ശിശുക്കളെ കര്‍ത്താവിന്‍റെ വഴിയില്‍ അഭ്യസിപ്പിക്കണമെന്ന് ദൈവവചനം വ്യക്തമായി നമ്മെ പ്രബോധിപ്പിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 22:6). 2020 നവംബര്‍ 15, ഞായറാഴ്ച്ച നോഹ ആപ്പിന്‍റെ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ ആയി ശിശുദിനം ആഘോഷിക്കുകയുണ്ടായി.
ടീച്ചര്‍ ഹിര വെസ്ലിയുടെ ലഘു പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു.
പരിപാടിയുടെ അവതരണം കുട്ടികള്‍ക്ക് പ്രിയപ്പെട്ട ശ്രീ. പിക്കിളും, ഗോവ അദ്ധ്യാപകരും (നിലജ്, വീണ) ചേര്‍ന്നു നടത്തി.
അതിനു ശേഷം വചനാടിസ്ഥാനത്തിലുള്ള ഒരു പ്രച്ഛന്ന വേഷ മത്സരം നടന്നു. ബൈബിള്‍ കഥാപാത്രങ്ങളുടെ വേഷം കുട്ടികള്‍ അവതരിപ്പിച്ചു. പല ബൈബിള്‍ വിഷയങ്ങള്‍ അവര്‍ ഉപയോഗിച്ചു. പങ്കെടുക്കുന്നവര്‍, അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പിന്താങ്ങുന്ന ഒരു വാക്യം വേദപുസ്തകത്തില്‍ നിന്നും ഉദ്ധരിക്കണമായിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ഭാഗം പൂര്‍ത്തിയാക്കുവാന്‍ 1മിനിട്ട് വീതം സമയം നല്‍കിയിരുന്നു.
പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു:
ഗ്രൂപ്പ് എ - 4 മുതല്‍ 7 വയസ്സ് വരെ
ഗ്രൂപ്പ് ബി - 8 മുതല്‍ 10 വയസ്സ് വരെ
ഗ്രൂപ്പ് സി - 11 മുതല്‍ 13 വയസ്സ് വരെ
ഞങ്ങളുടെ സമര്‍ത്ഥരായ വിധികര്‍ത്താക്കള്‍ ആയിരുന്ന - പാസ്റ്റര്‍. അനിത, പാസ്റ്റര്‍. വില്ല്യം, പാസ്റ്റര്‍. ജൂലിയേറ്റ, പാസ്റ്റര്‍. വയലെറ്റ്, സിസ്റ്റര്‍.സെലിയ എന്നിവര്‍ ഈ കാര്യങ്ങള്‍ എല്ലാം നന്നായി നിയന്ത്രിച്ചു. ഈ മത്സരം സംഘടിപ്പിക്കുന്നതില്‍ പാസ്റ്റര്‍. എലാവിയോ സുപ്രധാനമായ പങ്കുവഹിച്ചു.
മത്സരത്തിന്‍റെ വിജയികള്‍
ഇതിനെത്തുടർന്ന് ആരോണിന്റെയും അബിഗയിലിന്റെയും ഒരു ചെറിയ പ്രചോദനാത്മക സന്ദേശം ലഭിച്ചു
വയോണ പഠിപ്പിച്ച കണ്ണുകെട്ടിയുള്ള കളി ചെയ്യുവാന്‍ കുട്ടികള്‍ക്ക് വളരെ സന്തോഷമായിരുന്നു.
നമ്മുടെ വാക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്ന സന്ദേശം നല്‍കുന്ന നാവു കുഴക്കുന്ന മത്സരം നിലജും, വീണയും ചേര്‍ന്നു നടത്തുകയുണ്ടായി.
നമ്മുടെ വാക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്ന സന്ദേശം നല്‍കുന്ന നാവു കുഴക്കുന്ന മത്സരം നിലജും, വീണയും ചേര്‍ന്നു നടത്തുകയുണ്ടായി.
വേദപുസ്തകം വായിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിക്കുന്ന ഒരു സ്കിറ്റ് ഞങ്ങളുടെ പ്രിയപ്പെട്ട മുംബൈ അദ്ധ്യാപകരായ ഹിര, അര്‍ച്ചന, അനിത, വിന്നി, എസ്മി, ആഗ്നസ് എന്നിവര്‍ ചേര്‍ന്നു അവതരിപ്പിച്ചു.
എല്ലാ കുഞ്ഞുങ്ങള്‍ക്കും വിനോദം നിറഞ്ഞ ഒരു ദിവസം ആയിരുന്നു അത്. മാതാപിതാക്കളുടെയും, ഇടനിലക്കാരുടെയും സഹായത്തെ ഞങ്ങള്‍ ശരിക്കും അഭിനന്ദിക്കുന്നു. ഈ പരിപാടി നടത്തുവാന്‍ സഹായിച്ച പാസ്റ്റര്‍. എലാവിയോയ്ക്കും ബാക്കി എല്ലാവര്‍ക്കും വളരെ നന്ദി പറയുന്നു. ദൈവം നിങ്ങളെ മാനിക്കും (1ശമുവേല്‍ 2:30)
Join our WhatsApp Channel
അഭിപ്രായങ്ങള്‍