എന്‍റെ മാതാവിന്‍റെ ശവസംസ്കാര ശുശ്രൂഷകള്‍ 2020 ജൂണ്‍ 6-ാം തീയതി (രാവിലെ 11മണിക്ക്) നടത്തപ്പെടുകയുണ്ടായി. ശ്രീ. ജോസെഫ് റോഡ്രിഗസ് (അന്ത്യകര്‍മ്മ നിര്‍വ്വാഹകന്‍) എന്‍റെ മാതാവിന്‍റെ അന്ത്യയാത്ര എളുപ്പമുള്ളതാക്കി. ഈ ലോക്ക്ഡൌണ്‍ ന്‍റെ സമയത്ത് അതിന്‍റെ പ്രമാണങ്ങള്‍ ലഭിക്കുന്നത് എളുപ്പമല്ലായിരുന്നു എന്നാല്‍ താന്‍ സ്വന്തമായി പോയി അതിനായി സഹായിച്ചു.
വചനം പറയുന്നു, "തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍".(ഗലാത്യര്‍ 6:2). എന്‍റെ മാതാവിന്‍റെ ശരീരം വെച്ച ശവമഞ്ചം സംസ്കാരത്തിനായി എടുക്കപ്പെട്ടു. എന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നതില്‍ ഓംപ്രകാശിനോടും, പാസ്റ്റര്‍ രവിയോടും, അങ്കിള്‍ വാള്‍ട്ടറോടും, സിസ്റ്റര്‍. അനിത ഷെട്ടിയോടും, അനില്‍ ഷെട്ടിയോടും ഞാന്‍ നന്ദി അറിയിക്കുന്നു.
ശവമഞ്ചം അടയ്ക്കുന്നതിനു മുന്‍പ് ഞാനും പാസ്റ്റര്‍ അനിതയും ഞങ്ങളുടെ അന്ത്യോപചാരം മാതാവിനു അര്‍പ്പിച്ചു.
ഞങ്ങളുടെ ജീവനക്കാര്‍ (ഓംപ്രകാശ്, ഗുരു എന്നിവര്‍ അന്ത്യോപചാരം മാതാവിന് അര്‍പ്പിച്ചു),
സിസ്റ്റര്‍ അനിത ഷെട്ടിയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങളുടെ വേദനയുടെ സമയങ്ങള്‍ മുഴുവന്‍ അവള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. രാവും, പകലും അവള്‍ സഹായത്തിനായി കൂടെ ഉണ്ടായിരുന്നു. (അവളും മാതാവിനു അന്ത്യോപചാരം അര്‍പ്പിച്ചു).
എന്‍റെ മാതാവ് ചെറുപ്പത്തില്‍ എന്നെ എടുത്തുകൊണ്ട് നടന്നത് ഞാന്‍ ഓര്‍ത്തുപോയി. എന്‍റെ മാതാവിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
ദൈവവചനം എത്ര സത്യമാണ്, "നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ നീ തിരികെ ചേരും" (ഉല്പത്തി 3:19).
വചനം പറയുന്നു, "തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍".(ഗലാത്യര്‍ 6:2). എന്‍റെ മാതാവിന്‍റെ ശരീരം വെച്ച ശവമഞ്ചം സംസ്കാരത്തിനായി എടുക്കപ്പെട്ടു. എന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നതില്‍ ഓംപ്രകാശിനോടും, പാസ്റ്റര്‍ രവിയോടും, അങ്കിള്‍ വാള്‍ട്ടറോടും, സിസ്റ്റര്‍. അനിത ഷെട്ടിയോടും, അനില്‍ ഷെട്ടിയോടും ഞാന്‍ നന്ദി അറിയിക്കുന്നു.
അന്ത്യശുശ്രൂഷയ്ക്ക് മുന്‍പ് അങ്കിള്‍ വാള്‍ട്ടര്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി. അങ്കിള്‍ വാള്‍ട്ടര്‍ കൊങ്കണി ഭാഷയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, എന്‍റെ മാതാവ് ഞങ്ങള്‍ക്കുവേണ്ടി എങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു എന്നതിന്‍റെ ഓര്‍മ്മകള്‍ എന്‍റെ കണ്ണുകള്‍ക്ക് മുന്‍പിലൂടെ കടന്നുപോയി. പാസ്റ്റര്‍ അനിതയും ഞാനും തളര്‍ന്നുപോയി.
ഞങ്ങളുടെ ജീവനക്കാര്‍ (ഓംപ്രകാശ്, ഗുരു എന്നിവര്‍ അന്ത്യോപചാരം മാതാവിന് അര്‍പ്പിച്ചു),
സിസ്റ്റര്‍ അനിത ഷെട്ടിയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങളുടെ വേദനയുടെ സമയങ്ങള്‍ മുഴുവന്‍ അവള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. രാവും, പകലും അവള്‍ സഹായത്തിനായി കൂടെ ഉണ്ടായിരുന്നു. (അവളും മാതാവിനു അന്ത്യോപചാരം അര്‍പ്പിച്ചു).
എന്‍റെ മാതാവ് ചെറുപ്പത്തില്‍ എന്നെ എടുത്തുകൊണ്ട് നടന്നത് ഞാന്‍ ഓര്‍ത്തുപോയി. എന്‍റെ മാതാവിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
ദൈവവചനം എത്ര സത്യമാണ്, "നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ നീ തിരികെ ചേരും" (ഉല്പത്തി 3:19).
മാതാവിന്‍റെ ഭൂമിയിലെ അവസാനത്തെ വിശ്രമസ്ഥലം.
പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി, "നമ്മുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗ്ഗത്തിലാണ്, നാം ഈ ഭൂമിയിലൂടെ യാത്ര ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ".
കുറിപ്പ്: എല്ലാവരേയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കാതിരുന്നതിന്‍റെ കാരണം, നിലവിലെ സാഹചര്യവും നിയമവും അനുസരിച്ച് 10 പേരേ മാത്രമേ അനുവദിക്കുകയുള്ളു എന്ന് സെമിത്തേരി അധികാരികള്‍ ഞങ്ങളോട് വ്യക്തമായി പറഞ്ഞിരുന്നത് കൊണ്ടാണ്. അത് അനുസരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഈ കാര്യത്തില്‍ ഞങ്ങളോട് ദയവായി ക്ഷമിക്കുക.

Join our WhatsApp Channel
അഭിപ്രായങ്ങള്‍