നോഹ ആപ്പ് ക്രിസ്തീയ സമൂഹത്തിനു ഒരു വലിയ അനുഗ്രഹമായി മാറുവാന്‍ ഇടയായിത്തീര്‍ന്നു, ഈ പുതുവര്‍ഷദിനത്തില്‍ (1-1-2023), കരുണാ സദന്‍ മിനിസ്ട്രി അവരുടെ നോഹ ആപ്പ് തമിഴില്‍ ആരംഭിച്ചു. കരുണാ സദന്‍ മിനിസ്ട്രിയുടെ നോഹ ആപ്പ് തമിഴില്‍ ആരംഭിച്ചത് കെ എസ് എം ലെ തമിഴ് സമൂഹത്തിന്‍റെ വലിയ ഉത്സാഹത്തിന്‍റെ ഫലമായാണ്. അനേകരും ഇതിനോടകം തന്നെ ആ ആപ്പ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയും വളരെ സചീവമായി അതില്‍ പങ്കുചേരുകയും ചെയ്യുന്നു.
ഇതിന്‍റെ സവിശേഷതകളായ അനുദിന പ്രാര്‍ത്ഥനകളും ഏറ്റുപറച്ചിലുകളും, സ്തുതികള്‍, ഇ ബുക്ക്, നോഹട്യുബ്, പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അയയ്ക്കുക, സ്വപ്ന നിഘണ്ടു, വേദപുസ്തക വ്യാഖ്യാനം, നോഹഗ്രാം തുടങ്ങിയവയെല്ലാം ഇങ്ങനെയുള്ളതില്‍ പ്രഥമമായതും ആയിരക്കണക്കിനു ആളുകളോട് ഒരേസമയം ശുശ്രൂഷിക്കുവാന്‍ കഴിയുന്നതുമായ സമഗ്രമായ വേദിയാകുന്നു.
നോഹ ആപ്പ് തമിഴില്‍ ആരംഭിച്ചത് അവരുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുമെന്നും തമിഴ് സംസാരിക്കുന്ന ഒരു വിശ്വാസിയുടെ ആത്മീക നടപ്പിനെ താഴെ പറയുന്ന നിലയില്‍ ഉയര്‍ത്തികൊണ്ടുവരികയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
1.തമിഴ് സംസാരിക്കുന്ന വിശ്വാസികളുടെ ഭവനത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, പ്രത്യേകിച്ച് തമിഴ് ഭാഷ കൂടുതലായി താല്പര്യപ്പെടുന്ന പ്രായമായ മാതാപിതാക്കള്‍, ഇംഗ്ലീഷില്‍ ആ വാക്കുകളും അതിന്‍റെ അര്‍ത്ഥങ്ങളും അന്വേഷിച്ചു ബുദ്ധിമുട്ടാതെ നോഹ ആപ്പിലെ എല്ലാ കാര്യങ്ങളും അവര്‍ക്ക് ഗ്രഹിക്കുവാന്‍ സാധിക്കും. ദൈവവചനത്തില്‍ നിന്നുമുള്ള വെളിപ്പാടുകളും ജ്ഞാനങ്ങളും ആഗ്രഹിക്കുന്ന ആ കൂട്ടത്തില്‍പ്പെട്ട ആളുകള്‍ക്ക് അനുദിന മന്ന, സ്വപ്ന നിഘണ്ടു തുടങ്ങിയ വിഭാഗങ്ങള്‍ വലിയ ഒരു അനുഗ്രഹമായിരിക്കും.
2. തമിഴില്‍ വായിക്കുവാനും സംസാരിക്കുവാനും കൂടുതലായി ഇഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് അവരുടെ മാതൃഭാഷയില്‍ തങ്ങളുടെ മക്കളെ അനുദിന പ്രാര്‍ത്ഥനകളും ഏറ്റുപ്പറച്ചിലുകളും പഠിപ്പിക്കുവാന്‍ കഴിയും, അത് അവരുടെ മക്കളുടെ വിശ്വാസത്തെ ശക്തീകരിക്കുക മാത്രമല്ല ചെയ്യുന്നത് പ്രത്യുത ആ കുഞ്ഞുങ്ങള്‍ അവരുടെ ജീവിതത്തില്‍ സന്തോഷിക്കേണ്ടതിനു മനോഹരമായ ഓര്‍മ്മകളും നല്‍കുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള നിതിന്‍ ഇങ്ങനെ ഓര്‍ക്കുന്നു:
"ഞാന്‍ ഒരു കുഞ്ഞായിരുന്നപ്പോള്‍, ആ പഴയ കാലങ്ങളില്‍ എന്‍റെ അമ്മയുമായി ഉണ്ടായിരുന്ന മനോഹരമായ ഒരു ഓര്‍മ്മ എന്നത് എന്‍റെ മാതാവ് ഞങ്ങളുടെ ദക്ഷിണേന്ത്യന്‍ മാതൃഭാഷയില്‍ 23-ാം സങ്കീര്‍ത്തനവും കര്‍തൃപ്രാര്‍ത്ഥനയും എന്നെ പഠിപ്പിച്ചിരുന്നു എന്നുള്ളതാണ്.
ഞാന്‍ അത് മനഃപാഠമാക്കി ഞങ്ങളുടെ ഭവനത്തിലും അവധിയുള്ള സമയങ്ങളിലും അത് ആവര്‍ത്തിച്ചു എന്നെക്കൊണ്ട് പറയിപ്പിക്കുവാന്‍ എന്‍റെ മാതാവ് ശ്രദ്ധിച്ചിരുന്നു. ആ പ്രയത്നം മുഖാന്തിരം ഇന്നും എനിക്ക് എന്‍റെ മാതൃഭാഷയില്‍ സങ്കീര്‍ത്തനം 23 ഉം കര്‍തൃപ്രാര്‍ത്ഥനയും നന്നായി അറിയാം".
3. തമിഴ്നാടിന്‍റെ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട ഗ്രാമങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക്, കര്‍ത്താവിലുള്ള അവരുടെ നടപ്പിനെ വളര്‍ത്തുവാന്‍ സഹായിക്കുന്ന ആത്മീക കാര്യങ്ങളുടെ ഒരു വലിയ കലവറതന്നെ ഇപ്പോള്‍ അവര്‍ക്ക് ലഭ്യമാണ്. ദൈവത്തെക്കുറിച്ചു സംസാരിക്കുവാന്‍ ഇപ്പോള്‍ പൊതുവായ ഒരു വേദിയും ഭാഷയും ഉള്ളതുകൊണ്ട് ഇപ്പോഴുള്ള തമിഴ് സംസാരിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ സമൂഹവുമായി അവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന രീതിയില്‍ ആശയവിനിമയം നടത്തുവാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ഈ നിലയില്‍ ഇതിനെ സഹായിക്കുവാന്‍ കഴിയും:
ഏ) അനുദിന മന്ന (തമിഴില്‍) അവരുടെ കുടുംബങ്ങളുമായി, സ്നേഹിതരുമായി, ബന്ധുക്കളുമായി, പ്രത്യേകിച്ച് ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധത്തിലേക്ക് ഇതുവരേയും വരാത്തവരുമായി നിങ്ങള്‍ പങ്കുവെക്കുക. നിങ്ങള്‍ ഒരു പ്രക്ഷേപണ ഗ്രൂപ്പ് ഉണ്ടാക്കി നിങ്ങളുടെ കൊണ്ടാക്ടില്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള ആളുകളുമായി അത് പങ്കുവെക്കുവാന്‍ സാധിക്കും. അനുദിനവും മുടക്കം കൂടാതെ അങ്ങനെ ചെയ്യുന്നത് അനേകം ആളുകള്‍ ഇനിയും ക്രിസ്തുവിനെ കണ്ടുമുട്ടുവാന്‍ സഹായിക്കും.
ബി) നോഹ ആപ്പിലെ വിവിധ കാര്യപരിപാടിയിലൂടെ അനേകരെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രാജ്യത്തിലേക്ക് സ്വാധീനിക്കുവാനും എത്തിക്കുവാനും വേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക.
സി) അവസാനമായി, ഈ പ്രവര്‍ത്തനം തുടര്‍ന്നും മുമ്പോട്ടു കൊണ്ടുപോകുവാന്‍ സഹായിക്കേണ്ടതിനു ഒരു സാമ്പത്തീക നന്മ അയയ്ക്കുന്നതിനെക്കുറിച്ചു ആലോചിക്കുക.
Join our WhatsApp Channel
അഭിപ്രായങ്ങള്‍