തമിഴ്നാട്ടിലെ തിരുനല്‍വേലിയെ ലക്ഷ്യമാക്കി തെക്കോട്ടു ഞാന്‍ യാത്ര പുറപ്പെട്ടപ്പോള്‍, എന്‍റെ ഹൃദയം ആനന്ദത്താലും പ്രതീക്ഷകളാലും നിറഞ്ഞിരുന്നു. യേശു വീണ്ടെടുക്കുന്നു എന്ന ശുശ്രൂഷയുടെ സ്ഥപകനായിരിക്കുന്ന പാസ്റ്റര്‍ മോഹന്‍ സി ലാസറസ് എന്ന പ്രശസ്തനായ ദൈവദാസനെ കാണുവാന്‍ വേണ്ടിയായിരുന്നു എന്‍റെ യാത്ര. ദീര്‍ഘദൂര യാത്രയായിരുന്നുവെങ്കിലും, ഓരോ നിമിഷവും വിലപ്പെട്ടതായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.
എന്‍റെ യാത്രയുടെ വിശദാംശങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ എന്നെ അനുവദിക്കുക.
മധുര വിമാനത്താവളത്തില്‍ സ്റ്റാന്‍ലി സ്വാമിയുമായി കണ്ടുമുട്ടി. അദ്ദേഹം എനിക്ക് വലിയ സഹായമായിരുന്നു.
ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നത്, മധുര വിമാനത്താവളത്തില്‍ നിന്നും ഏകദേശം 8.6 കിലോമീറ്റര്‍ ദൂരത്തുള്ള ഹാരിസ് ഭക്ഷണശാലയില്‍ നിന്നും ദക്ഷിണ ഭാരതത്തിലെ ചില അറിയപ്പെടുന്ന വിഭവങ്ങള്‍ ഞങ്ങള്‍ ഭക്ഷിക്കുകയുണ്ടായി.
ഹാരിസ് ഭക്ഷണശാലയില്‍ നിന്നും കാര്‍ ഓടിച്ചു രണ്ടു മണിക്കൂറും മുപ്പതു നിമിഷവും യാത്ര ചെയ്തുകഴിഞ്ഞപ്പോള്‍, തിരുനല്‍വേലിയിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ ഹോട്ടല്‍ പാല്‍മിറ ഗ്രാന്‍ഡ് സ്യുട്ടില്‍ ഞങ്ങള്‍ എത്തിചേര്‍ന്നു.
ഞങ്ങളുടെ യാത്രയുടെ രണ്ടാംദിനം, പ്രാര്‍ത്ഥനാ മല സന്ദര്‍ശിക്കുവാന്‍ വേണ്ടി അതിരാവിലെ ഞങ്ങള്‍ പുറപ്പെട്ടു, പുരാതന തിരുനല്‍വേലി ജില്ലയിലെ തെങ്കാശിപ്പട്ടണത്തിനടുത്തുള്ള ഒരു മലയോര പ്രദേശത്തായിരുന്നു അത് സ്ഥിതിചെയ്തിരുന്നത്. സഹോ. മോഹന്‍ സി ലാസറസിന് ദൈവം നല്‍കാമെന്ന് വാഗ്ദത്തം ചെയ്തിരുന്ന സ്ഥലം ഇതായിരുന്നു. ആ മലയില്‍ എത്തുവാന്‍ കാറില്‍ ഏകദേശം രണ്ടു മണിക്കൂറും പതിനഞ്ചു നിമിഷങ്ങളും യാത്ര ചെയ്യേണ്ടതായി വന്നു, 64 കിലോമീറ്റര്‍ ദൂരം ഓടി എത്തണമായിരുന്നു.
പ്രാര്‍ത്ഥനാ മലയിലേക്കുള്ള പ്രവേശനകവാടം
പ്രാര്‍ത്ഥനാ നടത്തത്തിനുള്ള ഈ ഉദ്യാനത്തിന്‍റെ പൂര്‍ത്തീകരണത്തോടുള്ള ബന്ധത്തില്‍ 2019 എന്ന വര്‍ഷം വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലായിരുന്നു. പ്രാര്‍ത്ഥിക്കുവാനും യേശുവിനോടുകൂടി നടക്കുവാനുമുള്ള അനുദിനമായ ഒരു ശീലം ഉണ്ടാക്കുവാന്‍ വേണ്ടിയാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. ദൈവത്തോടുകൂടെ നടക്കുന്ന ആളുകള്‍ എല്ലായിപ്പോഴും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ ഇടയാകും.
പ്രാര്‍ത്ഥനയോടെ നടക്കുവാനുള്ള ഉദ്യാനത്തിന്‍റെ പ്രവേശനകവാടം
പാസ്റ്റര്‍ മൈക്കിള്‍ സഹോ. എസ്.റ്റി. രാജിനോടും സ്റ്റാന്‍ലിയോടും കൂടെ ആ പ്രാര്‍ത്ഥനാ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നു.
ആ ഉദ്യാനത്തില്‍ ഉടനീളമായി സംസ്ഥാനങ്ങളുടെയും പട്ടണങ്ങളുടെയും അടിസ്ഥാനത്തില്‍ ആകെ 60 തൂണുകള്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഓരോ തൂണുകളിലും നാലു വ്യത്യസ്ത ഭാഷകളില്‍ എട്ടു പ്രാര്‍ത്ഥനാ വിഷയങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അത് അവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് വിവിധ ഭാഷകളില്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തോടു ബന്ധപ്പെടുവാന്‍ സഹായകരമാകുന്നു.
ആ ഉദ്യാനം മുഴുവന്‍ ഒരു പ്രാവശ്യം വലയം വെക്കുവാന്‍ ഏകദേശം 60 മിനിറ്റ് സമയം ആവശ്യമാണ്, അത് സന്ദര്‍ശകര്‍ക്ക് പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവിടുവാന്‍ മതിയായ സമയമാകുന്നു. അവര്‍ ആ പാതയിലൂടെ നടക്കുമ്പോള്‍ ഓരോ തൂണിന്‍റെയും അരികില്‍ നിന്നുകൊണ്ട്, പ്രാര്‍ത്ഥനാ വിഷയങ്ങള്‍ വായിച്ച്, ചില നിമിഷങ്ങള്‍ ദൈവത്തോടു അപേക്ഷിക്കുവാനുള്ള സാവകാശങ്ങളുണ്ട്.
ആ പ്രാര്‍ത്ഥനാ ഉദ്യാനത്തില്‍ പാസ്റ്റര്‍ മൈക്കിള്‍ മഹാരാഷ്ട്ര സംസ്ഥാനത്തിനായി പ്രാര്‍ത്ഥിക്കുന്നു
ധ്യാനത്തിനായുള്ള ഉദ്യാനത്തില്‍ പാസ്റ്റര്‍ മൈക്കിള്‍ ധ്യാനത്തിനായി ചില സമയങ്ങള്‍ ചിലവഴിക്കുന്നു.
വൈകുന്നേരങ്ങളില്‍ വെള്ളം കുടിക്കുവാനായി വരുന്ന മൃഗങ്ങള്‍ക്ക് കുടിക്കുവാനായി മലമുകളില്‍ നിന്നുള്ള ജലം സംഭരിക്കുന്നു. കാട്ടുപന്നികള്‍ ഓടിപോകുന്നതുപോലും ഞങ്ങള്‍ കാണുകയുണ്ടായി.
അവിടുത്തെ മേല്‍നോട്ടക്കാരനായ പാസ്റ്ററോടുകൂടെ 90 ഏക്കറോളം വരുന്ന ആ സ്ഥലം സന്ദര്‍ശിക്കുന്നു.
ഞങ്ങളുടെ യാത്രാവേളയില്‍ കാറിന്‍റെ ടയര്‍ പഞ്ചറായി, അതുകൊണ്ട് തുടര്‍ന്നു ആ പ്രാര്‍ത്ഥനാ കേന്ദ്രത്തിന്‍റെ ഓഫീസില്‍ എത്തുവാന്‍ ഒരു ട്രാക്ടറില്‍ ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടതായി വന്നു. അത് ഒരു വിസ്മയകരമായ അനുഭവമായിരുന്നു
പാസ്റ്റര്‍ മൈക്കിള്‍ സഹോ. എസ്.റ്റി രാജിനോടുകൂടെ ട്രാക്ടറില്‍ യാത്ര ചെയ്യുന്നു.
പുറകില്‍ പന്തല്‍: യോഗത്തിനായി വന്നവര്‍ക്കുള്ള പ്രാര്‍ത്ഥന അവിടെ നടക്കുകയാണ്.
പ്രാര്‍ത്ഥനാ മലയില്‍നിന്നും വിട്ടതിനു ശേഷം നലുമവാടിയിലുള്ള യേശു വീണ്ടെടുക്കുന്നു എന്ന മിനിസ്ട്രിയുടെ കേന്ദ്രത്തിലേക്ക് ഞങ്ങള്‍ യാത്രയായി. രണ്ടു മണിക്കൂറും 30 മിനിട്ടും കൊണ്ട് ഞങ്ങള്‍ 98.8 കിലോമീറ്റര്‍ ദൂരം യാത്രചെയ്തു.
യേശു വീണ്ടെടുക്കുന്നു എന്ന മിനിസ്ട്രിയിലെ ദൈവത്തിന്‍റെ കൂടാരം ദൂരെനിന്നു നോക്കുമ്പോള്‍ ഇങ്ങനെയാണിരിക്കുന്നത്.
യേശു വീണ്ടെടുക്കുന്നു (ദൈവത്തിന്‍റെ കൂടാരം) എന്ന മിനിസ്ട്രിയുടെ പ്രവേശനകവാടം.
ദൈവം സത്യമായും വിശ്വസ്തനാണ്, ദൈവം വാഗ്ദത്തം ചെയ്തതിനെ അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു.
ആ സ്ഥലത്ത് എത്തിയതിനുശേഷം, കെട്ടിടത്തിന്‍റെ ഏറ്റവും താഴെയുള്ള മോസസ് ഓഡിറ്റോറിയത്തില്‍, സഹോ. മോഹന്‍ സി ലാസറസ് നേതൃത്വം നല്കികൊണ്ടിരുന്ന, കോണ്‍ഫറന്‍സിന്‍റെ രാവിലത്തെ സെക്ഷനില്‍ പാസ്റ്റര്‍.മൈക്കിളും സംബന്ധിച്ചു
മോസസ് ഓഡിറ്റോറിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഫറന്‍സിലെ പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍.
മോസസ് ഓഡിറ്റോറിയത്തില്‍ വെച്ച് സഹോ. മോഹന്‍ സി ലാസറസ് പാസ്റ്റര്‍ മൈക്കിളിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തെകുറിച്ച് പ്രവചിക്കയും ചെയ്തു.
ഓരോ ശനിയാഴ്ചയും 40,000 ത്തിലധികം ആളുകള്‍ കൂടിവരുന്ന പ്രധാനപ്പെട്ട ഓഡിറ്റോറിയത്തില്‍ നില്‍ക്കുന്നു.
പാസ്റ്റര്‍ മൈക്കിള്‍, "ഞാന്‍ എന്‍റെ മുഴങ്കാലില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍, ദൈവത്തിന്‍റെ ശക്തമായ സാന്നിധ്യം അനുഭവിക്കുവാന്‍ ഇടയായിത്തീര്‍ന്നു".
പാസ്റ്റര്‍ മൈക്കിള്‍ യേശു വീണ്ടെടുക്കുന്നു എന്ന മിനിസ്ട്രിയിലെ ചില ആത്മീക നേതാക്കളോടൊപ്പം.
തൊട്ടടുത്ത ദിവസത്തില്‍, പ്രധാനപ്പെട്ട ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ സംബന്ധിക്കുന്ന ആളുകളോട് തന്‍റെ അനുഭവസാക്ഷ്യം പ്രസ്താവിക്കുവാന്‍ വേണ്ടി പാസ്റ്റര്‍. മൈക്കിളിനു ക്ഷണം ലഭിച്ചു.
പാസ്റ്റര്‍ മൈക്കിള്‍ തന്‍റെ അനുഭവസാക്ഷ്യം പങ്കുവെക്കുന്നു.
ജനക്കൂട്ടത്തിലെ ഒരു വിഭാഗം ഓഡിറ്റോറിയത്തില്‍ ഇരിക്കുകയുണ്ടായി.
പാസ്റ്റര്‍ മൈക്കിള്‍ തന്‍റെ അനുഭവസാക്ഷ്യം പങ്കുവെക്കുന്നു.
ജനക്കൂട്ടത്തിലെ ഒരു വിഭാഗം ഓഡിറ്റോറിയത്തില്‍ ഇരിക്കുകയുണ്ടായി
തന്‍റെ അനുഭവസാക്ഷ്യം പങ്കുവെച്ചതിനുശേഷം പാസ്റ്റര്‍ മൈക്കിള്‍ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവത്തിന്‍റെ ആത്മാവിന്‍റെ ശക്തമായ പ്രകടനം അവിടെയുണ്ടായിരുന്നു.
തന്‍റെ അനുഭവസാക്ഷ്യത്താലും താന്‍ നടത്തിയ പ്രാര്‍ത്ഥനയാലും തങ്ങള്‍ എത്ര ശക്തമായി സ്പര്‍ശിക്കപ്പെട്ടുവെന്നു വേദിയില്‍ സന്നിഹിതരായിരുന്ന നേതൃത്വത്തിലുള്ള ആളുകള്‍ പാസ്റ്റര്‍ മൈക്കിളിന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു.
ദൈവത്തിന്‍റെ കൂടാരത്തില്‍വെച്ച് പാസ്റ്റര്‍ ജോണ്‍ വെസ്ലിയേയും കണ്ടുമുട്ടി. ആ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ വേണ്ടി മുംബൈയില്‍ നിന്നും യാത്രചെയ്തുവന്ന അനേകം ആത്മീക നേതാക്കളേയും കാണുവാന്‍ ഇടയായി.
കോണ്‍ഫറന്‍സിന്‍റെ അവസാനദിവസത്തില്‍, പാസ്റ്റര്‍ മൈക്കിള്‍ സഹോ. മോഹന്‍ സി ലാസറസുമായി കൂടിക്കാഴ്ച നടത്തി.
തലപ്പക്കാട്ടി എന്ന ഭക്ഷണശാലയിലെ ഉച്ചഭക്ഷണത്തിന്‍റെ സമയം.
ദക്ഷിണ ഭാരതത്തിലെ ആഹാരം രുചിയേറിയതായിരുന്നു.
വ്യത്യസ്തങ്ങളായ ഭക്ഷണപദാര്‍ത്ഥങ്ങളാല്‍ സമൃദ്ധമായ ഡിപാര്‍ക്സ് എന്ന റസ്റ്റോറന്‍റ് ആശ്ചര്യകരമായിരുന്നു. വളരെ പ്രധാനപ്പെട്ട ചില ആളുകളുമായി കണ്ടുമുട്ടി.
1 തെസ്സലോനിക്യര്‍ 2:8 ല്‍ അപ്പോസ്തലനായ പൌലോസ് ഇങ്ങനെ എഴുതിയിരിക്കുന്നു, "ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങൾക്കു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാൻ ഒരുക്കമായിരുന്നു". ഈ കാരണത്താലാണ് ഞാന്‍ ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ. താഴെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി എന്നെ അറിയിക്കുക. (ഞാന്‍ ഇത് മറ്റ് സാമൂഹീക മാധ്യമങ്ങളില്‍ പങ്കുവെക്കുകയില്ല).
തിരുനല്‍വേലിയിലെ എന്‍റെ സമയത്തിന്‍റെ ഓര്‍മ്മകളും ഞാന്‍ പഠിച്ചതായ വിലയേറിയ പാഠങ്ങളും എല്ലായിപ്പോഴും എന്‍റെ കൂടെതന്നെ ഉണ്ടായിരിക്കും. പല നിലകളിലും ഞാന്‍ പ്രചോദനം പ്രാപിക്കയും ചൈതന്യപ്പെടുകയും ചെയ്തു.
Join our WhatsApp Channel
അഭിപ്രായങ്ങള്‍