english हिंदी मराठी తెలుగు தமிழ் Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  1. ഹോം
  2. വാര്‍ത്തകള്‍
  3. ജോഡി എന്ന അവിവാഹിതരുടെ സമ്മേളനം, മുംബൈ 2023
വാര്‍ത്തകള്‍

ജോഡി എന്ന അവിവാഹിതരുടെ സമ്മേളനം, മുംബൈ 2023

Monday, 13th of March 2023
2 0 16
ജോഡി എന്ന ക്രിസ്ത്യാനികളായ അവിവാഹിതരുടെ സമ്മേളനം 2023 ഫെബ്രുവരി 12 -ാം തീയതി, കുര്‍ള മുംബൈയിലുള്ള മൈക്കിള്‍ ഹൈസ്കൂളിന്‍റെ ഗ്രൗണ്ടില്‍വെച്ച് നടക്കുകയുണ്ടായി. ഈ കാര്യപരിപാടിയില്‍ സംബന്ധിക്കുവാന്‍ വേണ്ടി മുംബൈ, പൂനെ, പഞ്ചാബ് അതുപോലെ മറ്റു പലസ്ഥലങ്ങളില്‍ നിന്നുമുള്ള വിശ്വാസികളായ ആളുകളെ ഒരുമിച്ചു കൂട്ടിവരുത്തുകയും പരസ്പരം പരിചയപ്പെടുവാനും കൂട്ടായ്മയ ആചരിപ്പാനുമുള്ള സന്ധ്യയായി അത് മാറുകയും ചെയ്തു. ഈ കാര്യപരിപാടിയില്‍ പങ്കെടുക്കുവാന്‍ വേണ്ടി താല്പര്യമുള്ള അവിവാഹിതരായ ക്രിസ്ത്യാനികള്‍തങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുകയും അവരവരുടെ സഭകളുടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കയും വേണമായിരുന്നു, അങ്ങനെ ആകെ 400 അവിവാഹിതര്‍ ഈ കാര്യപരിപാടിക്കായി രജിസ്റ്റര്‍ ചെയ്യുകയും അത് സ്ഥിരീകരിക്കയും ചെയ്തു. 

path
ഈ പരിപാടിയില്‍ സംബന്ധിക്കുന്ന അവിവാഹിതരായ ക്രിസ്ത്യാനികള്‍ക്കുള്ള രജിസ്ട്രേഷന്‍ കൌണ്ടര്‍.

path
പ്രാര്‍ത്ഥനാ വീരന്മാര്‍: കാര്യപരിപാടിയില്‍ സംബന്ധിക്കുന്ന അവിവാഹിതര്‍ക്കുവേണ്ടി മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നു.

ഈ പരിപാടിയുടെ പ്രഥമമായ ലക്ഷ്യം ജോഡി ആപ്പ് മുഖേന ശരിയായ ജീവിത പങ്കാളികളുമായി ക്രിസ്ത്യാനികളായ അവിവാഹിതരെ ബന്ധിപ്പിക്കയും, മാത്രമല്ല അവരുടെമേലുള്ള ബന്ധനങ്ങളെ പ്രാര്‍ത്ഥനയാല്‍ തകര്‍ക്കുകയും ആത്മീക ജ്ഞാനത്താല്‍ അവരെ പണിയുകയും ചെയ്യുക എന്നതായിരുന്നു. ഈ കാര്യപരിപാടിയില്‍ സഹോ. കെന്നത്ത് സില്‍വേ ശക്തമായ ആരാധനയ്ക്ക് നേതൃത്വം നല്‍കി, അത് മനോഹരമായ സ്തുതിയുടെയും ആരാധനയുടെയും സമയത്തിലേക്ക് ആളുകളെ നയിച്ചു.

path
സഹോ. കെന്നത്ത് സില്‍വേ വളരെ ശക്തമായി ആരാധനയ്ക്കും സ്തുതിയ്ക്കും നേതൃത്വം നല്കുവാന്‍ ഇടയായി.

ആരാധനയ്ക്കുശേഷം, പാസ്റ്റര്‍. മൈക്കിള്‍ ഫെര്‍ണാണ്ടസ് വേദിയില്‍ വന്ന് ദൈവത്തിന്‍റെ വചനം പ്രസംഗിച്ചു, അത് ഈ കാര്യപരിപാടിയില്‍ പങ്കെടുത്തവരില്‍ ഒരു വലിയ ചലനം സൃഷ്ടിക്കുവാന്‍ കാരണമായി.

path
ദൈവം 2 വ്യക്തികളെ ഒരുമിച്ചു ചേര്‍ക്കുമ്പോള്‍ അവന്‍ നല്‍കുന്ന വേദപുസ്തകപരമായ 4 അടയാളങ്ങളെ സംബന്ധിച്ചാണ് പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ് പ്രസംഗിച്ചത്.

path
ശക്തമായ ഒരു സന്ദേശത്തിനു ശേഷം, അവിവാഹിതര്‍ക്കായി സ്വാദേറിയ സത്കാരം നടത്തുകയുണ്ടായി.🤩

pathഅന്നു വൈകുന്നേരത്തെ കാര്യപരിപാടിയുടെ നടത്തിപ്പുക്കാരനായ ശ്രീ. അനീഷ്‌ ഷെട്ടിയെ പാസ്റ്റര്‍ മൈക്കിള്‍ പരിചയപ്പെടുത്തി.😎

path
ഈ ഗെയിമിന്‍റെ പേര് നിങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക!

path
ഓരോ ഗെയിമുകളിലും അവിടെ വന്നവരെല്ലാം വളരെ സചീവമായി പങ്കെടുത്തു.🥳

path
ഈ ചിത്രത്തില്‍ കാണുന്ന അവിവാഹിതരായ ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ 2 നിമിഷം എടുക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുമോ?

നിങ്ങളോ അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ അറിയാവുന്ന ആരെങ്കിലുമോ ഒരു ക്രിസ്തീയ ജീവിത പങ്കാളിയെ അന്വേഷിക്കുന്നുവെങ്കില്‍, അവര്‍ക്ക് ജോഡി ആപ്പ് പരിചയപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുക. അവിവാഹിതരായ ക്രിസ്ത്യാനികള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും ആരോഗ്യകരമായ ഒരു ബന്ധം പണിയപ്പെടുവാനും അങ്ങനെ ദൈവഹിതമെങ്കില്‍ വിവാഹത്തിലേക്ക് നയിക്കുകയും ചെയ്യുവാനുള്ള ഒരു വേദി നല്‍കുവാന്‍ വേണ്ടിയാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

path
മുംബൈയില്‍ വെച്ചു നടന്ന ജോഡി എന്ന അവിവാഹിതരായ ക്രിസ്ത്യാനികളുടെ സമ്മേളനത്തിന്‍റെ വിജയം, ഈ കാര്യപരിപാടി സാധ്യമാക്കിയ ഞങ്ങളുടെ പങ്കാളികളുടെ, സന്നദ്ധസേവകരുടെ, പ്രാര്‍ത്ഥനാ വീരന്മാരുടെ സമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും മാത്രമുള്ളതാകുന്നു.


ഇന്നുതന്നെ ജോഡി എന്ന ആ ക്രിസ്തീയ വൈവാഹീക ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക.
Android: https://tinyurl.com/2p92m7ve
IOS: https://tinyurl.com/3knt29fp


അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 22 26657788
+91 22 26657799
വാട്സാപ്പ്: +91 22 26657788
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2023 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ