‍ ഇടയാകും. ദൈവം എനിക്ക് അനുകൂലമെങ്കില്‍, എനിക്ക് പ്രതികൂലം ആര്‍? ആര്‍ക്കു എന്‍റെ ശത്രു ആയിരിക്കാന്‍ സാധിക്കും? ദൈവം എന്‍റെ പക്ഷത്തുണ്ടെങ്കില്‍? ഞാന്‍ ആശ്വാസം പ്രാപിക്കയും ധൈര്യപ്പെടുകയും ചെയ്യുന്നു മാത്രമല്ല ഉറപ്പോടും നിശ്ചയത്തോടും കൂടെ ഞാന്‍ പറയുന്നു, "യഹോവ എന്‍റെ സഹായകനാകുന്നു; ഞാന്‍ ഭയത്താല്‍ പിടിക്കപ്പെടുകയില്ല,ഞാന്‍ ഭയപ്പെടുകയോ അഥവാ പേടിക്കയോ അഥവാ പരിഭ്രമിക്കയോ ചെയ്യുകയില്ല. മനുഷ്യനു എന്നോട് എന്ത് ചെയ്യുവാന്‍ കഴിയും?".
യഹോവ എന്‍റെ ജീവിതത്തിന്‍റെ സങ്കേതവും ബലവും ആകുന്നു';\ഞാൻ ആരെ പേടിക്കും? ഒരു സൈന്യം എന്‍റെ നേരേ പാളയമിറങ്ങിയാലും എന്‍റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും. അപ്പോഴും ഞാന്‍ എന്‍റെ ദൈവത്തില്‍ ഉറച്ചുനില്‍ക്കും.
പിതാവേ,അന്ധകാരത്തിന്‍റെ ശക്തിയില്‍ നിന്നും എന്നെ വിടുവിക്കയും അങ്ങയുടെ സ്വന്ത പുത്രനായ യേശുവിന്‍റെ രാജ്യത്തിലേക്ക് എന്നെ ചേര്‍ക്കുകയും ചെയ്തതിനു ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
അങ്ങയുടെ തികഞ്ഞ സ്നേഹം സകല ഭയത്തേയും വേദനയേയും പുറത്താക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
സത്യവും, ശ്രേഷ്ഠവും, നീതിയും, വിശുദ്ധിയും, സ്നേഹവും, സ്തുതിയ്ക്ക് യോഗ്യവുമായ കാര്യങ്ങളെ ചിന്തിക്കാനും അതില്‍ മനസ്സ് ഉറപ്പിക്കാനും ഞാന്‍ തീരുമാനിക്കുന്നു. കര്‍ത്താവേ, എന്‍റെ മനസ്സ് അങ്ങയില്‍ ഉറച്ചിരിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്നതായ എല്ലാ ഉയര്‍ച്ചകളേയും ഭോഷ്കിന്‍റെയും,വഞ്ചനാപരവുമായ ചിന്തനങ്ങളേയും ഭാവങ്ങളേയും, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. എല്ലാ ചിന്തകളേയും ഞാന്‍ പിടിച്ചടക്കി കര്‍ത്താവായ യേശുക്രിസ്തുവിനെ അനുസരിക്കുവാന്‍ അവയെ ഇടയാക്കും. സകല ഭയത്തേയും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ ചെറുത്തുനില്‍ക്കും. എന്‍റെ മനസ്സിലും ആത്മാവിലും ഞാന്‍ യേശുവിന്‍റെ രക്തത്തെ പ്രയോഗിക്കുന്നു.
ഭയമേ, നീ യേശുവിന്‍റെ നാമത്തിനു മുട്ടുമടക്കുക! നീ പരാജയപ്പെട്ട ശത്രുവാകുന്നു. നിനക്ക് ഇനി എന്‍റെ മേല്‍ യാതൊരു ആധിപത്യവുമില്ല. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സ്വതന്ത്രനാണ്. ഞാന്‍ ദൈവത്തിന്‍റെ സ്നേഹത്തില്‍ വേരൂന്നുകയും സുരക്ഷിതമായി നില്‍ക്കുകയും ചെയ്യുന്നു. യേശുവിന്‍റെ ശക്തിയേറിയ നാമത്തില്‍. ദൈവത്തിന്‍റെ തികഞ്ഞ സ്നേഹം സകല ഭയത്തേയും യേശുവിന്‍റെ നാമത്തില്‍ പുറത്താക്കുന്നു.
പിതാവേ, സകല ബുദ്ധിയെയും കവിയുന്ന അങ്ങയുടെ സമാധാനം എന്‍റെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കയും ചെയ്യുന്നു. എന്‍റെ സേവകാത്മാക്കളായ ദൂതന്മാര്‍ ഇപ്പോള്‍ തന്നെ അവിടുത്തെ വചനത്തിന്‍റെ ശബ്ദം ശ്രവിക്കയും എനിക്ക് മുന്നേറ്റവും വിജയവും കൊണ്ടുത്തരികയും ചെയ്തതിനു ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു കര്‍ത്താവേ. ഹാലേലുയ്യ! വിജയം എന്‍റെതാകുന്നു! എന്നെ സ്വതന്ത്രനാക്കിയതിനാല്‍ കര്‍ത്താവേ സകല പുകഴ്ചയും മഹത്വവും ഞാന്‍ അങ്ങേയ്ക്ക് നല്‍കുന്നു.
Join our WhatsApp Channel