2023 ലേക്കുള്ള പ്രവചനങ്ങള്‍
a). 2023 ലോകത്തെ സംബന്ധിച്ചിടത്തോളം വരള്‍ച്ചയുടെ ഒരു വര്‍ഷമായിരിക്കും. എന്നാല്‍, ദൈവജനത്തെ സംബന്ധിച്ച്, അത് കരുതലിന്‍റെയും സമൃദ്ധിയുടേയും ഒരു വര്‍ഷമായിരിക്കും. ക്ഷാമകാലത്ത് രാജാവിന്‍റെ മേശയിങ്കല്‍ നിന്നും യഹോവ ഏലിയാവിനെ പോറ്റുവാന്‍ ഇടയായി. കര്‍ത്താവ് തന്‍റെ പക്കല്‍നിന്നും അത്ഭുതകരമായി തന്‍റെ ജനത്തിനുവേണ്ടി കരുതും.
b). 2023 ഒരുക്കത്തിന്‍റെ ഒരു വര്‍ഷം കൂടിയായിരിക്കും.
"എന്നാൽ യെഹോവാശ്‍ രാജാവിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാർ ആലയത്തിന്‍റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു". (2 രാജാക്കന്മാര്‍ 12:6). നിങ്ങള്‍ ഇനി ഒരിക്കലും കര്‍ത്താവിലുള്ള നിങ്ങളുടെ ആത്മീക വളര്‍ച്ചയെ അവഗണിക്കരുത്. കര്‍ത്താവിന്‍റെ വരവിനായുള്ള നിര്‍ണ്ണായകമായ ഒരുക്കത്തിന്‍റെ സമയമാണ്. കൃത്യമായ സമയം നമുക്ക് അറിയുകയില്ല, എന്നാല്‍ ഞാന്‍ ആത്മാവില്‍ മനസ്സിലാക്കുന്നു അത് മുന്‍പിലത്തെക്കാള്‍ അടുത്തായിരിക്കുന്നു. കര്‍ത്താവിന്‍റെ വരവിനെ പരിഹസിക്കുന്ന സാത്താന്‍റെ പ്രതിനിധികളെ സൂക്ഷികുക.
c). 2023 ല്‍, കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരപാതകളെ ബാധിക്കുന്ന തരത്തിലുള്ള ചില സാഹചര്യങ്ങള്‍ ഉണ്ടാകും.
d) സകല ജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. (യെശയ്യാവ് 40:6). ലോകമെമ്പാടും അറിയപ്പെടുന്ന വളരെ പ്രശസ്തനായ ഒരു ബിസ്സിനസുക്കാരന്‍ ഈ ലോകത്തു നിന്നും മാറ്റപ്പെടും. അത് അപ്രതീക്ഷിതവും അനേകര്‍ക്ക് ഞെട്ടല്‍ ഉളവാക്കുന്ന തരത്തിലും കടന്നുവരും.
e) ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം അവസാനിക്കും. അതിനെ പുനരുദ്ധരിക്കുവാനുള്ള സകല പ്രയത്നങ്ങളും പരാജയപ്പെടും.
മറ്റു പല കാര്യങ്ങളുമുണ്ട് അത് ഞാന്‍ ദൈവം അനുവദിക്കുന്നതനുസരിച്ച് പിന്നീട് പങ്കുവെക്കുന്നതാണ്.