ഭാരതത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്‍റെ 77-ാം വാര്‍ഷികം ആചരിക്കുവാന്‍ വേണ്ടി കരുണാസദന്‍ മിനിസ്ട്രിയിലുള്ളവര്‍ മുംബയിലെ രംഗ് ശാര്‍ദ ബാന്ദ്രയില്‍ രാജ്യസ്നേഹ തീക്ഷ്ണതയോടേയും, ആവേശത്തോടേയും ഒരുമിച്ചുകൂടി.
ദേശീയഗാനം ഹൃദയസ്പര്‍ശിയായി ആലപിച്ചുകൊണ്ടാണ് ആഘോഷം ആരംഭിച്ചത്. കരുണാസദനില്‍ നിന്നുള്ള വിവിധ പാസ്റ്റര്‍മാര്‍ നമ്മുടെ ദേശത്തിന്‍റെ ക്ഷേമത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.
ഭാരതത്തിന്‍റെ സ്വാതന്ത്ര്യം സുരക്ഷിതമാക്കുവാന്‍ നടത്തിയതായ മഹത്തകരമായ ത്യാഗങ്ങളെ ഓര്‍ക്കുവാന്‍ പാസ്റ്റര്‍. മൈക്കിള്‍ തന്‍റെ ഹൃസ്വമായ സന്ദേശത്തില്‍ കൂടി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്ത്യാ രാജ്യത്തിനായുള്ള ദൈവത്തിന്‍റെ വലിയ പദ്ധതിയെക്കുറിച്ച് അദ്ദേഹം പ്രവചിക്കുകയും ചെയ്തു.
ആഘോഷവേളയില്‍ ദേശീയഗാനം ആലപിക്കപ്പെട്ടു.
ഇന്ത്യാ രാജ്യത്തിനായി പാസ്റ്റര്‍. മൈക്കിള്‍ പ്രാര്‍ത്ഥിക്കുന്നു.
ആഘോഷങ്ങള്‍ക്ക് ഒരു സംവേദനാത്മക മാനം ചേര്‍ക്കേണ്ടതിനു, നോഹഗ്രാമില്‍ ഒരു മത്സരം ആരംഭിച്ചു, ഓരോരുത്തരും നടത്തിയ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ അവിടെ പോസ്റ്റ് ചെയ്യുവാന്‍ വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. മികച്ച ചിത്രങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതായിരിക്കും.
Join our WhatsApp Channel
അഭിപ്രായങ്ങള്‍