പ്രധാനപ്പെട്ട കുറിപ്പുകള്‍:-
ഓരോ സെക്ഷന്‍റെയും ആരംഭത്തില്‍, കര്‍ത്താവിനെ ആരാധിക്കുന്നതിനായി ചില സമയങ്ങള്‍ ചിലവഴിക്കുക . . . . . പരിശുദ്ധാത്മാവില്‍ പാട്ടുകള്‍ പാടുക.. (കുറഞ്ഞത് 10 നിമിഷമെങ്കിലും).
നിങ്ങളെത്തന്നെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുക (ഏതു എണ്ണയായാലും കുഴപ്പമില്ല).
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക.
നിങ്ങളുടെ ശരീരത്തിലെ രോഗം ബാധിച്ചിരിക്കുന്ന ഭാഗങ്ങളില്‍ നിങ്ങള്‍ കരം വെക്കുക.
ഓരോ സെക്ഷനും ആരംഭിക്കുന്നതിനു മുമ്പായി ഈ തിരുവചനങ്ങള്‍ ഉച്ചത്തില്‍ ഏറ്റുപറയുക.
[മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, താഴെ കൊടുത്തിരിക്കുന്ന വചനങ്ങള്‍ ഒന്നിലധികം പ്രാവശ്യം ഉച്ചത്തില്‍ പറയുക].
"സ്വർഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും". (മത്തായി 15:13).
സാക്ഷാൽ എന്‍റെ രോഗങ്ങളെ അങ്ങ് വഹിച്ചു; എന്‍റെ വേദനകളെ അവിടുന്ന് ചുമന്നു; ഞാനോ, ദൈവം അങ്ങയെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അങ്ങ് എന്‍റെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും എന്‍റെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; എന്‍റെ സമാധാനത്തിനായുള്ള ശിക്ഷ അങ്ങയുടെ മേൽ ആയി അവിടുത്തെ അടിപ്പിണരുകളാൽ എനിക്ക് സൗഖ്യം വന്നുമിരിക്കുന്നു. (യെശയ്യാവ് 53:4-5).
പ്രഭാതത്തില്‍:-
ദുഷിച്ച സ്വപ്നങ്ങളുടെ ഫലമായി എന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നതായ എല്ലാ രോഗങ്ങളും, വ്യാധികളും, ബലഹീനതകളും, യേശുവിന്‍റെ നാമത്തില്‍ ഇല്ലാതായിതീരട്ടെ.
സകല സാത്താന്യ വളര്‍ച്ചകളും എന്‍റെ ജീവിതത്തില്‍ നിന്നും ശരീരത്തില്‍ നിന്നും വേരോടെ പിഴുതുപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ജീവിതത്തില്‍ വിതയ്ക്കപ്പെട്ടിരിക്കുന്ന എല്ലാ തിന്മയുടെ വിത്തുകളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പറിഞ്ഞുപോകട്ടെ.
സാത്താന്‍റെ സകല നിക്ഷേപങ്ങളും എന്‍റെ ജീവിതത്തില്‍ നിന്നും ശരീരത്തില്‍ നിന്നും യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും പുറന്തള്ളപ്പെടട്ടെ.
വൈകുന്നേരങ്ങളില്‍:-
എന്‍റെ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ദൈവത്തിന്‍റെ ജീവന്‍ കടന്നുവരട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ശരീരത്തിലെ രക്തത്തിലേക്ക് ദൈവത്തിന്‍റെ ജീവന്‍ കടന്നുവരട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ശരീരത്തിലെ അസ്ഥികളിലേക്ക് ദൈവത്തിന്‍റെ ജീവന്‍ കടന്നുവരട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ശരീരത്തിലെ ത്വക്കിലേക്ക് ദൈവത്തിന്‍റെ ജീവന്‍ കടന്നുവരട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ദൈവത്തിന്‍റെ ജീവന്‍ കടന്നുവരട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ശരീരത്തിലെ എല്ലാ സിരകളിലും, ഞരമ്പുകളിലും, ധമനികളിലും ദൈവത്തിന്‍റെ ജീവന്‍ കടന്നുവരട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
എന്‍റെ ശരീരത്തില്‍ നിന്നും സകല വിഷാംശങ്ങളും അഗ്നിയാല്‍ പുറത്തുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel