ഈ വര്‍ഷം ഒക്ടോബര്‍ 16, 2021 ലോകഭക്ഷ്യ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. അനുദിനവും നമുക്ക് ഭക്ഷിക്കുവാന്‍ ലഭിക്കുന്ന ശ്രേഷ്ഠമായ ആഹാരത്തില്‍ സന്തോഷിക്കുവാന്‍ മാത്രമല്ല ഒരു ദിവസം ഒരു നേരത്തെയെങ്കിലും ആഹാരത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം അടയാളപ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസം ആദ്യമായി സ്ഥാപിക്കപ്പെട്ടത് നവംബര്‍ 1979ന് ആയിരുന്നു. ഹംഗറിയുടെ മുന്‍ കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന ഡോ. പാള്‍ റൊമാനിയാണ് ഈ ആശയം നിര്‍ദ്ദേശിച്ചത്. അന്നുമുതല്‍ ലോകത്താകമാനം 150 രാജ്യങ്ങളില്‍ ഈ ദിനം ആഘോഷിച്ചുവരുന്നു.
പട്ടിണിക്കും പോഷകാഹാരകുറവിനും എതിരായി ഒന്നിക്കുവാനും പ്രവര്‍ത്തിക്കുവാനും നമുക്കുള്ള ഒരു അവസരം ആണ് ഇത്. നാം ഒരിക്കലും ആഹാരം പാഴാക്കത്തില്ല എന്ന് നമുക്ക് ഒരു പ്രതിഞ്ജ എടുക്കാം.
ഈ ദിവസം, നമ്മള്‍, കരുണാ സദന്‍ തെരുവുകളിലെ ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. നമ്മോടും നമ്മുടെ പ്രിയപ്പെട്ടവരോടും ഉള്ള ദൈവത്തിന്‍റെ കരുതല്‍ ഓര്‍ത്ത് നമുക്ക് ദൈവത്തിനു നന്ദി പറയാം.
Join our WhatsApp Channel
അഭിപ്രായങ്ങള്‍