ഒരു ചരമക്കുറിപ്പ് മരിച്ചയാളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട അറിവ് നല്‍കുന്നു. ദുഃഖത്തിന്‍റെ സമയത്ത് വേണ്ടപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടായി തീരാറുണ്ട്.
പരമ്പരാഗതമായി, പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചുള്ള അറിയിപ്പ് വര്‍ത്തമാന പത്രത്തിലൂടെയാണ് നല്‍കുന്നത്. അപ്പോള്‍ ഒരു കുടുംബാംഗം വലിയ ഒരു തുക ചരമക്കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്.
ഇത് പാസ്റ്റര്‍. മൈക്കിളിന്‍റെ ദര്‍ശനമായിരുന്നു, അതുകൊണ്ട് മരണവാര്‍ത്ത വേഗത്തില്‍ പ്രചരിപ്പിക്കുന്നതിന് കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി നോഹആപ്പില്‍ ഒരു ചരമക്കുറിപ്പ് വിഭാഗം ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്ത്യശുശ്രൂഷയെ സംബന്ധിക്കുന്ന അത്യാവശ്യമായ വിവരങ്ങളും ഇത് നല്‍കുന്നതാണ്.
ഒരു ചരമക്കുറിപ്പ് എങ്ങനെയാണ് പോസ്റ്റ് ചെയ്യുന്നത്?
നോഹ ആപ്പ് മെനുവില്‍ ചരമക്കുറിപ്പ് വിഭാഗത്തില്‍ പോയി പ്ലസ് ഐക്കണ്‍ അമര്‍ത്തുക. പ്രസക്തമായ വിവരങ്ങളുടെ ഭാഗം എല്ലാം പൂരിപ്പിക്കുക, അത് അനുമതിക്കായി പോകും. ഇത് അത്രക്ക് ലളിതമാണ്. അതുപോലെ ഈ സേവനം തികച്ചും സൌജന്യമാണ്. ഈ സേവനം നോഹ ആപ്പില്‍ ഉള്ള എല്ലാവര്‍ക്കും (അവരുടെ കുടുംബാംഗങ്ങള്‍ക്കും) വേണ്ടിയുള്ളതാണ്.
Join our WhatsApp Channel
അഭിപ്രായങ്ങള്‍