ഭാരതത്തില്‍ ഓരോ വര്‍ഷവും സെപ്റ്റംബര്‍ 5 ന് അദ്ധ്യാപകദിനം ആഘോഷിക്കപ്പെടുന്നു. തങ്ങളുടെ അദ്ധ്യാപനവൃത്തിയിലൂടെ നമ്മെ വളര്‍ച്ചയിലേക്കും, ഉന്നതിയിലേക്കും നയിച്ച അദ്ധ്യാപകരോടുള്ള നന്ദിയും ആദരവും പ്രദര്‍ശിപ്പിക്കുന്നതിനായി ഈ ദിവസം അനുസ്മരിക്കപ്പെടുന്നു.
മുംബൈയിലും നവിമുംബൈയിലുമുള്ള അധ്യാപകര്‍ക്കായി കരുണാ സദന്‍ മിനിസ്ട്രി ഒരു കാര്യപരിപാടി ക്രമീകരിച്ചു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നു.
"യിസ്രായേലിന്‍റെ സ്തുതികളിന്മേല്‍ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ" (സങ്കീര്‍ത്തനം 22:3). കരുണാ സദന്‍ വര്‍ഷിപ്പ് ടീം ആരാധനയില്‍ അവന്‍റെ നാമത്തെ ഉയര്‍ത്തി. ദൈവത്തിന്‍റെ മഹനീയ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു..
"മഹാനായ ഗുരുവിനെ അനുകരിക്കുക" എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ മൈക്കിള്‍ ശക്തമായ ദൈവവചന സന്ദേശം നല്‍കി.
അനേക അദ്ധ്യാപകര്‍ ഈ കാര്യപരിപാടിയില്‍ സംബന്ധിച്ചു.
ഈ ഗംഭീര ചടങ്ങിന്‍റെ ആരംഭത്തില്‍ അദ്ധ്യാപകരെ ആദരിക്കയും അഭിനന്ദിക്കയും ചെയ്യുന്നതിന്‍റെ ഭാഗമായി കേക്ക് മുറിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു
സ്വാദിഷ്ഠമായ രസമലായി കേക്ക് എല്ലാ അദ്ധ്യാപകര്‍ക്കും വിതരണം ചെയ്തു.
ഈ പഴമൊഴി എത്ര കൃത്യമാണ്,
"അദ്ധ്യാപകര്‍ ലോകത്തെ മാറ്റുന്നു, ഒരു സമയം ഒരു കുട്ടി എന്ന നിലയില്‍". ഏകദേശം അമ്പതു വര്‍ഷത്തോളമായി കുട്ടികളെ പഠിപ്പിക്കുന്ന ശ്രീമതി.തെരേസ്സ ഗോയിസിന്‍റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ പാസ്റ്റര്‍. മൈക്കിളും പാസ്റ്റര്‍. അനിതയും പ്രെത്യേകം എടുത്തുപറഞ്ഞു.
23 വര്‍ഷത്തിലധികമായി ദൈവവചനം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനു പാസ്റ്റര്‍. മൈക്കിളിനെ കരുണാ സദന്‍ ടീം ആദരിച്ചു.
കെ എസ് എം സ്കാന്നിംഗ് ടീം ഒരു ഉപഹാരം നല്‍കി പാസ്റ്റര്‍. മൈക്കിളിനെ ആദരിക്കുന്നു.
കെ എസ് എമ്മിലെ ജീവനക്കാര്‍ ബൊക്കെ നല്‍കികൊണ്ട് പാസ്റ്റര്‍ മൈക്കിളിനെ ബഹുമാനിക്കുന്നു.
മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. കരുണാ സദനിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും വലിയ ഒരു ദൌത്യം ആണ് നിര്‍വ്വഹിച്ചത്. നിങ്ങള്‍ക്ക് വളരെയധികം നന്ദി!!.
അംഗീകാരത്തിന്‍റെയും ആദരവിന്‍റെയും അടയാളമായി അദ്ധ്യാപകദിന ആഘോഷത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും പേനകള്‍ സമ്മാനിച്ചു.
കർത്താവിന്റെ അഭിഷേകം ഈ പേനകളിൽ ഉണ്ടാകേണ്ടതിനായി പാസ്റ്റർ.മൈക്കിൾ പിന്നീട് പ്രാവത്ഥിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ അദ്ധ്യാപകര്‍ക്ക് പേനകള്‍ വിതരണം ചെയ്യുന്നു.
നിങ്ങള്‍ ഈ പേനകള്‍ ഉപയോഗിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുക. നിങ്ങളുടെ സാക്ഷ്യങ്ങള്‍ ദൈവത്തിനു മഹത്വം കൊണ്ടുവരും.
കാര്യപരിപാടിയുടെ അവസാനത്തില്‍, പാസ്റ്റര്‍ മൈക്കിള്‍ ഓരോ അദ്ധ്യാപകരുടെയും മേല്‍ കരംവെച്ചുകൊണ്ട് വ്യക്തിപരമായി അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. മുന്‍പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിലയില്‍ ആത്മാവിന്‍റെ നിറവും ദൈവത്തിന്‍റെ സാന്നിദ്ധ്യവും അനുഭവിച്ചുവെന്ന് അനേകരും സാക്ഷ്യം പറയുവാന്‍ ഇടയായി.
എല്ലാം തയ്യാറായിരിക്കുന്നു!!🎊 സമ്മാനങ്ങള്‍ പൊതിഞ്ഞു എല്ലാ അദ്ധ്യാപകര്‍ക്കും നല്‍കുവാന്‍ തയ്യാറായിരിക്കുന്നു. ഈ കാര്യപരിപാടി ഒരു വിജയം ആക്കിതീര്‍ത്തതില്‍ കെ എസ് എം ജീവനകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആര്‍പ്പുവിളി നല്‍കുന്നു.🥳
ഈ സായാഹ്നത്തിലെ പരിപാടി സമര്‍ത്ഥമായി നയിച്ച - ആയേഷ് ഡിസൂസ എല്ലാ അദ്ധ്യാപകരേയും ആനന്ദിപ്പിച്ചു നിര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്.
അദ്ധ്യാപക ദിനത്തിലെ വിനോദത്തിന്‍റെ സമയം - തൊപ്പികൊണ്ടുള്ള മത്സരം.
തൊപ്പികൊണ്ടുള്ള മത്സരത്തില്‍ വിജയികളായവര്‍ക്ക് പാസ്റ്റര്‍ അനിത ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നു. 🎩 വിജയികളായവര്‍ക്ക് പ്രെത്യേക അഭിനന്ദനങ്ങള്‍. 🥳
ഏറ്റവും കൂടുതല്‍ പേരുകള്‍ ഊഹിച്ചു പറഞ്ഞ അദ്ധ്യാപകര്‍ക്ക് പാസ്റ്റര്‍ മൈക്കിളും പാസ്റ്റര്‍ അനിതയും ഉപഹാരങ്ങള്‍ നല്‍കുന്നു.
യേശുവിനു നല്‍കപ്പെട്ടിരിക്കുന്ന വിവിധങ്ങളായ പേരുകളെ നിങ്ങള്‍ക്ക് ഊഹിക്കാമോ?
ഞങ്ങളുടെ അദ്ധ്യാപകര്‍ ചെയ്തതായ ഈ കേശാലങ്കാര ശൈലി ശ്രദ്ധിക്കുക! അദ്ധ്യാപനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല അവര്‍ക്ക് സാമര്‍ത്ഥ്യമുള്ളത്.😁 നമ്മോടുകൂടെയുള്ള വളരെ താലന്തുള്ള അദ്ധ്യാപകര്‍.
🎉
വിജയം പങ്കുവെയ്ക്കപ്പെടുമ്പോള്‍ അത് ഏറ്റവും നല്ലതാകുന്നു! 🤩
വരുന്നു. . . . . കേശാലങ്കാര ശൈലി മത്സരത്തിലെ വിജയികള്‍.💇🏻
നൃത്ത മത്സരത്തില്‍ വിജയിക്കുന്നതിനായി അദ്ധ്യാപകര്‍ അവരുടെ പ്രിയപ്പെട്ട കുട്ടികളെ ആശ്ലേഷിക്കുന്നു.
#അദ്ധ്യാപകദിനം #സന്തോഷമുള്ള അദ്ധ്യാപകദിനം.
നൃത്ത മത്സരത്തിലെ വിജയികള്‍ പാസ്റ്റര്‍ അനിതയില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നു. 🎉 അദ്ധ്യാപകര്‍ വളരെയധികം ആര്‍ക്കുന്നത് കാണുവാന്‍ രസകരമാണ്.👯
അതുപോലെ, മുംബൈയിലെ ബാന്ദ്രയില്‍ നടന്ന പ്രെത്യേക സമ്മേളനത്തില്‍ കുട്ടികള്‍, എല്ലാവരിലും വലിയ ഗുരുവായ കര്‍ത്താവായ യേശുവിനെ പാടി സ്തുതിച്ചു. അവര്‍ കൈകൊണ്ടു നിര്‍മ്മിച്ച ഒരു കാര്‍ഡ് പാസ്റ്റര്‍. മൈക്കിളിനു സമ്മാനിക്കയും ചെയ്തു.
Join our WhatsApp Channel
അഭിപ്രായങ്ങള്‍