വാര്‍ത്തകള്‍
എന്‍റെ മാതാവ് കര്‍ത്താവിനോടുകൂടെ ആയിരിപ്പാന്‍ നിത്യഭവനത്തില്‍ ചേര്‍ക്കപ്പെട്ടു
Saturday, 6th of June 2020
1
0
160
എന്‍റെ മാതാവ് ശ്രീമതി. റോസി ഫെര്‍ണാണ്ടസ് (76 വയസ്സ്) കര്‍ത്താവിനോടു കൂടെ വസിപ്പാന്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ട വിവരം വലിയ ദുഃഖത്തോടെയും വേദനയോടെയും ഞാന്‍ നിങ്ങളെ അറിയിക്കുന്നു. അവളുടെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. 2020 ജൂണ്‍ 5-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 4:30 മണിക്ക് താന്‍ ഈ ലോകം വിട്ടുപോയി.
അവള്‍ വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുകയും ഈ ഭൂമിയിലെ തന്‍റെ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. (2തിമൊ 4:7). എന്‍റെ മാതാവ് ഒരു പ്രാര്‍ത്ഥനാ വനിതയായിരുന്നു, അവളുടെ പ്രാര്‍ത്ഥന എന്നെയും, എന്‍റെ കുടുംബാംഗങ്ങളെയും, ശുശ്രൂഷയെയും വലിയ തോതില്‍ ബലപ്പെടുത്തി. എനിക്ക് അത് വലിയ ഒരു നഷ്ടമാണ് എങ്കിലും എത്രയും അനുഗ്രഹിക്കപ്പെട്ട ഒരു മാതാവിനെ എനിക്ക് തന്നതിന് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
അതുപോലെ, നിങ്ങള്‍ തുടര്‍മാനമായ ഉപവാസത്താലും പ്രാര്‍ത്ഥനയാലും എന്‍റെ മാതാവിനെ കരുതിയതില്‍ കൂടെ ദൈവ നാമത്തോടു കാണിച്ച നിങ്ങളുടെ സ്നേഹ പ്രവര്‍ത്തിയും അദ്ധ്വാനവും മറന്നുകളയുവാന്‍ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല. (എബ്രായര്‍ 6:10)
എന്‍റെ കുടുംബത്തിന്‍റെ പേരില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദിയെ പ്രകാശിപ്പിക്കുന്നു. നിങ്ങള്‍ ചെയ്ത സകലത്തിനും ഒരിക്കലും പകരം നല്‍കുവാന്‍ എനിക്ക് കഴിയുകയില്ല.
ദയവായി എന്‍റെ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക. മാതാവിന്‍റെ വേര്‍പാട് തന്നെ വളരെയധികം ബാധിക്കുന്നുണ്ട്.
ദൈവത്തിന്‍റെ സന്നിധിയില്‍,
പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ്

Join our WhatsApp Channel
അഭിപ്രായങ്ങള്‍