english हिंदी मराठी తెలుగు தமிழ் Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  1. ഹോം
  2. വാര്‍ത്തകള്‍
  3. മേഖല തിരിച്ചുള്ള ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ 2022
വാര്‍ത്തകള്‍

മേഖല തിരിച്ചുള്ള ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ 2022

Friday, 13th of January 2023
1 0 26
കെ എസ് എം ക്രിസ്തുമസ് ആഘോഷങ്ങള്‍ മുംബൈയിലും നവി മുംബൈയിലുമുള്ള ആളുകളെ അവധിക്കാലത്തെ ആഘോഷത്തിനായി ഒരുമിച്ചു കൂട്ടിയ സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും സമയങ്ങള്‍ ആയിരുന്നു. 2022 ഡിസംബര്‍ 10-ാം തീയതി മുതല്‍ 31-ാം തീയതി വരെയുള്ള 21 ദിവസങ്ങള്‍ നീണ്ടുനിന്ന പ്രസ്തുത ആഘോഷങ്ങളില്‍ വ്യത്യസ്തങ്ങളായ കാര്യപരിപാടികള്‍ നഗരത്തിന്‍റെ പല ഭാഗങ്ങളിലായി നടക്കുവാന്‍ ഇടയയിത്തീര്‍ന്നു.

1.സാന്താക്രൂസ്   (10-ാം തീയതി)

ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് ജെ-12 ന്‍റെ ലീഡര്‍ ആയിരിക്കുന്ന കാതറിന്‍ ബാരെറ്റോ ആയിരുന്നു.
path
ഫ്രെയിമില്‍: സംഘാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നു ഒരു കുടുംബത്തെപോലെ പ്രാര്‍ത്ഥിക്കുന്നു.

path
ക്രിസ്തുമസ് പാരിതോഷികങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു
ഈഷു ടനവാടെ, മനിഷ് ഷിന്‍ഡെ, മോനി ഗുപ്ത  (ഇടത്തുനിന്നു-വലത്തോട്ട്)

2.  വകോള    (2022 ഡിസംബര്‍ 11-ാം തീയതി)

ജെ-12 ലീഡര്‍മാരായ ഫിലോമിന രോഹിതും മിലഗ്രൈന്‍ വീഗാസും ചേര്‍ന്നു സാന്താക്രൂസ് ഈസ്റ്റിലെ വകോളയിലെ തങ്ങളുടെ താമസസ്ഥലത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

path
ആകെ 16 സഭാംഗങ്ങള്‍ അവിടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഒരുമിച്ച് കടന്നുവന്നു.

path
ജെ-12 ലീഡറായ ഫിലോമിന രോഹിത് നിലേഷ് താനവാഡക്ക് സമ്മാനങ്ങള്‍ കൈമാറുന്നു.

3.  വഡാല    (2022 ഡിസംബര്‍ 14-ാം തീയതി).

ജെ-12 ലീഡറായ തുള്‍ ബഹാദൂര്‍ താപ്പ വഡാലയിലുള്ള തന്‍റെ അംഗങ്ങള്‍ക്കായി പൂര്‍ണ്ണമനസ്സോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
25 അംഗങ്ങള്‍ക്കുള്ള മധുരപലഹാരങ്ങള്‍ അവിടെയുള്ള ആഘോഷത്തില്‍ ക്രമീകരിച്ചിരുന്നു.

path
ഗ്രൂപ്പിനു മേല്‍നോട്ടം വഹിക്കുന്ന പ്രവീണ്‍ സല്‍ഡാനാ ദൈവവചനം പങ്കുവെക്കുന്നു.

path
കുട്ടികള്‍ക്കുവേണ്ടിയുള്ള പന്തുകൈമാറ്റക്കളി ഉള്‍പ്പെടെ നിരവധി വിനോദ മത്സരങ്ങള്‍ നടന്നു.
പന്തുകൈമാറ്റക്കളിയില്‍ വിജയിയായ വ്യക്തിക്ക് പാരിതോഷികം ലഭിച്ചു.

4. കലിന    (2022 ഡിസംബര്‍ 15-ാം തീയതി).

ജെ-12 ലീഡര്‍മാരായ മെര്‍ലിന്‍ മെന്‍ഡോന്‍സാ, ടെന്നിസ് മെന്‍ഡോന്‍സാ, ഫ്രാന്‍സിസ്ക റോഡ്രിഗസ്, റിതേഷ് പഞ്ചെനി തുടങ്ങിയവര്‍ ചേര്‍ന്നു സാന്താക്രൂസ് ഈസ്റ്റിലുള്ള പ്രാര്‍ത്ഥനാ ഗോപുരത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

പാസ്റ്റര്‍. ജൂലിയറ്റ് ഡിസൂസാ ദൈവവചനത്തില്‍ നിന്നും സംസാരിച്ചു, ക്രിസ്തുമസ്സിന്‍റെ സത്യമായ കാരണത്തെ സംബന്ധിച്ചു വചനത്തില്‍ നിന്നും അദ്ദേഹം വെളിപ്പെടുത്തിയത് ആളുകളുടെ ഹൃദയത്തില്‍ ചൈതന്യം ഉളവാക്കി.
path
ജെ-12 ലീഡര്‍മാരോടുകൂടെയുള്ള ക്രിസ്തുമസ്സ് ആഘോഷങ്ങള്‍.

path
ആകെ 50 സഭാംഗങ്ങള്‍ അവിടെ നടന്ന ആഘോഷങ്ങളില്‍ സന്നിഹിതര്‍ ആകുവാന്‍വേണ്ടി കൂടിവന്നു.

path
സമ്മാനം കിട്ടിക്കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും വളരെ സന്തോഷമായി. 

5. കാന്‍ഡിവലി    (2022 ഡിസംബര്‍ 15-ാം തീയതി).

ജെ-12 ലീഡറായ ഫെമിന ബ്രിട്ടോയുടെ സംഘത്തിലെ ഒരംഗമായ ചേതന സുറി ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

പ്രാര്‍ത്ഥനയോടും ആരാധനയോടും കൂടി ആരംഭിച്ച ആഘോഷത്തില്‍ ദൈവവചന പ്രഘോഷണവും നടക്കുകയുണ്ടായി. 

path
അവിടെ താമസസ്ഥലത്ത് സന്നിഹിതരായിരുന്ന 15 അംഗങ്ങളുടെ കൂട്ടായ്മ.

path
ആഘോഷ വേളയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യപ്പെട്ടു.

6. ബാദ്ലാപൂര്‍    (2022 ഡിസംബര്‍ 15-ാം തീയതി).

ജെ-12 ലീഡറായ സോണി കൈര്‍നര്‍ ബാദ്ലാപൂരിലുള്ള അവളുടെ താമസസ്ഥലത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

path
ജെ-12 ലീഡറായ ജസ്വിന്ദര്‍ സെഹ്റാ പ്രാര്‍ത്ഥനയില്‍ ആളുകളെ നയിച്ചു.

path
ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് അതിന്‍റെ സംഘാടകയ്ക്ക് പാരിതോഷികം നല്‍കി.

7. അന്ധേരി വെസ്റ്റ്‌    (2022 ഡിസംബര്‍ 16-ാം തീയതി).
ജെ-12 ലീഡര്‍മാരായ: അനിഷ റോഡ്രിഗസ്, ഷാരോണ്‍ മാക്ക്ലോ, സഞ്ജയ്‌ മിസ്ത്രി, എസ്മെറാള്‍ഡ് റോഡ്രിഗസ്, റിബെക്ക സ്വാമി തുടങ്ങിയവര്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ആളുകളുമായി അടുക്കുവാനും പുതിയതും നിലനില്‍ക്കുന്നതുമായ ബന്ധം സ്ഥാപിക്കുവാനും പറ്റിയ ഏറ്റവും നല്ല അവസരമായിരുന്നത്.

path
പാസ്റ്റര്‍. ജൂലിയെറ്റ ആഘോഷവേളയില്‍ ദൈവവചനം പങ്കുവെക്കുന്നു.
path
വിനോദ മത്സരങ്ങളില്‍ പ്രായമായവരും ചെറുപ്പക്കാരും ഒരുപോലെ പങ്കെടുക്കുന്നു.

path
ഈ ക്രിസ്തുമസ്സ് ആഘോഷത്തില്‍ ആകെ 25 അംഗങ്ങള്‍ സംബന്ധിച്ചു.

8. അനുഗ്രഹ മാരിയുടെ ശുശ്രൂഷ    (2022 ഡിസംബര്‍ 17-ാം തീയതി).

പാസ്റ്റര്‍ അനിത ഫെര്‍ണാണ്ടസ്, പാസ്റ്റര്‍ രവി ഭിമ എന്നിവര്‍ കുര്‍ള വെസ്റ്റിലെ, ബയില്‍ ബസാറിലുള്ള കുര്‍ള പ്രാര്‍ത്ഥനാ ഗോപുരത്തില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

ആരോണ്‍ ഫെര്‍ണാണ്ടസും അബിഗയില്‍ ഫെര്‍ണാണ്ടസും ചേര്‍ന്നു ആളുകളെ സ്തുതി ആരധനയിലേക്ക് നയിച്ചു. 
path
ആഘോഷങ്ങള്‍ക്കായി 125 ആളുകള്‍ അവിടെ കൂടിവരുവാന്‍ ഇടയായി. 

path
പൊതി കൈമാറ്റം, പട്ടണം തകര്‍ക്കല്‍, ഉടനടി സമ്മാനം തുടങ്ങിയ വിനോദ മത്സരങ്ങള്‍ നടത്തപ്പെട്ടു.

pathപട്ടണം തകര്‍ക്കല്‍ എന്ന മത്സരത്തിലെ വിജയിയായ അനിത ക്ലീറ്റസ് പാസ്റ്റര്‍ അനിത ഫെര്‍ണാണ്ടസ്സില്‍ നിന്നും സമ്മാനം സ്വീകരിച്ചു.

9. അന്ധേരി ഈസ്റ്റ്      (2022 ഡിസംബര്‍ 18-ാം തീയതി).

ജെ-12 ലീഡര്‍മാരായ: പാര്‍വതി ചൌഹാന്‍, പീറ്റര്‍ ധോത്രേ, വര്‍ഷ ന്യായനിര്‍ഗന്‍ തുടങ്ങിയവര്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

കസേരക്കളി, ഹൌസി, പിരമിഡ് നിര്‍മ്മിക്കുക ആദിയായ വിനോദ മത്സരങ്ങള്‍ നടത്തപ്പെട്ടു.

path
മറയ്ക്കുവാന്‍ കഴിയാത്ത പ്രകാശമായി അംഗങ്ങള്‍ തങ്ങളെത്തന്നെ ചിത്രീകരിക്കുന്നു.

path
കസേരക്കളിയുടെ വിജയിയായ പീറ്റര്‍ ധോത്രേ സൈഫ് ഡിസൂസയില്‍ നിന്നും പാരിതോഷികം സ്വീകരിക്കുന്നു.

path
മധുരപലഹാരങ്ങളും സമ്മാനങ്ങളും ഈ ആഘോഷത്തിനായി ക്രമീകരിച്ചിരുന്നു.

10. കുര്‍ള വെസ്റ്റ്‌    (2022 ഡിസംബര്‍ 18-ാം തീയതി).

ജെ-12 ലീഡറായ സന്ദീപ്‌ സുബ്രഹ്മണ്യന്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

ആ ഗ്രൂപ്പിന്‍റെ നടത്തിപ്പുക്കാരനായ പ്രവീണ്‍ സല്‍ഡാനാ ക്രിസ്തുമസ്സിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കെ എസ് എം സഭയെ കുറിച്ചും ഒരു ലഘു സന്ദേശം നല്‍കുവാന്‍ ഇടയായി.
path
ആളുകളുടെ മുഖത്ത് മഹത്വകരമായ ആനന്ദം ഉണ്ടായി.
path
ബൈബിള്‍ ക്വിസ്, പന്ത് കൈമാറ്റം ചെയ്യല്‍ ആദിയായ മത്സരങ്ങള്‍ നടത്തപ്പെട്ടു.
മത്സരത്തിലെ വിജയികള്‍: നതാലിയ സുബ്രഹ്മണ്യനും കെന്നത്ത് സോണ്സും.

11. ബാന്ദ്ര വെസ്റ്റ്‌    (2022 ഡിസംബര്‍ 18-ാം തീയതി).

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഉമ്മന്‍ തോമസും ജെ-12 ലീഡര്‍മാരായ ഇനാസ് ഡിസൂസ, ബേസില്‍ കര്‍സായി, വെറോനിക്ക വില്ല്യം, ശ്വേത ജാദവ്, സുമംഗല മേത്രി എന്നിവര്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ആകെ 71 ആളുകള്‍ സംബന്ധിച്ചു, അതില്‍ കുഞ്ഞുങ്ങള്‍ അടക്കം 15 അംഗങ്ങള്‍ ആ പ്രദേശ വാസികള്‍ ആയിരുന്നു.

path
ആളുകളുടെ ഹൃദയങ്ങളില്‍ അത്യധികമായ സന്തോഷം ഉണ്ടാകുവാന്‍ ഇടയായി.
path
കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഉമ്മന്‍ തോമസ്സ് ബൈബിള്‍ ക്വിസ്സ് മത്സരത്തിലെ വിജയിക്ക് ഉപഹാരം കൈമാറുന്നു.

12.  താനെ വെസ്റ്റ്‌    (2022 ഡിസംബര്‍ 18-ാം തീയതി). 
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഹെലന്‍ ഡിസൂസയും ജെ-12 ലീഡര്‍മാരായ സ്റ്റീഫന്‍ പിള്ളയും, എസ്മെറാള്‍ഡ ഡിസൂസയും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

താഴെ പറയുന്ന വിനോദ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു:

1. സംഖ്യാ ഗെയിം
2. സംഗീതത്തിന്‍റെ അകമ്പടിയോടുകൂടി കസേരയെ ചുറ്റുക.
3. നിധി കണ്ടെത്തുക
4. സിംപിള്‍ സൈമണ
5. പാട്ടുമത്സരം  - നാലുപേര്‍ പങ്കെടുത്തത്.
path
കുടുംബങ്ങള്‍ക്ക് നല്‍കപെട്ട സമ്മാനങ്ങള്‍ എടുക്കുന്നു.
path
താനെയിലെ ആളുകളുമായുള്ള കൂട്ടായ്മയുടെ സമയം.

13.  വസായ് വെസ്റ്റ്‌    (2022 ഡിസംബര്‍ 18-ാം തീയതി). 

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ റ്റെറന്‍സ് ബാരെറ്റോ ജെ-12 ലീഡര്‍മാരായ രുക്മണി വാക്കില്‍, മോസസ്, മിഷല്‍ അഫോന്‍സോ, ശ്രുതിക ഡിമെല്ലോ എന്നിവരോട് ചേര്‍ന്നുകൊണ്ട് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

വസായ്, മീരാ റോഡ്‌, വീരാര്‍ എന്നിവയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള 40 ആളുകള്‍ ഈ ആഘോഷത്തില്‍ സംബന്ധിച്ചു
path
ആഘോഷത്തോടു അനുബന്ധിച്ച് നടന്ന സ്തുതി ആരാധനയില്‍ ആളുകള്‍ ആനന്ദം കണ്ടെത്തി.

path
മോസസും, മിഷല്‍ അഫോന്‍സും ചേര്‍ന്ന് ബലൂണ്‍ കളിയില്‍ വിജയിച്ച വ്യക്തിയ്ക്ക് സമ്മാനം നല്‍കുന്നു.

path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ റ്റെറന്‍സ് ബാരെറ്റോ ഉടനടി സമ്മാനം എന്ന കളിയില്‍ വിജയിച്ച കുടുംബത്തിനു ഉപഹാരം കൈമാറുന്നു.

14.  ഇംഗ്ലീഷ് സഭ    (2022 ഡിസംബര്‍ 18-ാം തീയതി)
സാന്താക്രൂസ് ഈസ്റ്റിലുള്ള കാലിന പ്രാര്‍ത്ഥനാ ഗോപുരത്തില്‍ പാസ്റ്റര്‍. വയലറ്റ് ലോബോ, പാസ്റ്റര്‍. ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ ചേര്‍ന്നു ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

അത് വളരെ രസകരവും ഉല്ലാസം നിറഞ്ഞതും ആയിരുന്നു, ആഘോഷത്തില്‍ ധാരാളം വിനോദങ്ങളും രുചികരമായ മധുരപലഹാരങ്ങളും ഉണ്ടായിരുന്നു.
path
ചുവപ്പും പച്ചയും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുവന്ന 48 ആളുകള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തു.
path
കുട്ടികള്‍ നൃത്തത്തില്‍ പങ്കെടുത്തു.

path
മത്സരത്തിന്‍റെ വിജയികള്‍ എല്ലാവരും അവരുടെ ഉപഹാരങ്ങളുമായി നില്‍ക്കുന്നു.

15.  മറാത്തി ആശീര്‍വാദ സഭ    (2022 ഡിസംബര്‍ 18-ാം തീയതി). 
പാസ്റ്റര്‍ റോവേന ജസിന്തോ, പാസ്റ്റര്‍ സിസിലിയ സുതാരി എന്നിവര്‍ കുര്‍ള വെസ്റ്റിലെ, ബയില്‍ ബസാറിലുള്ള കുര്‍ള പ്രാര്‍ത്ഥനാ ഗോപുരത്തില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ഉല്ലാസം നല്‍കുന്ന വിനോദ മത്സരങ്ങളും പല തരത്തിലുള്ള ഉടനടി സമ്മാനം നല്‍കുന്ന ഇനങ്ങളും നടത്തപ്പെട്ടു.
path
ഈ ആഘോഷങ്ങള്‍ക്കായി ഏകദേശം 80 ആളുകള്‍ ഒരുമിച്ചുകൂടി.
path
ആളുകള്‍ പരസ്പരം കൈകള്‍ കോര്‍ത്തുപ്പിടിച്ചു നില്‍ക്കുമ്പോള്‍ പാസ്റ്റര്‍ റോവേന അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
path
ബോക്സിനകത്ത് മധുരപലഹാരങ്ങള്‍ ആളുകള്‍ക്കായി വിതരണം ചെയ്തു.

16.  കൊങ്കണി സഭ    (2022 ഡിസംബര്‍ 18-ാം തീയതി). 

പാസ്റ്റര്‍ മര്‍തിസാ ഡയസ് കുര്‍ള വെസ്റ്റിലെ, ബയില്‍ ബസാറിലുള്ള കുര്‍ള പ്രാര്‍ത്ഥനാ ഗോപുരത്തില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
path
ജെ-12 ലീഡര്‍മാര്‍ സഭയിലെ അംഗങ്ങള്‍ക്കൊപ്പം.
path
ആഘോഷത്തിൽ ലഘുഭക്ഷണം വിളമ്പി

path

17. വിക്രോളി ഈസ്റ്റ്      (2022 ഡിസംബര്‍ 19-ാം തീയതി).

ജെ-12 ലീഡറായ ഹില്‍ഡ ഡയസ് അവളുടെ താമസസ്ഥലത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ഏകദേശം 12 അംഗങ്ങള്‍ അവിടെ ആഘോഷങ്ങള്‍ക്കായി കൂടിവന്നു.
path

path
പന്ത് കൈമാറ്റം ചെയ്യല്‍, ഗാനം ആലപിക്കല്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ അവിടുത്തെ ആഘോഷവേളയില്‍ നടത്തപ്പെട്ടു.

മത്സരവിജയിയായ സയാളി സോര്‍ടെക്ക് സമ്മാനങ്ങള്‍ ലഭിച്ചു.

18.  വാശി     (2022 ഡിസംബര്‍ 19-ാം തീയതി)

ജെ-12 ലീഡര്‍മാരായ കാജല്‍ ഷഹ്റി, കരിഷ്മ ശ്രീസുന്ദര്‍, നേഹ ഡിയോക്കര്‍, പ്രിന്‍സ് മോന്‍റെറിയോ കൂടാതെ ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഫാത്തിമ മിസ്ത്രി എന്നിവര്‍ ചേര്‍ന്നുകൊണ്ട് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കേക്ക് മുറിക്കുകയും കൂടി വന്നവര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തലയിണ കൈമാറ്റം ചെയ്യല്‍, കസേരക്കളി തുടങ്ങിയ വിനോദ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
path
യെരൂഷാ ജാദവും വിപുല്‍ മാന്‍ക്കുറെയും ആളുകളെ ആരാധനയില്‍ നയിക്കുകയുണ്ടായി.

path
ആഘോഷ വേളയില്‍ കര്‍ത്താവായ യേശുവിനെ ആരാധിക്കുന്നതില്‍ ജനങ്ങള്‍ ഒന്നുചേര്‍ന്നു.
path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഫാത്തിമ മിസ്ത്രി ദൈവവചനത്തില്‍ നിന്നും സംസാരിച്ചു.

19. വസായ് ഈസ്റ്റ്      (2022 ഡിസംബര്‍ 20-ാം തീയതി).
ജെ-12 ലീഡര്‍മാരായ ജെസ്വിന്ദര്‍ സെഹ്റയും വീണ ഡിമെല്ലോയും ചേര്‍ന്നു വസായിയില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കേക്ക്, വേഫര്‍സ്, കച്ചോരി, ചക്ളി, മൃദുവായ ദോശ, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ആളുകള്‍ക്ക് വിതരണം ചെയ്തു.

path
പാസ്റ്റര്‍. ജെന്നി ഡിസില്‍വ ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
path
ആകെ 29 അംഗങ്ങള്‍ ആഘോഷങ്ങള്‍ക്കായി അവിടെ കൂടിവന്നിരുന്നു.

20. ലോവര്‍ പരേല്‍      (2022 ഡിസംബര്‍ 20-ാം തീയതി).

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഹിര വെസ്ലി ജെ-12 ലീഡര്‍മാരായ ഗിരിരാജു ദേവ, വിജയശ്രി ദേവ, ലഖിദ ദേവ, റീന കൊട്ടിയന്‍ എന്നിവരോട് ചേര്‍ന്നുകൊണ്ട് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

മത്സരയിനങ്ങളായ പൊതി കൈമാറ്റം, പട്ടണത്തില്‍ ബോംബിടുക തുടങ്ങിയവ നടത്തപ്പെട്ടു. ആഘോഷങ്ങള്‍ക്കുശേഷം ഓരോ കുടുംബത്തിനും സമ്മാനങ്ങള്‍ നല്‍കുവാന്‍ ഇടയയിത്തീര്‍ന്നു. 
path
ആ സ്ഥലത്ത് ഗായകസംഘം സ്തുതി ആരാധന നയിക്കുവാന്‍ ഇടയായി.
path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ഹിര വെസ്ലി ദൈവവചനത്തില്‍ നിന്നും സംസാരിച്ചു.
path
ആഘോഷത്തിനു കൂടിവന്ന ആളുകളോടു കൂടെ അത്യധികം സന്തോഷിക്കുവാന്‍ സാധിച്ചു.

21. ഖാര്‍ഘര്‍      (2022 ഡിസംബര്‍ 21-ാം തീയതി).

ജെ-12 ലീഡറായ മെയ്‌ഷമീന്‍ സോറസ് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

സ്തുതിയോടും ആരാധനയോടും കൂടെ അവിടുത്തെ ആഘോഷം ആരംഭിച്ചു. ബൈബിള്‍ ക്വിസ് സംഘടിപ്പിക്കപ്പെട്ടു മാത്രമല്ല ദൈവവചനം പങ്കുവെക്കപ്പെട്ടു, തുടര്‍ന്ന് എല്ലാവര്‍ക്കും അത്താഴം നല്‍കുകയുണ്ടായി.
path എല്ലാവരും ഒരു മനസ്സോടുകൂടി പ്രാര്‍ത്ഥിക്കുന്നു.

path
ബൈബിള്‍ ക്വിസ്സിന്‍റെ വിജയി.

22.   ദഹിസര്‍      (2022 ഡിസംബര്‍ 21-ാം തീയതി).

ജെ-12 ലീഡറായ അഞ്ജലി മെയ്ത്തി ദഹിസറിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

മധുരപലഹാരങ്ങളായ വെഫെര്‍സ്, പ്ലം കേക്ക്, സാന്ഡ് വിച്ച്, ശീതളപാനീയങ്ങള്‍ തുടങ്ങിയവ എല്ലാവര്‍ക്കും നല്‍കുകയുണ്ടായി.
path
ബലൂണ്‍ വീര്‍പ്പിക്കല്‍, പൊതി കൈമാറ്റം തുടങ്ങിയ വിനോദ മത്സരങ്ങള്‍ നടക്കുകയുണ്ടായി.
path
ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കുവാന്‍ ഇടയായിത്തീര്‍ന്നു.
path
വിളമ്പപ്പെട്ട ആഹാരത്തിനായി ജെസ്വിന്ദര്‍ സെഹ്റ പ്രാര്‍ത്ഥിക്കുന്നു.

23.  അന്ധേരി വെസ്റ്റ്‌    (2022 ഡിസംബര്‍ 21-ാം തീയതി)
ജെ-12 ലീഡര്‍മാരായ അമിത് ഭോര്‍, കസ്തുരി ചൊഡാന്‍കര്‍, നിനാദ് ച്ചുല്‍ക്കര്‍, ശ്വേത ചൊഡാന്‍കര്‍ കൂടാതെ പാസ്റ്റര്‍. സീമ ബാരെറ്റോ തുടങ്ങിയവര്‍ ചേര്‍ന്നുകൊണ്ട് അവരുടെ അംഗങ്ങള്‍ക്കായി ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
path
ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നവരുടെ സ്തുതിയോടും ആരാധനയോടും കൂടെ അവിടുത്തെ ആഘോഷം ആരംഭിച്ചു, ആരാധനയ്ക്ക് ശേഷം ജനങ്ങള്‍ക്കായി ദൈവവചനം പങ്കുവെക്കപ്പെട്ടു.

വിനോദ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ലഘുഭക്ഷണങ്ങള്‍ വിതരണം ചെയ്തു.

വിനോദത്തിന്‍റെ സമയം:

മൂന്നായി തിരിച്ചിരിക്കുന്നു (കായികയിനങ്ങള്‍, നൃത്തം, ഉടനടി സമ്മാനം)

കായികയിനങ്ങള്‍:
- [x]  സംഗീത കൈകള
- [x]  ബലൂണ്‍ പൊട്ടിക്കല
- [x]  നിധി കണ്ടെത്തല്‍.

നൃത്തം:
- [x]  ഏറ്റവും നന്നായി നൃത്തം ചെയ്തവര്‍ (കുഞ്ഞുങ്ങള്‍)

ഉടനടി സമ്മാനം:
- [x]  നേരത്തെയുള്ള പക്ഷി
- [x]  ഏറ്റവും നല്ല കായികയിനം
- [x] കൂടുതല്‍ പുതുമുഖങ്ങളെ ആരാണ് കണ്ടത്.

path
മത്സരത്തിലെ വിജയിയ്ക്ക് പാസ്റ്റര്‍ സീമ ഉപഹാരങ്ങള്‍ നല്‍കുന്നു.
path
ആഘോഷങ്ങള്‍ക്കായി അവിടെ ആകെ 29 ആളുകള്‍ കൂടിവന്നിരുന്നു.

24.  മലാഡ്   (2022 ഡിസംബര്‍ 21-ാം തീയതി). 

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ അയേഷ ഡിസൂസ ജെ-12 ലീഡര്‍മാരായ ലോച്ചന്‍ ചവാന്‍, റോസ്മേരി ഷിമ്ഗാരെ, ഒലിണ്ടാചൊഡാന്‍കര്‍ എന്നിവരോട് ചേര്‍ന്നുകൊണ്ട് മലാഡിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ഒരു ലഘുവായ വചന പ്രഘോഷണത്തോടും ക്രിസ്തുമസ്സിനെ സംബന്ധിച്ചുള്ള ഒരു സന്ദേശത്തോടുംകൂടെ ആഘോഷം ആരംഭിച്ചു. അവിടെ ആഘോഷങ്ങള്‍ക്കായി 27 അംഗങ്ങള്‍ ഒരുമിച്ചു കൂടുവാന്‍ ഇടയായി.

path
ചെറിയ നോണ്‍ വെജ് ബര്‍ഗര്‍, മട്ടന്‍ പഫ്സ്, ഫ്രൂട്ടി, ചിപ്സ്, കേക്ക് എന്നിവയടങ്ങിയ മധുരപലഹാര പൊതി എല്ലാവര്‍ക്കുമായി വിതരണം ചെയ്തു.
path
സുവിശേഷ ഗാനം കേട്ട് ആളുകള്‍ നൃത്തം ചെയ്യുന്നു.
path
വിളമ്പപ്പെട്ട രുചികരമായ ബിരിയാണി ആളുകള്‍ കഴിക്കുന്നു.

25.   അന്ധേരി വെസ്റ്റ്‌     (2022 ഡിസംബര്‍ 22-ാം തീയതി). 

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ സ്വപ്നില്‍ ചൊഡാന്‍കര്‍ ജെ-12 ലീഡര്‍മാരായ വിനായക് ദേശായി, ക്ലിഫോര്‍ഡ് ഡിസൂസ, ഗ്ലെന്‍ ഡിസൂസ, അനുശ്രീ നാഡ്കാര്‍ണി, രോഹിണി പാട്ടീല്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ട് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
മുതിര്‍ന്നവര്‍ക്കായി സംഗീതത്തോടുകൂടി കസേര മാറ്റവും കുട്ടികള്‍ക്കായി പൊതി കൈമാറ്റം ചെയ്യുന്ന മത്സരവും സംഘടിപ്പിക്കപ്പെട്ടു.

path
ചില അംഗങ്ങളോടു കൂടെയുള്ള ഗൂപ്പ് ഫോട്ടോ.
path
ആഘോഷവേളയിലെ നൃത്തത്തിന്‍റെ സമയം.
path
ആഘോഷത്തിനു ശേഷം കുട്ടികള്‍ തങ്ങളുടെ അത്താഴം കഴിക്കുന്നു.

26.   സീയോന്‍     (2022 ഡിസംബര്‍ 22-ാം തീയതി). 

ലാച്ചിയ തിരവ്യരാജ് സീയോനിലുള്ള അവളുടെ താമസസ്ഥലത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ സിയോണ സ്വാമി,  ജെ-12 ലീഡര്‍മാരായ സുശീല ദോത്രേ,മന്ജു ജോര്‍ജ്, സുന്ദര്‍ ഭഗവാന്‍, ഷീബ സ്വാമി, വര്‍ഷ കോലി, വിഭാവരി സാതെ എന്നിവര്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് സന്നിഹിതര്‍ ആയിരുന്നു.

path
ആഘോഷങ്ങള്‍ക്കായി ഏകദേശം 38 അംഗങ്ങള്‍ അവിടെ കൂടിവന്നിരുന്നു.
path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ സിയോണ സ്വാമി ക്രിസ്തുമസ്സ് ദിനത്തെ സംബന്ധിച്ച് ദൈവവചനം പങ്കുവെക്കുന്നു.
path
ആഘോഷങ്ങള്‍ക്ക് സന്നിഹിതര്‍ ആയവര്‍ക്കെല്ലാം ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
path
ആഘോഷങ്ങള്‍ക്ക് ഒടുവിലായി രുചികരമായ ആഹാരം വിതരണം ചെയ്തു.

27.  ബോറിവലി    (2022 ഡിസംബര്‍ 23-ാം തീയതി).

ജെ-12 ലീഡര്‍മാരായ - സ്റ്റീഫന്‍ ഫര്‍റ്റാഡോ, റാം വാധ്വാണി, രഞ്ജീത സാലിയാന്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ട് സ്റ്റീഫന്‍റെ താമസസ്ഥലത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
path
ജെ-12 ലീഡറായ രഞ്ജീത സാലിയാന്‍ ദൈവവചനം പങ്കുവെച്ചു.
path
മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 21 അംഗങ്ങള്‍ അവിടെ ഒരുമിച്ചുകൂടി.

 28.  ഖാര്‍    (2022 ഡിസംബര്‍ 23-ാം തീയതി).

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ വിത്സണ്‍ ക്രൂസ്, ജെ-12 ലീഡര്‍മാരായ അമൃതാ ഷിര്‍കെ, വൈശാലി അന്ഗാനെ, ചായ സാവന്ത് എന്നിവര്‍ ചേര്‍ന്നു ആദര്‍ശ് സേവ മണ്ഡല്‍ ഹോളില്‍ തങ്ങളുടെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ വിത്സണ്‍ ക്രൂസ് ക്രിസ്തുമസ്സ് ആഘോഷത്തെക്കുറിച്ച് ഒരു പ്രെത്യേക സന്ദേശം പങ്കുവെച്ചു.
path
ആഘോഷത്തില്‍ പങ്കെടുത്ത പുരുഷന്മാരുടെ ഗ്രൂപ്പ് ഫോട്ടോ.
path
ആഘോഷവേളയില്‍ പങ്കെടുത്ത സ്ത്രീകളും വിനോദയിനങ്ങളില്‍ ഉല്ലാസം കണ്ടെത്തി.
path
ആഘോഷങ്ങള്‍ക്ക് ശേഷം ആളുകള്‍ അത്താഴം കഴിക്കുന്നു.

29.  ബാന്ദൂപ്    (2022 ഡിസംബര്‍ 24-ാം തീയതി). 

ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ദീപ ദാസ് ജെ-12 ലീഡര്‍മാരായ കവിത കാംബ്ലെ, ഹേമന്ത് കാംബ്ലെ, നോറീന്‍ ഫ്രാന്‍സിസ്, സുവര്‍ണ്ണപ്രഭ സാതെ എന്നിവരോട് ചേര്‍ന്നുകൊണ്ട് ബാന്ദൂപ്പില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

വിവിധങ്ങളായ മത്സരങ്ങള്‍ ഉണ്ടായിരുന്നു, ആളുകള്‍ക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
path
ബാന്ദൂപ്പിലെ ആഘോഷങ്ങളില്‍ 30 ആളുകള്‍ സംബന്ധിച്ചു.
path
സംഗീതത്തോടു കൂടിയുള്ള കസേരക്കളിയില്‍ ആളുകള്‍ ആനന്ദം കണ്ടെത്തുന്നു.

path
ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറായ ദീപ ദാസ് ആഹാരത്തിനായി പ്രാര്‍ത്ഥിക്കുന്നു.

 മൊത്തത്തില്‍ വ്യത്യസ്ത മേഖലകളില്‍ നടന്ന കെ എസ് എം ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഒരു വലിയ വിജയമായിരുന്നു മാത്രമല്ല പട്ടണത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒരു കുടുംബംപോലെ ഒരുമിച്ചു കൂട്ടികൊണ്ടുവന്നു. അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുകയും ദൈവത്തിന്‍റെ പ്രെത്യേക അനുഗ്രഹങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകേണ്ടതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 22 26657788
+91 22 26657799
വാട്സാപ്പ്: +91 22 26657788
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2023 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ