വാര്‍ത്തകള്‍
ബ്രേക്കിംഗ് ന്യൂസ്: കരുണാ സദന് 2 ലക്ഷം വരിക്കാര്‍.
Friday, 11th of August 2023
1
0
127
ഡിജിറ്റല്‍ യുഗത്തില്‍, ദൈവവചനം പ്രചരിപ്പിക്കുവാനുള്ള സാദ്ധ്യത മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രാപ്യവും തല്‍ക്ഷണം ചെയ്യാവുന്നതും ആയിത്തീര്‍ന്നിരിക്കുന്നു. 2013 ജൂണ്‍ 14-നു കരുണാ സദന്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചത് മുതല്‍ 2 ലക്ഷം വരിക്കാരിലേക്ക് എത്തിയ ഇതിന്‍റെ വളര്‍ച്ച, ആളുകള്‍ക്ക് പഠിക്കുന്നതിലും, വളരുന്നതിലും, അവരുടെ വിശ്വാസം പങ്കുവെക്കുന്നതിലുമുള്ള താല്പര്യത്തിന്‍റെയും സന്നദ്ധതയുടേയും തെളിവാകുന്നു.
സുവിശേഷം പ്രചരിപ്പിക്കുക
സകല ജാതികളിലും സുവിശേഷം എത്തിക്കുന്നതിനായി ദൈവവചനം നമ്മെ വിളിക്കുന്നു. മര്‍ക്കോസ് 16:15ല്‍, യേശു പറഞ്ഞു, "നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ". പാസ്റ്റര്‍. മൈക്കിള്‍ നല്‍കുന്ന പഠിപ്പിക്കലുകള്‍, വീഡിയോകള്‍, തത്സമയ സംപ്രേഷണങ്ങള്‍ പങ്കുവെക്കുന്നതില്‍ കൂടി, ഓരോ വരിക്കാരും, പ്രേക്ഷകരും, ഇത് പങ്കുവെക്കുന്നവരും ഈ ദൈവീകമായ വിളിയുടെ ഒരു ഭാഗവുമായി മാറുന്നു.
നിങ്ങള്‍ക്ക് എങ്ങനെ ഒരു അനുഗ്രഹമാകുവാന്‍ കഴിയും
1. കരുണാ സദന്‍ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക🎥: നിങ്ങള്‍ ഇതുവരെ വരിക്കാര്‍ ആയിട്ടില്ലെങ്കില്‍, സബ്സ്ക്രൈബ് ബട്ടണ്‍ അമര്‍ത്തി ഞങ്ങളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഭാഗമാകുക🙌. ഇപ്പോള്‍ത്തന്നെ ഞങ്ങളോടൊപ്പം ചേരുകയും ഈ അനുഗ്രഹിക്കപ്പെട്ട സമൂഹത്തിന്‍റെ ഒരു ഭാഗമാകുകയും ചെയ്യുക.
2. പാസ്റ്റര മൈക്കിളിന്‍റെ പഠിപ്പിക്കലുകള്‍ പങ്കിടുക: ഓരോ ദിവസവും, നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പാസ്റ്റര്‍ മൈക്കിളിന്‍റെ പഠിപ്പിക്കലുകളില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവെക്കുവാന്‍ സാധിക്കും. സദൃശ്യവാക്യങ്ങള്‍ 11:25 നമ്മോടു പറയുന്നു, "ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും".
3. തത്സമയ സംപ്രേഷണങ്ങള്‍ 📺ട്യൂണ്‍ ചെയ്യുകയും അത് പങ്കിടുകയും ചെയ്യുക🎥: ഓരോ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നടക്കുന്ന തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുക🗓️. നിങ്ങളുടെ പരിചയത്തില്‍ ഉള്ളവരുമായി അത് പങ്കിടുകയും ചെയ്യുക, സങ്കീര്‍ത്തനം📲 96:3 പറയുന്നു, "ജാതികളുടെ ഇടയിൽ അവന്‍റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്‍റെ അദ്ഭുതങ്ങളും വിവരിപ്പിൻ".
നിത്യമായ നേട്ടങ്ങള്‍
ദൈവവചനം നാം പങ്കുവെക്കുമ്പോള്‍, കേവലം കുറച്ചു വിവരങ്ങള്‍ നാം പ്രചരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് നാം വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രത്യാശയുടേയും വിത്തുകള്‍ വിതയ്ക്കുകയാണ് ചെയ്യുന്നത്. ഗലാത്യര്‍ 6:9 നമ്മെ ഉത്സാഹിപ്പിക്കുന്നത്, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". എന്നാണ്.
ദൈവത്തിന്‍റെ ജ്ഞാനവും സ്നേഹവും പങ്കുവെക്കുന്നതിന്‍റെ നിത്യമായ പ്രയോജനങ്ങള്‍ തീര്‍ച്ചയായും വിലമതിക്കുവാന്‍ കഴിയാത്തതാണ്. നമ്മളിലൂടെ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തെ അനുവദിച്ചുകൊണ്ട്, നാം ഒരു സ്വര്‍ഗ്ഗീയ ദൌത്യത്തില്‍ പങ്കുചേരുന്നു. നാം ദൈവത്തിന്‍റെ ഉദ്ദേശ്യവുമായി നമ്മെത്തന്നെ അനുയോജ്യരാക്കുകയും അവന്‍റെ ഉപകരണങ്ങളാകാനുള്ള പദവി സ്വീകരിക്കയും ചെയ്യുന്നു.
ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നവര്‍ക്കുള്ള പ്രതിഫലത്തിന്‍റെ വ്യക്തമായ ചിത്രം മത്തായി 25:23ല്‍ രേഖപ്പെടുത്തിയിരിക്കുന്നു: "അതിനു യജമാനൻ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു".
കരുണാ സദന്‍ ചാനലിനു പുറമേ, താഴെ പറഞ്ഞിരിക്കുന്ന യുട്യൂബ് ചാനലുകളും ഞങ്ങള്‍ക്കുണ്ട്:
• തെലുങ്ക് യുട്യൂബ് ചാനല്‍:
• മലയാളം യുട്യൂബ് ചാനല്‍ :
• കന്നഡ യുട്യൂബ് ചാനല:
• കൊങ്കണി യുട്യൂബ് ചാനല്‍ :
• മറാത്തി യുട്യൂബ് ചാനല്‍ :
നിങ്ങളുടെ ആത്മീയ യാത്രയെ സമ്പന്നമാക്കുവാന്‍ ഈ ചാനലുകള്‍ ദയവായി സന്ദര്‍ശിക്കുകയും, നിങ്ങളുടെ പ്രിയപെട്ടവര്‍ക്ക് അവയെ മടികൂടാതെ പരിചയപ്പെടുത്തുകയും ചെയ്യുക. ഭാഷകള്‍ക്കും അതിരുകള്‍ക്കും അപ്പുറമായി നമുക്ക് ഒരുമിച്ചു നമ്മുടെ വിശ്വാസത്തെ വളര്‍ത്താം.
ഈ അതുല്യവും ശക്തവുമായ രീതിയില്‍ ദൈവത്തെ സേവിക്കുന്നതിന്‍റെ സന്തോഷത്തിലേക്ക് നിങ്ങള്‍ ചുവടുകള്‍ എടുത്തുവെക്കുമ്പോള്‍ കര്‍ത്താവിന്‍റെ അനുഗ്രഹം നിങ്ങളുടെ മേലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മേലും ഉണ്ടായിരിക്കട്ടെ.
- പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ്
Join our WhatsApp Channel
അഭിപ്രായങ്ങള്‍