അനുദിന പ്രാര്‍ത്ഥന
വിശ്വാസത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍ നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ ആശ്വാസത്തിനായി.
31
പിതാവേ, തന്‍റെ പ്രിയപ്പെട്ട അവന്‍/അവള്‍ (പേര് പറയുക) നഷ്ടപ്പെട്ടതിന്‍റെ ദുഃഖത്തിലായിരിക്കുന്ന ഈ വ്യക്തിയെ (പേര് പരാമര്‍ശിക്കുക) മനസ്സിലാക്കാനും കരുണ കാണിപ്പാനും, അങ്ങയുടെ പുത്രനും, ഞങ്ങളുടെ മഹാപുരോഹിതനുമായ കര്‍ത്താവായ യേശുക്രിസ്തുവിനു കഴിയുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
അതുകൊണ്ടു കരുണ ലഭിപ്പാനും, ആ വ്യക്തിയ്ക്ക് (പേര് പറയുക) തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി ഞാന്‍ ധൈര്യത്തോട കൃപാസനത്തിന് അടുത്തു വരുന്നു.
പിതാവേ, യേശുക്രിസ്തു മരിച്ചിട്ട് ഉയര്‍ത്തെഴുന്നേറ്റു എന്ന് ആ വ്യക്തി (പേര് പറയുക) വിശ്വസിക്കുന്നതിനാലും, ക്രിസ്തുവില്‍ നിദ്രപ്രാപിച്ച തന്‍റെ പ്രിയപ്പെട്ട വ്യക്തികളേയും ദൈവം അവനോടുകൂടെ തിരികെ കൊണ്ടുവരുന്നതിനാലും പ്രത്യാശയില്ലാത്ത ഒരുവനെപോലെ ദുഃഖിക്കരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പിതാവേ, ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കുമെന്നു അവിടുന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അങ്ങ് ആ വ്യക്തിയെ (പേര് പറയുക) ആശ്വസിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവായ യേശുവേ, അങ്ങ് ഗിലെയാദിലെ സുഗന്ധതൈലമാകുന്നു. തകര്‍ന്ന ഹൃദയങ്ങളെ സൌഖ്യമാക്കുവാന്‍ വേണ്ടിയാണ് അങ്ങ് വന്നത്. ഈ വ്യക്തിയുടെ (പേര് പറയുക) വേദനയെ സുഖപ്പെടുത്തേണമേ.
മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ആ വ്യക്തിയെ (പേര് പറയുക) ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു അവന്‍/അവള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിനു അവര്‍ക്കുള്ള കഷ്ടത്തിലൊക്കെയും അവന്‍/അവള്‍ അങ്ങയില്‍ നിന്നും പ്രാപിച്ചതായ ആശ്വാസംകൊണ്ടു മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നു.
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, മുമ്പോട്ടു പോയിട്ട്, ആ വ്യക്തിയെ (പേര് പരാമര്‍ശിക്കുക) ആശ്വസിപ്പിക്കേണമേ. അവനു/അവള്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കേണമേ; അങ്ങനെ അങ്ങ് മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവന്‍/അവള്‍ നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel