1.ഒയാസിസ് എന്ന സ്ഥലത്തിന്മേല്‍ യേശുവിന്‍റെ രക്തം ഉണ്ടാകേണ്ടതിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു. ഏതൊരു ദുഷ്ട ശക്തികളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും അങ്ങയുടെ ദൈവീകമായ സംരക്ഷണം അതിനെ പരിപാലിക്കട്ടെ. അങ്ങയുടെ സാന്നിധ്യം സമസ്ത മേഖലകളിലും വാഴട്ടെ.
2.ഒയാസിസ് സ്ഥലത്തിനെതിരായും അതിനു ചുറ്റിനുമുള്ളതായ എല്ലാ ദുഷ്ട ശക്തികളും വേരോടെ പറിഞ്ഞുപോകുവാന്‍ യേശുവിന്‍റെ ശക്തിയുള്ള നാമത്തില്‍ ഞങ്ങള്‍ കല്‍പ്പിക്കുന്നു.
3.കര്‍ത്താവേ, പാസ്റ്റര്‍. മൈക്കിളിനെ അങ്ങയുടെ മുമ്പാകെ ഞങ്ങള്‍ ഏല്‍പ്പിക്കുന്നു. ഒയാസിസ് പദ്ധതിയെ സംബന്ധിച്ച് അദ്ദേഹം തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ തനിക്ക് ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കേണമേ. അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പുകള്‍ അങ്ങയുടെ സമ്പൂര്‍ണ്ണ ഹിതവുമായി യോജിക്കുന്നതായിരിക്കട്ടെ, യേശുവിന്‍റെ നാമത്തില്‍.
4.സ്വര്‍ഗ്ഗീയ പിതാവേ, ഒയാസിസ് പദ്ധതിയുടെ ഡോക്യുമെന്‍റേഷന്‍ കാര്യങ്ങള്‍ ഞങ്ങള്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എല്ലാ ഡോക്യുമെന്‍റേഷനുകളും, സമര്‍ത്ഥമായും കൃത്യതയോടും കൂടെ ശരിയായി ചെയ്തുവെന്ന് ഉറപ്പാക്കുവാന്‍ പാസ്റ്റര്‍ മൈക്കിളിനും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സകലര്‍ക്കും ജ്ഞാനവും ജാഗ്രതയും നല്‍കേണമേ.
5.പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഒയാസിസിനായി വിതച്ചിരിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, അവരുടെമേലും അവരുമായി ബന്ധപ്പെട്ട സകലത്തിന്മേലും അങ്ങയുടെ ആത്മാവ് ചലിക്കുമാറാകട്ടെ. അവരുടെ വസ്തുവും സ്വത്തുക്കളും വിട്ടുനല്കപ്പെടട്ടെ. അവര്‍ക്ക് ജോലികയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാകട്ടെ. തടയപ്പെട്ടിരിക്കുന്ന സാമ്പത്തീകം അവര്‍ക്ക് ലഭ്യമാകട്ടെ. രേഖകള്‍ വിട്ടുകിട്ടട്ടെ. ദൈവീകമായ വാതിലുകള്‍ യേശുവിന്‍റെ നാമത്തില്‍ അവര്‍ക്കായി തുറക്കപ്പെടട്ടെ. ജീവനുള്ളവരുടെ ദേശത്ത് അവര്‍ അങ്ങയുടെ നന്മയെക്കുറിച്ച് സാക്ഷ്യം വഹിക്കട്ടെ.
6.സ്വര്‍ഗ്ഗീയ പിതാവേ, ഒയാസിസ് പദ്ധതിയ്ക്കായി സംഭാവന നല്‍കുവാന്‍ ഉദാരമതികളായ ദാതാക്കളെ യേശുവിന്‍റെ നാമത്തില്‍ എഴുന്നേല്‍പ്പിക്കേണമേ. അങ്ങ് സമൃദ്ധമായി നല്‍കുന്ന ഞങ്ങളുടെ കര്‍ത്താവായ യഹോവാ യിരെ ആകുന്നു. ഞങ്ങള്‍ അങ്ങയിലേക്ക് നോക്കുന്നു, കര്‍ത്താവേ ഞങ്ങളുടെ സഹായം എവിടെനിന്നാണ് വരുന്നത്. ഞങ്ങളുടെ സഹായം ആകാശവും ഭൂമിയും നിര്‍മ്മിച്ച യഹോവയിങ്കല്‍ നിന്നും വരുന്നു.
7.ഞങ്ങളുടെ ദൈവമോ കരുണാ സദന്‍ മിനിസ്ട്രിയുടെ സകല ആവശ്യങ്ങളും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയർ 4:19).
8.ഒയാസിസ് പദ്ധതിയുടെ മേല്‍ കര്‍ത്താവേ ഞങ്ങള്‍ അങ്ങയുടെ പ്രീതി അന്വേഷിക്കുന്നു. വാതിലുകളെ തുറക്കേണമേ, തടസ്സങ്ങള്‍ നീക്കേണമേ മാത്രമല്ല സമസ്ത മേഖലകളിലും അങ്ങയുടെ പ്രീതി പ്രകാശിക്കട്ടെ, അങ്ങനെ വിജയവും സമൃദ്ധിയും കൊണ്ടുവരേണമേ.
Join our WhatsApp Channel