ശ്രീമതി. റോസി ഫെര്‍ണാണ്ടസിന്‍റെ (പാസ്റ്റര്‍. മൈക്കിളിന്‍റെ മാതാവ്) ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 11- ാം തീയതി റോസി ദിനമായി ആചരിക്കുന്നു. താന്‍ ശക്തയായ ഒരു പ്രാര്‍ത്ഥനാ വനിതയും പ്രവചനാത്മാവില്‍ ജീവിച്ചവളും ആയിരുന്നു. പാസ്റ്റര്‍. മൈക്കിളിന്‍റെ ജീവിതത്തിലും ശുശ്രൂഷയിലും താന്‍ വളരെ സ്വാധീനം ചെലുത്തിയിരുന്നു.
ഈ ദിവസം പാസ്റ്റര്‍ അനിത, ആരോണ്‍, അബിഗയില്‍, കൂടാതെ കെ എസ് എമ്മിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഇവരെല്ലാം ചേര്‍ന്ന്, മുംബൈ പട്ടണത്തിന്‍റെ വ്യത്യസ്ത സ്ഥലങ്ങളിലുള്ള ദരിദ്രര്‍, ഭവനരഹിതര്‍, അനാഥവര്‍ എന്നിവര്‍ക്ക് ആഹാരം വിതരണം ചെയ്യുവാന്‍ വേണ്ടി ഒരുമിച്ചു കൂടിവന്നു.
1. കുര്‍ള - ഹോളി ക്രോസ് ചൌക്ക്
ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും ആഹാരം വിതരണം ചെയ്തു. ചിക്കന്‍ ഫ്രൈഡ് റൈസ്, ലഡു, കേക്ക്, പഴങ്ങള്‍ എന്നിവയടങ്ങിയതായിരുന്നു ഭക്ഷണം. ഈ കാര്യപരിപാടി സംഘടിപ്പിച്ചതില്‍ സഹോദരി. അനിത ഷെട്ടിയ്ക്കും സഹോദരന്‍. അനില്‍ ഷെട്ടിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
2. സ്നേഹ സദന്‍ - ജോഗേശ്വരി
ഇത് ആണ്‍കുട്ടികള്‍ക്കായുള്ള ഒരു അനാഥശാലയാണ്. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി വിതരണം ചെയ്തു.
3. സ്നേഹ സദന്‍ - അന്ധേരി
ഇത് പെണ്‍കുട്ടികള്‍ക്കായുള്ള ഒരു അനാഥശാലയാണ്. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും വെജിറ്റബിള്‍ ബിരിയാണി വിതരണം ചെയ്തു.
ആഹാര വിതരണം കൂടാതെ, അത് ലഭിച്ച എല്ലാവരോടും കെ എസ് എം സന്നദ്ധപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുകയുണ്ടായി, അവരുടെ കഥകള്‍ കേള്‍ക്കുകയും അവരെ ഉത്സാഹിപ്പിക്കയും സഹായം വാഗ്ദത്തം നല്‍കുകയും ചെയ്തു. തങ്ങളുടെ കഷ്ടതയില്‍ തങ്ങള്‍ തനിച്ചല്ലയെന്നു ഓര്‍പ്പിച്ചതിനും സന്നദ്ധപ്രവര്‍ത്തകരുടെ കരുണയോടെയുള്ള നല്ല വാക്കുകള്‍ക്കും അത് ലഭിച്ചവരില്‍ ഭൂരിഭാഗംപേരും നന്ദി അര്‍പ്പിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
അത് വിജയകരമായ ഒരു കാര്യപരിപാടി ആയിരുന്നു, ഭാവിയില്‍ അങ്ങനെയുള്ള ധാരാളം കാര്യപരിപാടികള്‍ നടത്തുവാന്‍ വേണ്ടി ഞങ്ങള്‍ നോക്കി കാത്തിരിക്കുന്നു. നിങ്ങളുടെ ത്യാഗപരമായ സഹായത്തിനായി എല്ലാ പങ്കാളികള്‍ക്കും ദാതാക്കള്‍ക്കും നന്ദി പറയുന്നു.
Join our WhatsApp Channel
അഭിപ്രായങ്ങള്‍